വാർദ്ധക്യം അതിവേഗം- ഉറക്കം ശരീരത്തെ സ്വയം സുഖപ്പെടുത്താൻ അനുവദിക്കുന്നു. എന്നാൽ ഉറക്കം നഷ്ടപ്പെടുമ്പോൾ, സ്വാഭാവിക പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തും.
രോഗപ്രതിരോധം- വേണ്ടത്ര ഉറങ്ങാത്തത് രോഗപ്രതിരോധത്തെ സാരമായി ബാധിക്കും. ഇത് ഇടയ്ക്കിടെയുള്ള ജലദോഷവും പനിയുമൊക്കെ പിടിപെടാൻ ഇടയാക്കും. –
ഏകാന്തത- രാത്രി ഉറങ്ങാതെ കിടക്കുകയാണെങ്കിൽ, അടുത്ത് ഒരു സ്ലീപ്പിംഗ് പാർട്ണർ ഉണ്ടെങ്കിലും സ്വാഭാവികമായും ഏകാന്തത അനുഭവപ്പെടും.
മന്ദഗതിയിലാകുന്ന പ്രതികരണശേഷി- വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, ഒരാളുടെ പ്രതികരണശേഷി കുറയും, കാരണം ശരീരം തുടർച്ചയായ ക്ഷീണത്തിലായിരിക്കും.
advertisement
അൽഷിമേഴ്സ്- ആവശ്യത്തിനുള്ള ഉറക്കം ഇല്ലെങ്കിൽ ഡിമെൻഷ്യയുടെ പ്രധാന കാരണമായ അൽഷിമേഴ്‌സ് രോഗത്തിലേക്ക് നയിച്ചേക്കാം.
ഉത്കണ്ഠ- ഇക്കാലത്ത് പ്രധാനപ്പെട്ട ഒരു മാനസികാരോഗ്യപ്രശ്നമാണ് ഉത്കണ്ഠ. ഉറക്കക്കുറവുള്ളവിൽ ഉത്കണ്ഠ കണ്ടുവരുന്നുണ്ട്. കഴിയുന്നത്ര ഉറങ്ങുക എന്നത് ഇതിന് പ്രധാന പ്രതിവിധി. കോഫിയും ചായയും പൂർണ്ണമായും ഒഴിവാക്കുക
ഉയർന്ന രക്തസമ്മർദ്ദം- ഉറക്കക്കുറവ് ശരീരത്തെ സമ്മർദ്ദത്തിലേക്ക് നയിക്കും, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
തലവേദന- തലവേദനയോ പ്രത്യേകിച്ച് മൈഗ്രെയിനുകളോ ഉണ്ടെങ്കിൽ, കഴിയുന്നത്ര ഉറങ്ങാൻ ശ്രമിക്കുക. വേണ്ടത്ര ഉറങ്ങാത്തത് രോഗലക്ഷണങ്ങളെ കൂടുതൽ വഷളാക്കും.
ഓർമക്കുറവ്- വേണ്ടത്ര ഉറക്കമില്ലാത്തത് ഹ്രസ്വവും ദീർഘകാലവുമായ ഓർമശക്തിയെ ദോഷകരമായി ബാധിക്കും.
ഹൃദ്രോഗം- ഉറക്കക്കുറവും ഹൃദ്രോഗവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നത് ശാസ്ത്രീയ സത്യമാണ്. സ്ഥിരമായി രാത്രികളിൽ ഉറങ്ങാൻ കഴിയാതെ വരുന്നതോടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.