TRENDING:

ഇന്ത്യയിലെ പകുതിയോളം ഡോക്ടര്‍മാരും രോഗികള്‍ക്ക് നല്‍കുന്നത് അപൂര്‍ണമായ മരുന്നു കുറിപ്പടികളെന്ന് റിപ്പോര്‍ട്ട്

Last Updated:

ഒരു വര്‍ഷം നീണ്ട സര്‍ക്കാര്‍ പഠനത്തിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോക്ടര്‍മാര്‍ മരുന്നുകളും രോഗവിവരങ്ങളും കുറിച്ച് നമുക്ക് നല്‍കുന്ന കുറിപ്പടികള്‍ അപൂര്‍ണമാണെന്ന് നിങ്ങള്‍ക്ക് എത്രപേര്‍ക്ക് അറിയാം. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? ഇന്ത്യയിലെ 45 ശതമാനത്തോളം ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികളും അപൂര്‍ണമാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍(ഐസിഎംആര്‍) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍(ഐജെഎംആര്‍) അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷം നീണ്ട സര്‍ക്കാര്‍ പഠനത്തിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. അപൂര്‍ണമായ മരുന്നുകുറിപ്പടി മുതല്‍ ഒന്നിലധികം രോഗനിര്‍ണയ സംവിധാനങ്ങള്‍ വരെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു.
advertisement

2019-20 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ തൃതീയ പരിചരണ(tertiary care) ആശുപത്രികളിലെ ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ടുകളിലാണ് പഠനം നടത്തിയത്. ഇതില്‍ 13 ഐസിഎംആര്‍ റാഷണല്‍ യൂസ് ഓഫ് മെഡിസിന്‍സ് സെന്ററുകളും ഉള്‍പ്പെടുന്നു. ഡല്‍ഹി എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവയുള്‍പ്പടെ രാജ്യത്തെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളിലാണ് സര്‍വെ നടത്തിയത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള കുറിപ്പടികള്‍ പഠനസമയത്ത് കണ്ടെത്തി. ഫോര്‍മുലേഷന്‍, ഡോസേജ്, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്താത്ത അപൂര്‍ണമായ കുറിപ്പടികളും അവയില്‍ ഉള്‍പ്പെടുന്നു.

advertisement

Also read-2040 ആകുമ്പോഴേക്കും പ്രതിവർഷം 10 ലക്ഷം പേർ വരെ സ്തനാർബുദം ബാധിച്ച് മരിക്കുമെന്ന് പഠനറിപ്പോർട്ട്

പഠനത്തിനായി തെരഞ്ഞെടുത്ത ആശുപത്രികളില്‍ നിന്ന് 7800 രോഗികളുടെ കുറിപ്പടികളാണ് ശേഖരിച്ചത്. ഇവയില്‍ 4838 എണ്ണമാണ് പഠനവിധേയമാക്കിയത്. അതില്‍ 2171 എണ്ണത്തില്‍ പോരായ്മകള്‍ കണ്ടെത്തി. അവയില്‍ 9.8 ശതമാനത്തോളം കുറിപ്പടികള്‍ പൂര്‍ണമായും തെറ്റായിരുന്നു. 102 എണ്ണത്തില്‍ ഒന്നില്‍ കൂടുതല്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ എഴുതിയിരുന്നു. കൂടാതെ, ചില മരുന്നുകള്‍ അനുചിതമായി എഴുതിയിരിക്കുന്നതായും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

ഈ കുറിപ്പടികള്‍ എഴുതിയ ഡോക്ടര്‍മാര്‍ എല്ലാവരും പിജി കഴിഞ്ഞവരും ശരാശരി നാല് മുതല്‍ 18 വര്‍ഷം വരെ പരിചയസമ്പത്ത് ഉള്ളവരുമാണ്. ''വേദനയുമായി എത്തുന്ന രോഗികള്‍ക്ക് പാന്റോപ്രസോളിനൊപ്പം വേദനസംഹാരികളും നിര്‍ദേശിക്കപ്പെടുന്നു. രോഗിക്ക് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കില്‍ ഗ്യാസ്‌ട്രോപ്രൊട്ടക്ടീവ് മരുന്നുകള്‍ നിര്‍ദേശിക്കണം. പാന്റോപ്രസോള്‍ അനാവശ്യമായി നിര്‍ദേശിക്കുന്നത് വയറുവേദന, നീര്‍ക്കെട്ട്, ചുണങ്ങ് തുടങ്ങിയ പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കും,'' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു

ഫിസിഷ്യൻമാരിൽ ഏകദേശം 55 ശതമാനത്തോളം ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ഇന്ത്യയിലെ പകുതിയോളം ഡോക്ടര്‍മാരും രോഗികള്‍ക്ക് നല്‍കുന്നത് അപൂര്‍ണമായ മരുന്നു കുറിപ്പടികളെന്ന് റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories