കൃത്യമായ ഇടവേളകളില്‍ സാനിട്ടറി പാഡ് മാറ്റുക
ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിട്ടറി പാഡ്, ടാമ്പൂണ്‍ എന്നിവ നാലോ അഞ്ചോ മണിക്കൂര്‍ ഇടവേളകളിൽ മാറ്റാന്‍ ശ്രദ്ധിക്കണം. മണിക്കൂറുകളോളം അവ ഉപയോഗിക്കുന്നത് ബാക്ടീരിയ രോഗങ്ങളും അണുബാധയുമുണ്ടാക്കും. അതിനാല്‍ ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യുന്നവരും പുറത്തേക്ക് പോകുന്നവരും എപ്പോഴും പാഡോ ടാമ്പൂണോ കൈയ്യില്‍ കരുതണം. കൃത്യമായ ഇടവേളകളില്‍ അവ മാറ്റാനും ശ്രമിക്കണം.
പാഡുകളുടെ സംസ്‌കരണം
ഉപയോഗിച്ച സാനിട്ടറി പാഡുകളും ടാമ്പൂണുകളും കൃത്യമായി സംസ്‌കരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കടലാസില്‍ വൃത്തിയായി പൊതിഞ്ഞ് അവ ഇടേണ്ട വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കണം. സാനിട്ടറി പാഡുകള്‍ ബാത്ത്‌റൂം ക്ലോസറ്റിലിടുന്നത് ശരിയായ രീതിയല്ല.
advertisement
വ്യക്തി ശുചിത്വം പാലിക്കുക
ആര്‍ത്തവ ദിനങ്ങള്‍ വ്യക്തി ശുചിത്വം പാലിക്കണം. ദിവസത്തില്‍ രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് ജനനേന്ദ്രിയം കഴുകുകയും വേണം. വായു സഞ്ചാരമുള്ള കോട്ടണ്‍ അടിവസ്ത്രങ്ങള്‍ വേണം ഈ സമയത്ത് ധരിക്കാന്‍. ഇതിലൂടെ ഒരുപരിധി വരെ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ കുറയ്ക്കാനാകും.
ധാരാളം വെള്ളം കുടിക്കുക
ആര്‍ത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാനും പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം. കഫീന്‍ അടങ്ങിയ ഭക്ഷണം, ഉപ്പ് ധാരാളം ചേര്‍ത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക.
സുരക്ഷിതമായ ലൈംഗിക ബന്ധം
ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പടണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങളിലൂടെ ബന്ധപ്പെടാന്‍ ശ്രദ്ധിക്കണം. കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുക.