TRENDING:

മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകും

Last Updated:

കോവാക്സിൻ, കോവിഷീൽഡ് രണ്ട് ഡോസുകൾ എടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് നാസൽ വാക്സിൻ സ്വീകരിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിപ്പബ്ലിക് ദിനത്തിൽ മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ അവതരിപ്പിച്ച് ഇന്ത്യ. ഭാരത് ബയോട്ടെക്കിന്റെ iNCOVACC വാക്സിനാണ് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും സയൻസ് ടെക്നോളജി മന്ത്രി ജിതേന്ദ്ര സിംഗും പുറത്തിറക്കിയത്.
advertisement

കഴിഞ്ഞ ഡിസംബറിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻട്രാനാസൽ വാക്സിൻ സർക്കാരിന് ഒരു ഷോട്ടിന് 325 രൂപയ്ക്കും സ്വകാര്യ വാക്‌സിനേഷൻ സെന്ററുകൾക്ക് 800 രൂപയ്ക്കും വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം.

Also Read- മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി; ആദ്യഘട്ട വിതരണം സ്വകാര്യ ആശുപത്രികളില്‍

കോവിഡ് രോഗം തടയാൻ നാസൽ വാക്സിൻ കൂടുതൽ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് സമ്പർക്കം പുലർത്തുന്ന ഇടമായ മൂക്കിന്റെ ആന്തരിക ഉപരിതലം വഴി മരുന്ന് ആഗീരണം ചെയ്യപ്പെട്ട് പ്രതിരോധശേഷി ഉണ്ടാക്കുന്നു. ആദ്യ ബൂസ്റ്റർ ഷോട്ടായാണ് INCOVACC നൽകുക. 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണ വാക്സിൻ നൽകും.

advertisement

കോവാക്സിൻ, കോവിഷീൽഡ് രണ്ട് ഡോസുകൾ എടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് നാസൽ വാക്സിൻ നൽകുക.

കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക് നാസൽ വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകും
Open in App
Home
Video
Impact Shorts
Web Stories