ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, ഹെൻറിക് ക്രീഗ്‌ബോം പ്ലെറ്റ്‌നർ 2018-ൽ ഒരു അഭയകേന്ദ്രത്തിൽ നിന്ന് പൂച്ചക്കുട്ടികളെ ദത്തെടുത്തു. 2018 ഓഗസ്റ്റിൽ, പൂച്ചക്കുട്ടികളിൽ ഒന്നിനെ പരിപാലിക്കുന്നിതിനിടെ അത്, ചൂണ്ടുവിരലിൽ കടിച്ചു. കടിയേറ്റയുടൻ തന്നെ ഹെൻറിക്കിന്‍റെ വിരലിൽ വലിയ നീർക്കെട്ടുണ്ടായി. എന്നാൽ യുവാവ് അത് കാര്യമായി എടുത്തില്ല.
പിന്നീട് ദിവസങ്ങൾ കഴിയുന്തോറും കാര്യങ്ങൾ വഷളായി. വിരലിലെ നീർക്കെട്ട് വേദനയും രൂക്ഷമായി വന്നു. നിരവധി പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡെന്മാർക്കിലെ കോൾഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ 15 ഓളം ശസ്ത്രക്രിയകൾ അദ്ദേഹത്തിന് നടത്തി.
advertisement
ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഹെൻറിക്കിന്റെ വിരലിൽ തടിപ്പും വേദനയും ഭേദമായില്ല. ഒടുവിൽ വിരൽ മുറ്റിമറിക്കാൻ തീരുമാനിച്ചു. അങ്ങനെ വിരൽ മുറിച്ചുമാറ്റിയിട്ടും പ്രശ്നങ്ങൾ അവസാനിച്ചില്ല. പൂച്ച കടിച്ചതിനെ തുടർന്നുണ്ടായ മുറിവിലൂടെ അപകടകാരികളായ ബാക്ടീരിയകൾ രക്തത്തിൽ കലർന്നതാണ് പ്രശ്നമായത്.
പൂച്ചയുടെ കടിയേറ്റ മുറിവുകളിൽ ഉണ്ടാകുന്ന അണുബാധകൾക്ക് കാരണമാകുന്ന പാസ്റ്റെറല്ല മൾട്ടോസിഡ എന്ന ബാക്ടീരിയയാണ് ഇവിടെ വില്ലനായത്. ചില സന്ദർഭങ്ങളിൽ, ഇത് മാരകമായേക്കാവുന്ന necrotizing fasciitis എന്നറിയപ്പെടുന്ന ഈ അപൂർവ ബാക്ടീരിയ മാംസഭോജികളാണ്. ഹെൻറിക്കിന്റെ കാര്യത്തിൽ, കടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തിന്റെ മുറിവ് അടഞ്ഞു, അതായത് ബാക്ടീരിയകൾ രക്തത്തിൽ കലരുകയും മാംസം ഭക്ഷിക്കാൻ തുടങ്ങുകയും ചെയ്തു.
നാല് വർഷത്തിന് ശേഷം, ഈ വർഷം ഒക്ടോബറിൽ ഹെൻറിക്ക് അന്തരിച്ചു. പൂച്ചയുടെ കടി നിസാരമായി കാണാതെ ബോധവൽക്കരണം നടത്താനാണ് കുടുംബം ഇപ്പോൾ ഇക്കാര്യം തുറന്ന് പറഞ്ഞത്. കടിയേറ്റാൽ ഡോക്ടറെ കാണണമെന്ന് ഹെൻറിക്കിന്റെ ഭാര്യ ഡിസിരി മാധ്യമങ്ങളോട് പറഞ്ഞു. “ഓ, അത് വെറുമൊരു പൂച്ചയാണെന്ന് ചിന്തിക്കരുത്. ഒരു അവസരവും എടുക്കരുത്, ”അവർ കൂട്ടിച്ചേർത്തു.