* ആർത്തവ സമയത്ത് തുണികള്‍ ഉപയോഗിക്കുന്ന പഴയ സമ്പ്രദായം ആദ്യം അവസാനിപ്പിക്കണം. ഇന്ത്യയില്‍ ഇപ്പോഴും ഈ സമയത്ത് തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകളുണ്ട്.
*അണുവിമുക്തമല്ലാത്തതും വൃത്തിഹീനവുമായ പഴയ തുണികള്‍ ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് മൂത്രാശയ അണുബാധകളും പ്രത്യുത്പാദന സംബന്ധമായ അണുബാധകളും ഉണ്ടാകാനിടയാക്കും. ഇതിന് പുറമെ, തുടകള്‍ക്കിടയില്‍ ചൊറിച്ചിലിനും കാരണമാകും. ആറ് മണിക്കൂര്‍ കഴിഞ്ഞ് തുണി മാറ്റിയില്ലെങ്കില്‍ ദുര്‍ഗന്ധവും പുറത്തേയ്ക്ക് വരും. ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന തുണി വീണ്ടും കഴുകി ഉണക്കി ഉപയോഗിക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.
advertisement
* എന്നാൽ വീണ്ടും ഉപയോഗിക്കാവുന്ന ക്ലോത്ത് പാഡുകള്‍ ഇതിന് മികച്ച ഒരു ബദല്‍ മാര്‍ഗമാണ്. ഈ ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതി സൗഹൃദമാണ്.
Also read-Health Tips | ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?
*സാനിറ്ററി പാഡുകളും ടാംപണുകളും പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവയാണ്. പ്രധാനമായും അവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, ഇത് ആറ് മാസത്തിനുള്ളില്‍ പാഡുകൾ നശിക്കാന്‍ സഹായിക്കുന്നു.
*ഡയോക്‌സിന്‍, കീടനാശിനികള്‍ എന്നിവ ഈ ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന ദോഷകരമായ രാസവസ്തുക്കളാണ്, ഇത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമായേക്കാം. രോഗപ്രതിരോധ സംവിധാനത്തെയും തകരാറിലാക്കിയേക്കും. എന്‍ഡോമെട്രിയോസിസ്, ഫെര്‍ട്ടിലിറ്റി, കാന്‍സർ എന്നിവയ്ക്കും കാരണമാകുന്നു.
* ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം വളരെ അപൂര്‍വവും മാരകമായേക്കാവുന്നതുമായ അവസ്ഥയാണ്, ഇത് രക്തം വളരെ കൂടുതല്‍ ആഗിരണം ചെയ്യുന്ന ടാംപണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
* ടാംപോണുകള്‍ക്ക് ആര്‍ത്തവ രക്തത്തോടൊപ്പം യോനിയിലെ ഫ്‌ളൂയിഡ് ആഗിരണം ചെയ്യാനും യോനിയിലെ പി.ച്ച് (ph) ബാക്ടീരിയ ബാലന്‍സ് എന്നിവയെ തടസ്സപ്പെടുത്താനും കഴിയും.
*മെന്‍സ്ട്രല്‍ കപ്പ് എന്നത് മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ അല്ലെങ്കില്‍ ലാറ്റക്‌സ് കൊണ്ടാണ് നിര്‍മ്മിച്ചിരുക്കുന്നത്, ഇതിന് ഒരു മണിയുടെ ആകൃതിയാണ് ഉള്ളത്. ആര്‍ത്തവസമയത്ത് ഇത് യോനിയില്‍ എളുപ്പത്തില്‍ വക്കാന്‍ സാധിക്കും, ഈ കപ്പ് ആര്‍ത്തവ രക്തം ശേഖരിക്കുകയും രക്തം ചോരാതെ സഹായിക്കുകയും ചെയ്യുന്നു. സാനിറ്ററി പാഡുകളെക്കാളും ചെലവ് കുറവാണ് ഇതിന്.
*ഓരോ 4 മുതല്‍ 12 മണിക്കൂറിലും ഇത് മാറ്റി കഴുകി വീണ്ടും ഉപയോഗിക്കാമെന്നതാണ് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന്റെ ഗുണം.
* മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിലൂടെ മൂത്രാശയത്തിലോ പ്രത്യുല്‍പ്പാദന സംവിധാനത്തിലോ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയില്ല, രോഗപ്രതിരോധ സംവിധാനത്തിന് തകരാറുണ്ടാകില്ല, ചര്‍മ്മ രോഗങ്ങളും ദുര്‍ഗന്ധവും ഉണ്ടാകില്ല.
* മെന്‍സ്ട്രല്‍ കപ്പുകള്‍ ഡിസ്‌പോസിബിള്‍ ആര്‍ത്തവ ഉല്‍പന്നങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു മികച്ച ഉല്‍പ്പന്നമാണ്.
(തയ്യാറാക്കിയത്: ഡോ ജയശ്രീ നാഗരാജ് ഭാസ്ഗി, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ,ഗൈനക്കോളജി, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്മണ്ട് റോഡ്, ബെംഗളൂരു)