TRENDING:

യുവാക്കളില്‍ വയറ്റിലെ ക്യാന്‍സര്‍ പെരുകാന്‍ കാരണമെന്ത്?

Last Updated:

വയറ്റിലെ ക്യാന്‍സര്‍ ഇല്ലാതാക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായമായവരില്‍ കണ്ടുവന്നിരുന്ന അര്‍ബുദങ്ങളിലൊന്നാണ് വയറ്റിലെ ക്യാന്‍സര്‍ (stomach cancer). എന്നാല്‍ ഇപ്പോള്‍ വയറ്റില്‍ ക്യാന്‍സര്‍ ബാധിക്കുന്ന യുവാക്കളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. സുഭാഷ് അഗല്‍ പറഞ്ഞു. അവയെന്തെല്ലാമാണെന്ന് പരിശോധിക്കാം.
advertisement

ഭക്ഷണത്തിലും ജീവിതരീതിയിലുമുള്ള മാറ്റങ്ങള്‍

പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിത ഉപയോഗം: ഉപ്പും പ്രിസര്‍വേറ്റീവുകളും കൃത്രിമ നിറങ്ങളും ചേര്‍ത്ത പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത്തരം ഭക്ഷണക്രമം വയറ്റിലെ ക്യാന്‍സറിന് കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മദ്യത്തിന്റെയും പുകയിലയിലയുടെയും ഉപയോഗം: മദ്യപാനവും അമിതമായ പുകവലിയും വയറ്റിലെ ക്യാന്‍സര്‍ ഉള്‍പ്പടെ നിരവധി ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നുണ്ട്. പുകയിലയിലെ കാര്‍സിനോമ ഘടകം വയറ്റിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുകയും പതിയെ നിങ്ങളെ ക്യാന്‍സറിലേക്ക് നയിക്കുകയും ചെയ്യും.

അമിതവണ്ണം: അമിതവണ്ണവും വയറ്റിലെ ക്യാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകാനും ഹോര്‍മോണ്‍ നിലയില്‍ മാറ്റങ്ങള്‍ വരാനും പൊണ്ണത്തടി കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം നിങ്ങളെ ക്യാന്‍സറിലേക്കാണ് നയിക്കുന്നത്.

advertisement

ഹെലികോബാക്ടര്‍ പൈലോറി അണുബാധ: വയറ്റില്‍ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയയാണ് ഹെലികോബാക്ടര്‍ പൈലോറി (Helicobacter pylori -H. pylori) അഥവ എച്ച് പൈലോറി ബാക്ടീരിയ. ഇത്തരം അള്‍സറുകള്‍ ഭാവിയില്‍ ക്യാന്‍സറിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. എച്ച് പൈലോറി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ വര്‍ധിക്കുന്നത് ഗ്യാസ്ട്രിക് ക്യാന്‍സറിലേക്ക് നയിക്കും. ശുചിത്വവും വ്യക്തിശുചിത്വവും ഇല്ലാത്തയിടങ്ങളിലാണ് ഇത്തരം ബാക്ടീരിയകള്‍ കൂടുതലായി കാണപ്പെടുന്നത്.

ജനിതക കാരണങ്ങള്‍: പാരമ്പര്യമായി വയറ്റിലെ ക്യാന്‍സര്‍ പിടിപെടുന്ന കുടുംബപശ്ചാത്തലത്തിലുള്ളവര്‍ക്കും ഈ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. കൂടാതെ പരിസ്ഥിതി മലിനീകരണം, രാസവസ്തുക്കളുടെ സാമിപ്യം എന്നിവയെല്ലാം യുവാക്കളില്‍ വയറ്റിലെ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകും. നേരത്തെ തന്നെ രോഗനിര്‍ണയം നടത്തുന്നതിലൂടെ വയറ്റിലെ ക്യാന്‍സറിനെ ചികിത്സിച്ചുഭേദമാക്കാവുന്നതാണ്.

advertisement

പരിഹാരമാര്‍ഗ്ഗങ്ങളും ബോധവല്‍ക്കരണവും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വയറ്റിലെ ക്യാന്‍സര്‍ ഇല്ലാതാക്കുന്നതിനായുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, പുകവലിയും മദ്യപാനവും ഒഴിവാക്കല്‍ എന്നിവ ജീവിതരീതിയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പാരമ്പര്യമായി ഗ്യാസ്ട്രിക് ക്യാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ളവര്‍ നേരത്തെതന്നെ രോഗനിര്‍ണയം നടത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യണം.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
യുവാക്കളില്‍ വയറ്റിലെ ക്യാന്‍സര്‍ പെരുകാന്‍ കാരണമെന്ത്?
Open in App
Home
Video
Impact Shorts
Web Stories