TRENDING:

മദ്യപിക്കാതിരുന്നാലും കരൾരോഗം വരാം; ഭക്ഷണനിയന്ത്രണം പ്രധാനം

Last Updated:

അമിത മദ്യപാനം കരൾരോഗത്തിന് കാരണമാകുന്നതുപോലെ തന്നെ ചിലതരം ഭക്ഷണങ്ങൾ കഴിക്കുന്നതും ലിവർ സിറോസിസ് ഉണ്ടാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ഉണ്ടായ അനാരോഗ്യകരമായ മാറ്റങ്ങൾ അടുത്തകാലത്തായി കരൾരോഗം വർദ്ധിക്കാൻ ഇടയാകുന്നുണ്ട്. മദ്യപാനം മൂലമാണ് കരൾരോഗം വരുന്നതെന്ന ധാരണയാണ് പൊതുവെയുള്ളത്. എന്നാൽ മോശം ഭക്ഷണശീലം കൊണ്ട് വരാവുന്ന അസുഖമാണ് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അമിത മദ്യപാനം കരൾരോഗത്തിന് കാരണമാകുന്നതുപോലെ തന്നെ ചിലതരം ഭക്ഷണങ്ങൾ കഴിക്കുന്നതും ലിവർ സിറോസിസ് ഉണ്ടാക്കും. ഇതാണ് മദ്യപിക്കാത്തവരിൽ ഉണ്ടാകുന്ന ലിവർ സിറോസിസ്. നോണ്‍ അല്‍ക്കഹോളിക് ലിവര്‍ സിറോസീസ് എന്നാണിത് അറിയപ്പെടുന്നത്.

പ്രധാനമായും ഫാറ്റി ലിവർ കൂടുന്നതാണ് ലിവർ സിറോസിസിലേക്ക് നയിക്കുന്നത്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇത് മദ്യപാനത്തിലൂടെയും മോശം ഭക്ഷണശീലത്തിലൂടെയോ വരാം. മദ്യപാനത്തിലൂടെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഉള്ളവർക്ക് ലിവർ സിറോസിസ് വരാനുള്ള സാധ്യത കൂടുതലായിരിക്കും. ഇതേപോലെ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവറും ലിവർ സിറോസിസിലേക്ക് നയിക്കും.

advertisement

കരൾരോഗം അഥവാ ലിവർ സിറോസിസിന്‍റെ പ്രധാന ലക്ഷണം അമിതമായ ക്ഷീണമാണ്. അടിവയറിന് മുകളിലായി നല്ല വേദനയും വീക്കവും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ചിലരിൽ ഞരമ്പ് തടിച്ച് പുറത്തേക്ക് തള്ളിയതുപോലെ കാണപ്പെടും. കൈവെള്ളയിലെ ചുവപ്പ് നിറം ചർമ്മത്തിലും കണ്ണിലുമുള്ള മഞ്ഞനിറം എന്നിവയും ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങളാണ്.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവറും കരൾരോഗവും ഒഴിവാക്കാൻ ഭക്ഷണക്കാര്യത്തിൽ തികഞ്ഞ ശ്രദ്ധ വേണം. കൊഴുപ്പേറിയ ഭക്ഷണങ്ങൾ പരമാവധി നിയന്ത്രിക്കുകയാണ് പ്രധാനം. ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് കരള്‍ സംബന്ധ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിതമായ ഉപ്പ്, മധുരം എന്നിവ അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. അതുപോലെ എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം. അമിതമായ അളവിൽ പഞ്ചസാര ചേർത്ത ശീതളപാനീയങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവയും നിയന്ത്രിക്കണം. ഇവയുടെ തുടർച്ചയായ അമിത ഉപയോഗം നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
മദ്യപിക്കാതിരുന്നാലും കരൾരോഗം വരാം; ഭക്ഷണനിയന്ത്രണം പ്രധാനം
Open in App
Home
Video
Impact Shorts
Web Stories