2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മില്‍ക്ക് ബാങ്കിലാണ് സെല്‍വ ബ്രിന്ദ എന്ന യുവതി മുലപ്പാല്‍ ദാനം ചെയ്തത്. 2023-24 കാലയളവില്‍ ബാങ്ക് ശേഖരിച്ച മൊത്തം മുലപ്പാലിന്റെ പകുതിയും അവരുടെ സംഭാവനയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഈ മുലപ്പാൽ ദാനത്തിലൂടെ ബ്രിന്ദയ്ക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിക്കാന്‍ കഴിഞ്ഞു.
advertisement
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ബ്രിന്ദയെ ലോക മൂലയൂട്ടൽ വാരാചരണത്തിന്റെ അവസാനദിനമായ വ്യാഴാഴ്ച മുലപ്പാൽ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tiruchirappalli,Tamil Nadu
First Published :
Aug 07, 2025 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് 'സ്‌നേഹം' ചുരത്തി ഒരമ്മ; 300 ലിറ്റര്‍ മുലപ്പാല്‍ 22 മാസത്തിൽ ദാനം ചെയ്ത യുവതി
