എന്നാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മറവി വളരെ സാധാരണമായ ഒരു കാര്യമാണെന്നാണ് കണ്ടെത്തൽ. ഒരു കാര്യം നമ്മൾ കേൾക്കുകയും അതിന് ശേഷം ആ വിവരം നമ്മുടെ തലച്ചോർ സിഗ്നലുകളാക്കി സൂക്ഷിക്കുമ്പോഴും പിന്നീട് ഏതെങ്കിലും ഒരു അവസരത്തിൽ നമ്മൾ ആ വിവരങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏത് അവസരത്തിൽ വേണമെങ്കിലും ആ വിവരം നമുക്ക് നഷ്ടമാകാം. ആവർത്തിച്ച് ആ വിവരം ഓർക്കാത്ത അവസ്ഥയിൽ അത് മറന്നുപോവുക എന്നത് എല്ലാവരിലും സംഭവിക്കുന്ന ഒരു കാര്യമാണെന്നാണ് കണ്ടെത്തൽ. ഉദാഹരണമായി നമ്മൾ ഒരു ഷോപ്പിംഗിനായി കടയിലേക്ക് പോകുന്നുവെന്ന് വയ്ക്കുക. സൗകര്യപ്രദമായ ഒരു സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷമാകും നമ്മൾ കടയിലേക്ക് കയറുക. എന്നാൽ കടയിൽ കയറിക്കഴിഞ്ഞ ശേഷം ശ്രദ്ധ വാങ്ങേണ്ട വസ്തുക്കളിലാകുമ്പോൾ കാർ പാർക്ക് ചെയ്ത സ്ഥലം നമ്മൾ മറന്നു പോകാനുള്ള സാധ്യതയുണ്ട്.
advertisement
ആളുകൾ പ്രായമാകുന്നതിനനുസരിച്ചും മറവി കടന്നു വരാറുണ്ട്. കൂടാതെ ജീവിത കാലം കൂടുന്നതനുസരിച്ച് നമുക്കുള്ള ഓർമ്മകളും വർധിക്കുന്നതിനാൽ നമുക്ക് പലതും ഓർത്തെടുക്കുന്നതിൽ ബുദ്ധിമുട്ടും നേരിടാറുണ്ട്. എന്നാൽ കാര്യങ്ങൾ ആളുകൾ മറക്കാത്ത അവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് സിൻഡ്റോം (Post Traumatic Stress Disorder) , ഇത്തരത്തിൽ ഓർമ്മകൾ അധികരിക്കുന്ന അവസ്ഥയിലും അത് നമ്മുടെ ജീവിതത്തെ ബാധിക്കാറുണ്ട്. ഇത്തരം ആളുകളിൽ ഉത്കണ്ഠ, നിരാശ എന്നിവയും ഉണ്ടാകാറുണ്ട്.
പ്രായമാകുന്നതനുസരിച്ച് പലതും മറക്കുക എന്നത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ആളുകളുടെ പേരുകൾ, സ്ഥലങ്ങൾ, ഡേറ്റുകൾ എന്നിവയെല്ലാം പലപ്പോഴും പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാത്ത വിധം നമ്മൾ മറക്കാറുണ്ട്. എന്നാൽ ഒരേ കാര്യം ഒരുപാട് തവണ ചോദിക്കുന്നത് ഒരു ഡോക്ടറെ സമീപിക്കേണ്ട അവസ്ഥ തന്നെയാണ്. ഒരാളുടെ പേര് മറക്കുക എന്നത് സാധാരണവും ഒരു സ്പൂൺ എങ്ങനെ ഉപയോഗിക്കണം എന്നത് അസാധാരണവുമാണ്. അത്തരമൊരു സാഹചര്യത്തിൽ അതൊരു ഗുരുതര പ്രശ്നമായി ജീവിതത്തെ ബാധിക്കാൻ തുടങ്ങുമ്പോൾ മാത്രം നമ്മൾ മറവിയെ ഭയപ്പെടണം.