TRENDING:

വിശപ്പില്ലായ്മയും വയർ വീർക്കലും കരൾ രോഗത്തിന്റെ ലക്ഷണങ്ങളായേക്കാമെന്ന് വിദഗ്ധർ

Last Updated:

വിശപ്പില്ലായ്മ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ അറിയാം..

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയർ വീർത്തു വരുന്നതും വിശപ്പില്ലായ്മയും കരൾ രോഗത്തിന് കാരണമാകാമെന്ന് വിദഗ്ധർ. ഈ ലക്ഷണങ്ങൾ പലപ്പോഴും ഭൂരിഭാഗം പേരും അത്ര കാര്യമായി എടുക്കാറില്ലെങ്കിലും അത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വിശപ്പില്ലായ്മയും മറ്റും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കരളിന് ഉണ്ടാകുന്ന തകരാറുകളുടെ സൂചനയാകാമെന്ന് മണിപ്പാൽ ആശുപത്രിയിലെ സർജനായ ഡോ പങ്കജ് ഗുപ്ത പറഞ്ഞു.
advertisement

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും കൊഴുപ്പിനെ ലയിപ്പിക്കാനുള്ള പിത്തരസം ഉൽപ്പാദിപ്പിക്കുന്നതും, രക്തത്തിലെ വിഷാശം നീക്കം ചെയ്യുന്നതുമെല്ലാം കരളാണ്. കരളിൻ്റെ ഈ പ്രവർത്തനങ്ങൾ തകരാറിലാകുന്ന സാഹചര്യങ്ങളിലാണ് വിശപ്പില്ലായ്മ, വയറു വീർക്കുക തുടങ്ങിയ വിവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഡോ പങ്കജ് ഗുപ്ത പറയുന്നു. ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ഫാറ്റി ലിവർ, കരളിലെ കാൻസർ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം ഇതെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി.

വിശപ്പില്ലായ്മ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ അറിയാം,

advertisement

1) വീക്കം അല്ലെങ്കിൽ അണുബാധ: കരളിൽ അണുബാധയും വീക്കവും ഉണ്ടാകുന്നത് ഹെപ്പറ്റൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകും. ഇത് ഛർദ്ദിക്ക് കാരണമാവുകയും വിശപ്പ് കുറയുകയും ചെയ്യും.

2) പിത്തരസം ഉത്പാദനം: ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസത്തിന്റെ ഉത്പാദനം കുറയുന്നത് കൊഴുപ്പുകളുടെ ദഹനത്തെ തടസ്സപ്പെടുത്തുന്നു, ഇത് വിശപ്പ് കുറയ്ക്കുന്നു.

3) കരൾ രോഗം മൂലമുണ്ടാകുന്ന ഉപാപചയ പ്രശ്നങ്ങൾ പോഷകങ്ങൾ സ്വീകരിക്കുന്നതിനുള്ള ശരീരത്തിൻ്റെ കഴിവിനെ തടസ്സപ്പെടുത്തുകയും അതുവഴി വിശപ്പ് കുറയ്ക്കുകയും ചെയ്യും.

വയർ വീർക്കുന്നതിനുള്ള ചില കാരണങ്ങൾ അറിയാം

advertisement

1) അസ്സൈറ്റ്സ് (Ascites): അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് സിറോസിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. ഇത് വയർ വീർക്കാൻ കാരണമാകുന്നു.

2) ഗ്യാസ്ട്രോ ഇന്റെസ്റ്റൈനൽ സ്ലോഡൗൺ (Gastrointestinal Slowdown): കരൾ തകരാറിലായാൽ ദഹനത്തിൻ്റെ വേഗത കുറയുകയും അങ്ങനെ വീക്കം ഉണ്ടാകുകയും ചെയ്യും.

3) പ്രോട്ടീൻ മെറ്റബോളിസം: പ്രോട്ടനുകളുടെ വിഘടനം തകരാറിലായാൽ അത് രക്തത്തിലെ പ്രോട്ടീൻ സന്തുലിതാവസ്ഥയെ ബാധിക്കുന്നു.

" ഒരു വ്യക്തിക്ക് വയറു വീർക്കുന്നതോടൊപ്പം വിശപ്പില്ലായ്മ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ക്ഷീണം, ശരീരഭാരം വേഗത്തിൽ കുറയുക എന്നിവ കരൾ രോഗങ്ങളുടെ ലക്ഷണമായേക്കാം. ഇത്തരം അവസ്ഥകൾ അവഗണിക്കാൻ പാടില്ല." - ഡോ പങ്കജ് ഗുപ്ത പറഞ്ഞു.

advertisement

ഈ ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിലൂടെ കൃത്യസമയത്ത് വൈദ്യോപദേശവും ചികിത്സയും നേടാൻ സാധിക്കും. കരൾ മാറ്റിവയ്ക്കൽ, ഹെപ്പാറ്റിക് റിസക്ഷൻ (Hepatic Resection), ഷണ്ട് പ്രൊസീജിയെർസ് (Shunt Procedures), ഹെപ്പറ്റോബിലിയറി സർജറി (Hepatobiliary Surgery), പോർട്ടൽ ഹൈപ്പർടെൻഷൻ സർജറികൾ (Portal Hypertension Surgery) എന്നിവ ചില ചികിത്സാ രീതികളാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമീകൃതാഹാരം കഴിക്കുന്നതിലൂടെയും ചിട്ടയായ വ്യായാമം പരിശീലിക്കുന്നതിലൂടെയും അമിതമായ മദ്യപാനം ഒഴിവാക്കുന്നതിലൂടെയുമെല്ലാം കരൾ രോഗങ്ങളെ ഒരുപരിധിവരെ തടയാൻ സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതും പ്രധാനമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
വിശപ്പില്ലായ്മയും വയർ വീർക്കലും കരൾ രോഗത്തിന്റെ ലക്ഷണങ്ങളായേക്കാമെന്ന് വിദഗ്ധർ
Open in App
Home
Video
Impact Shorts
Web Stories