ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ ശരീരഭാരത്തിന്റെ ഏഴ് ശതമാനം കുറയ്ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാരം (weight) നിലനിര്‍ത്തുകയും ചെയ്തു. എന്നിരുന്നാലും, രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലും കാര്യമായ വ്യത്യാസങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ തീവ്രമായ ഡയറ്റിങ്- വ്യായാമങ്ങള്‍ പിന്തുടര്‍ന്ന ആദ്യ ഗ്രൂപ്പില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രമേഹം, സ്‌ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്ന മെറ്റബോളിക് സിന്‍ഡ്രോമിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങള്‍ പ്രത്യുത്പാദന ശേഷിയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കുന്നില്ല. ആദ്യ ഗ്രൂപ്പില്‍ പെട്ട 188 സ്ത്രീകളില്‍ 23 പേരും രണ്ടാം ഗ്രൂപ്പില്‍പ്പെട്ട 191 പേരില്‍ 29 പേരും കുഞ്ഞിന് ജന്മം നല്‍കി.
advertisement
എന്നാല്‍ ശരീരഭാരം കുറയുന്നത് (weight loss) പ്രത്യുല്‍പ്പാദന ശേഷിയെ മെച്ചപ്പെടുത്തുന്നില്ല എന്നാണ് ഗവേഷകരിലൊരാളായ ഡാനിയല്‍ ജെ ഹെയ്‌സെന്‍ലെഡര്‍ പറയുന്നത്. വന്ധ്യത ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് അമിത വണ്ണം ഉണ്ടെങ്കില്‍ അവര്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമിതവണ്ണം പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുല്‍പ്പാദന നിലയെ ബാധിക്കുമെന്ന് ഡോ.മഞ്ജിരി മേത്ത പറയുന്നു. കൊഴുപ്പ് കോശങ്ങള്‍ക്ക് പുരുഷ ഹോര്‍മോണിനെ സ്ത്രീ ഹോര്‍മോണാക്കി മാറ്റാന്‍ കഴിയുമെന്ന് ഡോ മേത്ത പറയുന്നു. അതിനാല്‍, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതും നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായിരിക്കുമെന്നാണ് ഡോ. മേത്തയുടെ അഭിപ്രായം.
സാധാരണയായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത ദമ്പതികള്‍ക്കായി ഒരുപാട് സാങ്കേതിക വിദ്യകള്‍ ഇന്ന് നിലവിലുണ്ട്. അവയെ മൂന്നായി തരതംതിരിച്ചിരിക്കുന്നു.
കൃത്രിമ ബീജസങ്കലനം: സ്ത്രീകളിൽ അവരുടെ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് കൃത്രിമ മാര്‍ഗങ്ങളിലൂടെ ബീജസങ്കലനം നടത്തുന്ന രീതിയാണിത്.
ഭ്രൂണകൈമാറ്റം: ഒരു സ്ത്രീക്ക് അണ്ഡം ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് മറ്റൊരു സ്ത്രീയിൽ ബീജസങ്കലനം നടത്താം.
ശീതീകരണം: ബീജം, അണ്ഡം, ഭ്രൂണം എന്നിവയെല്ലാം ശീതീകരിച്ച് ദീര്‍ഘകാലം സൂക്ഷിക്കാം.
