2010 ലും 2012 ലും ബാർലെവാറിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും വിജയമായിരുന്നില്ല. മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് ബാർലെവാറിന്റെ ശരീരത്തിലെ വൃക്കകളുടെ എണ്ണം അഞ്ചായത്. സ്വന്തം വൃക്കകളും മുമ്പ് മാറ്റിവച്ച രണ്ടുമുൾപ്പെടെ പ്രവർത്തനരഹിതമായ നാല് വൃക്കകളായിരുന്നു ബാർലെവാറിന്റെ ശരീരത്തിലുണ്ടായിരുന്നത്.
മസ്തിഷ്ക മരണം സംഭവിച്ച 50 വയസ്സുള്ള ഒരു കർഷകന്റെ കുടുംബം അദ്ദേഹത്തിന്റെ വൃക്ക ദാനം ചെയ്യാൻ സമ്മതിച്ചതോടെയാണ് ബാർലെവാറിനെ മൂന്നാമതും വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
advertisement
കഴിഞ്ഞ മാസമായിരുന്നു നാല് മണിക്കുർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ബാർലെവാറിന്റെ സ്വന്തം വൃക്കകളും മുമ്പ് മാറ്റിവച്ച രണ്ടുമുൾപ്പെടെ പ്രവർത്തനരഹിതമായ നാല് വൃക്കകളുടെ സാന്നിധ്യം കാര്യമായ മെഡിക്കൽ വെല്ലുവിളികൾ ഉണ്ടായിരുന്നുഎന്ന് ഡോക്ടർ പറഞ്ഞു.
"രോഗിയുടെ നേർത്ത ശരീരഘടനയും നിലവിലുള്ള ഇൻസിഷണൽ ഹെർണിയയും കാരണം ശസ്ത്രക്രിയ സങ്കീർണമായിരുന്നു എന്ന് യൂറോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. അനിൽ ശർമ്മ പറഞ്ഞു. "മുൻ ശസ്ത്രക്രിയകക്ക് ഇതിനകം തന്നെ സാധാരണ രക്തക്കുഴലുകൾ ഉപയോഗിച്ചിരുന്നതിനാൽ, പുതിയ വൃക്കയെ വയറിലെ ഏറ്റവും വലിയ രക്തക്കുഴലുകളുമായി ബന്ധിപ്പിക്കേണ്ടിവന്നു, ഇത് വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയായിരുന്നു" അദ്ദേഹം പറഞ്ഞു.
വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കി. പത്ത് ദിവസത്തിനുള്ളിൽ രോഗിയുടെ വൃക്കകളുടെ പ്രവർത്തനം സാദാരണ ഗതിയിലായി. രണ്ടാഴ്ചയ്ക്കുള്ളിൽ ബാർലെവാറിന്റെ ക്രിയേറ്റിനിൻ അളവ് സാധാരണ നിലയിലായതായും ഡയാലിസിസ് ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാൻ സാധിച്ചതായും പറഞ്ഞു ഡോക്ടർമാർ പറഞ്ഞു.
പരാജയപ്പെട്ട രണ്ട് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ശേഷം മൂന്നാമത്തേത് വിജയമായതിൽ ബർലെവർ നന്ദി പറഞ്ഞു. ഡയാലിസിസ് തന്റെ ജീവിതത്തെ വളരെയധികം പരിമിതപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്വതന്ത്രമായി ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.