TRENDING:

ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ് കുരുങ്ങി; വിജയകരമായി നീക്കം ചെയ്തു

Last Updated:

കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെ ശ്വാസകോശത്തിലെത്തിയതാവാമെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുരുങ്ങിയ എൽഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുഞ്ഞാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കണ്ടത്. ഉടന്‍ തന്നെ വിദഗ്ധസംഘം ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു.

കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇത് അപൂര്‍വ സംഭവമാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൊബൈല്‍ ഫോൺ കളിപ്പാട്ടതിലെ എല്‍ഇഡി ബള്‍ബ് കുട്ടിയുടെ ശ്വാസകോശത്തില്‍പ്പെട്ട സംഭവം നേരത്തെ മുംബൈയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ് കുരുങ്ങി; വിജയകരമായി നീക്കം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories