അങ്ങനെയിരിക്കെയാണ് പെൺകുട്ടി CAR-T സെൽ തെറാപ്പി സ്വീകരിക്കാൻ തീരുമാനിച്ചത്. CAR-T സെൽ തെറാപ്പിയുടെ പീഡിയാട്രിക് ട്രയലിൽ പങ്കെടുക്കുന്ന ആദ്യത്തെ കുട്ടിയാണ് ഈശ്വരി. ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യവതിയാണെന്നും കാൻസർ മുക്തയാണെന്നും പരിശോധനയിൽ കണ്ടെത്തി. ഇതോടെ ക്യാൻസർ രോഗികളായ കുട്ടികൾക്ക് ഏറെ പ്രതീക്ഷ നൽകുകയാണ് ഈശ്വരിയുടെ ഈ യാത്ര." ഞാനും ഭാര്യയും മകൾക്ക് കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ തകർന്നു പോയി. ഞങ്ങളുടെ മകൾ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു . അതിനാൽ ഈ ട്രയലിലൂടെ ഒരു പരീക്ഷണം നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ” ഈശ്വരിയുടെ പിതാവ് ബാഗിരവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
Also read-വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ അല്‍ഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം
ഇപ്പോൾ അവൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും മറ്റേതൊരു കുട്ടിയെയും പോലെ ആരോഗ്യവതിയാണെന്നും പിതാവ് പറഞ്ഞു. " ഞാനും ഭാര്യയും ദിവസം മുഴുവൻ കരഞ്ഞ ആ ദിവസങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. അതൊരു ശാപമായി തോന്നി, പക്ഷേ CAR-T തെറാപ്പിയിലൂടെ ഞങ്ങൾക്ക് ഒരു പുതിയ അവസരം ലഭിച്ചതിൽ ഒരുപാട് നന്ദി" അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയ്ക്കുശേഷം ഏകദേശം ഒന്നരവർഷമായി പെൺകുട്ടി പൂർണമായും കാൻസർ മുക്തയാണെന്ന് ഡോ. ഗൗരവ് നരുല വ്യക്തമാക്കി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പീഡിയാട്രിക് ട്രയൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.
ഈ ചികിത്സ കുട്ടികൾക്ക് നൽകുന്നതിനായുള്ള വാണിജ്യ അനുമതി ഈ വർഷാവസാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടാറ്റ മെമ്മോറിയൽ സെൻ്ററിലെ പീഡിയാട്രിക് ഓങ്കോളജി ആൻഡ് ഹെൽത്ത് സയൻസസ് പ്രൊഫസർ കൂടിയായ നരുല അറിയിച്ചു. അതേസമയം കുട്ടികൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ. CAR-T സെൽ തെറാപ്പി ഇതിനകം തന്നെ മുതിർന്നവർക്കായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അതായത് സ്വകാര്യ ആശുപത്രികൾക്ക് ഇപ്പോൾ അവരുടെ രോഗികൾക്ക് ഈ തെറാപ്പി ഉപയോഗപ്പെടുത്താം. ഇതുവരെ 15 രോഗികളിൽ പരീക്ഷിച്ച ഈ ചികിത്സാരീതി മൂന്നു രോഗികളെ പൂർണ്ണമായും രോഗമുക്തിയിലേക്ക് നയിച്ചിട്ടുണ്ട്.
Also read-സ്ത്രീകളിലെ വന്ധ്യതയ്ക്ക് മുഖ്യകാരണമായി ലോഹ മലിനീകരണം മാറുന്നതായി പഠനം
അതേസമയം സമീപകാലത്തെ കണക്കുകൾ പരിശോധിച്ചാൽ കാൻസർ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010-ൽ 9.80 ലക്ഷം രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത് 2023-ൽ 16 ലക്ഷം രോഗികളായി ഉയർന്നു. ഏകദേശം 8 ലക്ഷത്തോളം ആളുകൾ പ്രതിവർഷം കാൻസർ മൂലം മരണപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഈ കണക്ക് വരും വർഷങ്ങളിൽ കുത്തനെ ഉയരാനും സാധ്യതയുണ്ട്. പുതിയ തെറാപ്പിയിലൂടെ രോഗിയുടെ ശരീരത്തിൽ നിന്ന് രക്തം ശേഖരിച്ച് അതിൽ നിന്ന് 'ടി-സെല്ലുകൾ' എന്ന പ്രത്യേക തരം വെളുത്ത രക്താണുക്കളെ വേർതിരിക്കുകയും ലബോറട്ടറിയില്‍ പരിഷ്കരിച്ചെടുക്കുകയും ചെയ്യുന്നു.
ഈ സെല്ലുകൾ ജിഎംപി-സർട്ടിഫൈഡ് മാനുഫാക്ചറിംഗ് യൂണിറ്റുകളിൽ ആണ് വികസിപ്പിക്കുന്നത്. തുടർന്ന് ഇത് രോഗിയുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്യും. ഇത് ശരീരത്തിനുള്ളിൽ കാൻസർ കോശങ്ങളുമായി പൊരുതി അവയെ ഇല്ലാതാക്കാൻ സഹായിക്കും. 2017-ൽ, യുഎസ് ഹെൽത്ത് റെഗുലേറ്റർ മുതിർന്നവർക്കുള്ള CAR-T തെറാപ്പിയ്ക്ക് അംഗീകാരം നൽകിയിരുന്നു. അന്ന് ഇതിന്റെ ചികിത്സാ നിരക്ക് ഏകദേശം 450,000 ഡോളറായിരുന്നു. അതായത് ഏകദേശം 3.73 കോടി രൂപ വരും. യൂറോപ്പിലും ചൈനയിലും ഉൾപ്പെടെ നിരവധി വികസിത രാജ്യങ്ങളിലും ഈ ചികിത്സ രീതി ഉണ്ട്. എന്നാൽ ഇന്ത്യയിലെ രോഗികൾക്ക് ഈ ചികിത്സ രീതി ഉപയോഗിക്കുമ്പോൾ ഹോസ്പിറ്റലൈസേഷൻ ചാർജുകൾ , അഡ്മിനിസ്ട്രേഷൻ ഫീഡ് തുടങ്ങി മറ്റു ചെലവുകൾ ഇതിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഈ ചികിത്സാ ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് വിലയിരുത്തൽ.