TRENDING:

Health Tips | പുരുഷൻമാർ ശ്രദ്ധിക്കേണ്ട രോ​ഗങ്ങൾ; ഇവ എങ്ങനെ പ്രതിരോധിക്കാം?

Last Updated:

ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ മരണത്തിന് പ്രധാനപ്പെട്ട കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിൽ, പുരുഷന്മാർ അധികം ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ പല രോ​ഗങ്ങളും ഇവരെ ബാധിക്കാറുമുണ്ട്. ഈ അപകടസാധ്യതകൾ മനസിലാക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പുരുഷന്മാർക്ക് വരാൻ സാധ്യതയുള്ള പൊതുവായ രോഗങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ മരണത്തിന് പ്രധാനപ്പെട്ട കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി, പൊണ്ണത്തടി, അലസമായ ജീവിതശൈലി തുടങ്ങിയ കാരണങ്ങളെല്ലാം ഈ രോഗസാധ്യതകൾ വർധിപ്പിക്കുന്നു. ഇത്തരം അപകടസാധ്യത കുറയ്ക്കുന്നതിന്, പുരുഷന്മാർ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

1. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിക്കുക. പൂരിത കൊഴുപ്പുകൾ, കൊളസ്ട്രോൾ, തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു മാത്രം കഴിക്കുക.

advertisement

2. വ്യായാമം ചെയ്യുക: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള വ്യായാമം ചെയ്യുന്നത് നല്ലതാണ്.

3. പുകവലി ഒഴിവാക്കുക.

4. രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും നിരീക്ഷിക്കുക: പതിവ് പരിശോധനകളിലൂടെയും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നതിലൂടെയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്തുക.

പുരുഷന്മാർക്ക് വരാൻ സാധ്യതയുള്ള പൊതുവായ രോഗങ്ങളും പ്രതിരോധ മാർ​ഗങ്ങളും

1. പ്രോസ്റ്റേറ്റ് കാൻസർ: പ്രോസ്റ്റേറ്റ് ​ഗ്രന്ഥിയിൽ കാൻസർ കോശങ്ങൾ വളരുന്ന അവസ്ഥയാണിത്. ഇത് സാവധാനം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചേക്കാം. 50 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് പ്രധാനമായും പ്രോസ്റ്റേറ്റ് കാൻസർ കണ്ടുവരുന്നത്. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ വന്ന ചരിത്രം ഉള്ളവരിലും ഈ രോ​ഗം വരാനുള്ള സാധ്യതയുണ്ട്. താഴെ പറയുന്നവയാണ് പ്രോസ്റ്റേറ്റ് കാൻസറിനെതിരെയുള്ള പ്രതിരോധ മാർ​ഗങ്ങൾ

advertisement

1.) ആരോഗ്യകരമായ ഭാരം നിലനിർത്തുക: അമിതവണ്ണം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ സമീകൃതാഹാരത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക.

2.) പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക: വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക.

3.) ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണവും കഴിക്കുന്നത് കുറക്കുക: പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ചുവന്ന മാംസത്തിന്റെയും, സംസ്കരിച്ച ഭക്ഷണത്തിന്റെയും ഉപയോഗം കുറയ്ക്കുക.

d) ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ചർച്ച ചെയ്ത് സ്ക്രീനിംഗ് നടത്തുക: PSA ടെസ്റ്റിംഗ് പോലെയുള്ള പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗ് ടെസ്റ്റുകളുടെ ഗുണങ്ങളും സാധ്യതകളും മനസിലാക്കി അതിന് വിധേയരാകുക

advertisement

2. ശ്വാസകോശ അർബുദം

ശ്വാസകോശ അർബുദം പുരുഷന്മാരെ സാധാരണയായി ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ്. പ്രധാനമായും അമിതമായ പുകവലി മൂലമാണ് ശ്വാസകോശ അർബുദം ഉണ്ടാകുന്നത്. ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് പുകവലി ഉപേക്ഷിക്കുന്നത്. പുകവലിക്കുന്നവരിൽ നിന്ന് അകലം പാലിക്കേണ്ടതും പുക ശ്വസിക്കാതിരിക്കേണ്ടതും അത്യാവശ്യമാണ്.

തൊഴിൽസ്ഥലത്തെ സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന രോ​ഗങ്ങൾ: ആസ്ബറ്റോസ് അല്ലെങ്കിൽ റഡോൺ പോലുള്ള കാർസിനോജനുകളുമായി സമ്പർത്തച്ചിന് സാധ്യതയുള്ള ഒരു സ്ഥലത്താണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ, ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക. രോഗലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. തുടർച്ചയായ ചുമ, ശ്വാസതടസം, നെഞ്ചുവേദന, അമിതമായി ഭാരം കുറയുന്നത് എന്നിവയെല്ലാം കണ്ടാൽ, ഒരു ഡോക്ടറെ സമീപിക്കുക.

advertisement

3. പ്രമേഹം

പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഗുരുതരമായ മറ്റ് ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

1. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക: ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുന്നതിന് സമീകൃതാഹാരം ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുന്നതും ശീലമാക്കുക.

2. പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും കുറക്കുക: പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. കാരണം അവ ശരീരഭാരം കൂട്ടുന്നതിനും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

3. പതിവ് പരിശോധനകൾ നടത്തുക: പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും  വരാനുള്ള സാധ്യത തടയുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുകയും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ പതിവായി കാണുകയും ചെയ്യുക.

(ഡോ. അശ്വത് കുമാർ, സീനിയർ കൺസൾട്ടന്റ്- ഇന്റേണൽ മെഡിസിൻ, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി ബാംഗ്ലൂർ)

മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | പുരുഷൻമാർ ശ്രദ്ധിക്കേണ്ട രോ​ഗങ്ങൾ; ഇവ എങ്ങനെ പ്രതിരോധിക്കാം?
Open in App
Home
Video
Impact Shorts
Web Stories