TRENDING:

Seasonal Asthma | കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന ആസ‍്‍മ എങ്ങനെ നേരിടാം? പുതിയ പഠനവുമായി ഗവേഷകർ

Last Updated:

സീസണൽ ആസ‍്‍മയെ (Seasonal Asthma) എങ്ങനെ നേരിടാനാവുമെന്ന് വിശദീകരിച്ച് പുതിയ പഠനം പുറത്തിറക്കിയിരിക്കുകയാണ് ജേ‍ർണൽ ഓഫ് സയൻസ് ഇമ്മ്യൂണോളജി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്വാസകോശത്തെ ബാധിക്കുന്ന മാറാരോഗങ്ങളിലൊന്നാണ് ആസ‍്‍മ (Asthma). വിട്ടുമാറാത്ത ഈ രോഗം ശ്വാസനാളിയെ ചുരുക്കുകയും ഇതിനെ തുടർന്ന് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ആസ‍്‍മയുടെ ലക്ഷണങ്ങൾ (Symptoms) ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. രാത്രിയിലോ പുല‍ർച്ചെയോ ഉണ്ടാവുന്ന ചുമയാണ് (Cough) ഒരു പ്രധാനലക്ഷണം. ശ്വാസതടസം, കഠിനമായ ശ്വാസം മുട്ടൽ, നെഞ്ചിൽ ഞെരുക്കമോ സമ്മ‍ർദ്ദമോ തോന്നുക, നെഞ്ച് വേദനിക്കുക എന്നിവയെല്ലാം ആസ‍്‍മയുടെ ലക്ഷണങ്ങളാണ്.
Image: Shutterstock
Image: Shutterstock
advertisement

സീസണൽ ആസ‍്‍മയെ (Seasonal Asthma) എങ്ങനെ നേരിടാനാവുമെന്ന് വിശദീകരിച്ച് പുതിയ പഠനം പുറത്തിറക്കിയിരിക്കുകയാണ് ജേ‍ർണൽ ഓഫ് സയൻസ് ഇമ്മ്യൂണോളജി (Journal of Science Immunology). ഇന്ത്യൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ഡിപ്പാ‍ർട്ട്മെൻറ് ഓഫ് മൈക്രോബയോളജി ആൻറ് ഇമ്മ്യൂണോളജിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പുതിയ പഠനം പുറത്തിറക്കിയിരിക്കുന്നത്.

"ആസ‍്‍മ ഒരിക്കലും മാറുന്ന രോഗമല്ല. ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ വേണ്ടിയുള്ള ചികിത്സ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്," പഠനത്തിന് നേതൃതം നൽകിയ ഡോ. ബെൻ ഉൾറിച്ച് പറഞ്ഞു. "കുട്ടികൾക്കായുള്ള റിലേ ആശുപത്രിയിലുള്ള ആസ‍്‍മ ക്ലിനിക്കിലെ രോഗികളുമായി അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇവ‍രിൽ കൂടുതൽ പേർക്കും ആസ്മ ഇടയ്ക്കിടെ വന്ന് പോവുന്നതായാണ് ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. അല‍ർജിക് മെമ്മറി കൃത്യമായി നിർവചിക്കുന്നതിനും ശ്വാസകോശത്തിലെ പ്രതികരണം അറിയാനുമായി ഞങ്ങൾ ലാബിൽ മോഡലുകൾ തയ്യാറാക്കിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

advertisement

പൂമ്പൊടിയോ ഫംഗസോ പോലുള്ള സീസണൽ അലർജിയുണ്ടാക്കുന്ന വസ്തുക്കളുമായി ഒരാൾ സമ്പർക്കത്തിൽ വന്നാൽ ഒരു പ്രത്യേകതരം കോശങ്ങൾ അവരിലേക്കെത്തുന്നു. ഈ കോശങ്ങൾ ഇന്റർലൂക്കിൻ 9 (Interleukin 9) അല്ലെങ്കിൽ IL-9 എന്ന് പേരുള്ള ഒരു പ്രത്യേക സൈറ്റോകൈൻ പുറന്തള്ളുന്നു. ആസ്മയുടെ ലക്ഷണങ്ങൾക്കുള്ള ഒരു പ്രധാനകാരണം ഈ കോശസ്രവമാണെന്ന് ഗവേഷകർ പറയുന്നു.

കോശസ്രവം ശരീരത്തിൽ കഠിനമായ രോഗലക്ഷണങ്ങളുണ്ടാക്കും. സീസണൽ ആസ‍്‍മയുടെ ലക്ഷണങ്ങളായ കഠിനമായ ചുമയും ശ്വാസംമുട്ടലും കൂടി ഗുരുതരമായ ശ്വാസംമുട്ടൽ വരെയുണ്ടാവും. രോഗിയെ ഈ ഘട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വരും.

advertisement

അതിനാൽ സീസണൽ ആസ്മയെ നേരിടാൻ ആദ്യം ലക്ഷ്യമിടേണ്ടത് ഇന്റർലൂക്കിൻ 9 എന്ന് പേരായ ഈ കോശസ്രവത്തെയാണ്. ഈ കോശസ്രവം മറ്റ് കോശങ്ങളെ ബാധിക്കുകയും അത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യാനുമുള്ള സാധ്യതകളുണ്ടെന്ന് പഠനം പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യത്യസ്ത തരത്തിലുള്ള ആസ്മയുണ്ടെന്ന് പഠനം നടത്തിയ സംഘത്തിലെ പ്രധാനപ്പെട്ട ഗവേഷകരിലൊരാളായ ഡോ മാർക് കപ്ലാൻ പറഞ്ഞു. അലർജിയുണ്ടാക്കുന്ന ഫംഗസുകളുമായോ മറ്റ് വസ്തുക്കളുമായോ ഏറെനേരം സമ്പർക്കത്തിൽ വരുന്നതിനാൽ സീസണൽ ആസ‍്‍മ തീർത്തും വ്യത്യസ്തമാണ്. ഇന്റർലൂക്കിൻ 9 ലക്ഷ്യംവെച്ച് ചികിത്സാപദ്ധതി തയ്യാറാക്കിയാൽ സീസണൽ ആസ‍്‍മയെ ചെറുക്കാനാവുമെന്ന് ഇന്ത്യൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ഡിപ്പാ‍ർട്ട്മെൻറ് ഓഫ് മൈക്രോബയോളജി ആൻറ് ഇമ്മ്യൂണോളജി ചെയർമാൻ കൂടിയായ കപ്ലാൻ വ്യക്തമാക്കി. പുതിയ പഠനം ആസ‍്‍മ ചികിത്സയിൽ വഴിത്തിരിവുണ്ടാക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Seasonal Asthma | കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന ആസ‍്‍മ എങ്ങനെ നേരിടാം? പുതിയ പഠനവുമായി ഗവേഷകർ
Open in App
Home
Video
Impact Shorts
Web Stories