ഫിസിയോ തെറാപ്പി പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. സന്ധികളുടെ മികച്ച പ്രവര്‍ത്തനത്തിന് പേശീബലം വളരെ ആവശ്യമാണ്. പേശികളുടെ സഹായമില്ലാതെ സന്ധികള്‍ക്ക് ചലിക്കാനാവില്ല. ദുര്‍ബലമായ പേശികള്‍ സന്ധികളും ദുര്‍ബലമാകാന്‍ കാരണമാകുന്നു.ഇത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.
എന്നാൽ ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ നിർദേശ പ്രകാരം ചെയ്യുന്ന വ്യായാമങ്ങള്‍ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാന്‍ സഹായിക്കും.ശസ്ത്രക്രിയകൾക്കും മറ്റുംമുമ്പ് രോഗികള്‍ക്ക് നല്‍കുന്ന ഫിസിയോ തെറാപ്പി വേദന 40 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
advertisement
ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറിക്ക് ശേഷം ഫിസിയോ തെറാപ്പി ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറിയ്ക്ക് ശേഷം സന്ധിയിലുണ്ടാകുന്ന മുറിവും രക്തസ്രാവവും സന്ധികളുടെ വഴക്കത്തെ ബാധിച്ചേക്കാം. എന്നാൽ സന്ധികൾ ചലിപ്പിക്കുന്നതിലൂടെയും ജോയിന്റിന് ചുറ്റുമുള്ള മസിലുകൾ ബലപ്പെടുത്തുന്നതിലൂടെയും ഇത് പരിഹരിക്കാന്‍ കഴിയും.
ഡയറ്റ് ഫിസിക്കല്‍ തെറാപ്പിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?
ഉണ്ട്. മസിലുകൾ രൂപപ്പെടുന്നതിന് ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍, മിക്ക ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് മുമ്പ് ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ നിർദേശിക്കാറുണ്ട്. എന്തെന്നാല്‍ ശസ്ത്രക്രിയ കാറ്റബോളിസത്തിന് കാരണമാകുന്നു. എന്നാൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇത് തടയാന്‍ സഹായിക്കുന്നു.
ഫിസിയോ തെറാപ്പി ചെയ്യുമ്പോള്‍ വേദനയുണ്ടാകുമോ?
വേദന ഉണ്ടാകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ പേശീബലം ഉള്ളയാളാണെങ്കിൽ ശസ്ത്രക്രിയാനന്തര വേദന 30 ശതമാനം കുറയാന്‍ സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നിങ്ങളുടെ ഫിസിയോ തെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന വ്യായാമം വേദന കുറയ്ക്കാന്‍ സഹായിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പിയുടെയും തെറാപ്പിസ്റ്റിന്റെയും സംഭാവന വളരെ വലുതാണ്.
മുകളില്‍ പറഞ്ഞ ശസ്ത്രക്രിയകളില്‍ മാത്രമല്ല, ഏത് പരിക്കും വീണ്ടെടുത്ത് രോഗിയെ പഴയെ പോലെയാക്കാന്‍ ഫിസിയോതെറാപ്പി നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. സ്പോര്‍ട്സ് ഇന്‍ഞ്ച്യൂറി, ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറികള്‍, പ്രസവ ശസ്ത്രക്രിയ എന്നിവയ്ക്ക് ശേഷവും ഫിസിയോതെറാപ്പി മികച്ച ഒരു ഓപ്ഷനാണ്. രോഗികള്‍ക്കും കായികരംഗത്തും ഫിസിയോതെറാപ്പി നല്‍കിയിട്ടുള്ള സംഭാവനകള്‍ അളവറ്റതാണ്.
(തയ്യാറാക്കിയത് – ഡോ. സായ് കൃഷ്ണ ബി നായിഡു (എംബിബിഎസ്, എംആര്‍സിഎസ്, ഡിപ് സിക്കോട്ട്, FRCS ഓര്‍ത്തോ (UK), Mch ഓര്‍ത്തോ), ട്രോമ ആൻഡ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം എച്ച്ഒഡി, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്മണ്ട് റോഡ്, ബെംഗളൂരു)