TRENDING:

ദീര്‍ഘനേരമുള്ള ഉച്ചമയക്കം ആരോഗ്യത്തിന് നല്ലതല്ല; മുന്നറിയിപ്പുമായി ഗവേഷകർ

Last Updated:

എല്ലാ ഉച്ചമയക്കവും ഒരുപോലെയല്ല. സമയദൈർഘ്യം, ഉറങ്ങുന്ന സമയം, മറ്റ് ഘടകങ്ങൾ എന്നിവ ഉറക്കത്തിന്റെ ആരോഗ്യ ഫലങ്ങളെ ബാധിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉച്ചമയക്കം ചില സാഹചര്യങ്ങളിൽ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ഗവേഷണ റിപ്പോർട്ട്. എന്നാൽ ഇത് ഉച്ചമയക്കത്തിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കും ഇത്. 30 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ദൈർഘ്യമേറിയ ഉറക്കം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, മെറ്റബോളിക് സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് ഗവേഷകർ സൂചിപ്പിക്കുന്നു.
advertisement

ഓർമ്മ, ഏകാഗ്രത, മാനസികാവസ്ഥ, ജാഗ്രത, പഠന ശേഷി തുടങ്ങിയവ വർധിപ്പിക്കാൻ ഉച്ചമയക്കം നമ്മെ സഹായിക്കുന്നു. എന്നാൽ ഉച്ചയ്ക്ക് ഉറങ്ങുന്നതിന്റെ ഗുണങ്ങൾ ഉറക്കത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെടാം.

പവർ നാപ്‌സ് എന്ന് വിളിക്കപ്പെടുന്ന ചെറിയ മയക്കം ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണെന്ന് ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ഇവർ ഉറക്കത്തിന്റെ ദൈർഘ്യവും ചില രോഗലക്ഷണങ്ങളും തമ്മിലുള്ള ബന്ധവും പരിശോധിച്ചു. സ്പാനിഷ് പ്രദേശമായ മുർസിയയിൽ നിന്നുള്ള 3,275 മുതിർന്നവരിലാണ് പഠനം നടത്തിയത്.

advertisement

ഉച്ചയുറക്കത്തിന്റെ ദോഷ ഫലങ്ങൾ

ഒബീസിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത് പഠനത്തിൽ പങ്കെടുത്തവരുടെ അടിസ്ഥാന മെറ്റബോളിക്ക് സവിശേഷതകൾ മനസിലാക്കുകയും അവരുടെ ഉറക്കത്തെയും മറ്റ് ജീവിതശൈലി ഘടകങ്ങളെയും കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലുമാണ്.

30 മിനിറ്റിൽ കൂടുതൽ നേരം ഉറങ്ങുന്നത് ദൈർഘ്യമേറിയ ഉറക്കമായിട്ടാണ് കണക്കാക്കുന്നത്. ഇത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, മെറ്റബോളിക് സിൻഡ്രോം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുകയും, ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

advertisement

Also Read- Sleep Tourism | അവധിക്കാലം ഉറങ്ങി ആഘോഷിക്കാം; ട്രെൻഡിംഗായി സ്ലീപ് ടൂറിസം

‘എല്ലാ ഉച്ചമയക്കവും ഒരുപോലെയല്ല. സമയദൈർഘ്യം, ഉറങ്ങുന്ന സമയം, മറ്റ് ഘടകങ്ങൾ എന്നിവ ഉറക്കത്തിന്റെ ആരോഗ്യ ഫലങ്ങളെ ബാധിക്കുമെന്ന്,’ ബ്രിഗാം ആന്റ് വിമൻസ് ഹോസ്പിറ്റലിലെ സ്ലീപ്പ് ആൻഡ് സർക്കാഡിയൻ ഡിസോർഡേഴ്‌സ് വിഭാഗത്തിലെ വിസിറ്റിംഗ് പ്രൊഫസറും മുതിർന്ന എഴുത്തുകാരിയുമായ മാർട്ട ഗരോലെറ്റ് പറഞ്ഞു. ‘യുകെയിലെ ഒരു വലിയ ജനസംഖ്യയിൽ ഞങ്ങൾ നടത്തിയ പഠനത്തിൽ, അമിതവണ്ണവുമായി ഉച്ചമയക്കം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി അവർ കൂട്ടിച്ചേർത്തു.

advertisement

ഒട്ടും ഉറങ്ങാത്തവരെ അപേക്ഷിച്ച് നീണ്ട ഉച്ചമയക്കം എടുക്കുന്നവരിൽ അരക്കെട്ടിലെ കൊഴുപ്പ്, ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം എന്നിവ വർധിക്കുന്നതായി ഗവേഷക സംഘം കണ്ടെത്തി.

അനുയോജ്യമായ ഉറക്കത്തിന്റെ ദൈർഘ്യം എത്ര?

30 മിനിറ്റിൽ താഴെ നീണ്ടുനിൽക്കുന്ന ചെറിയ മയക്കം അമിതവണ്ണമോ മെറ്റബോളിക് മാറ്റങ്ങളോ ഉണ്ടാക്കുന്നില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പവർ നാപ്സ് രക്തസമ്മർദ്ദം ഉയരാതിരിക്കാൻ ഗുണം ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു. ഉച്ചമയക്കം പരമാവധി 20 അല്ലെങ്കിൽ 30 മിനിറ്റായി പരിമിതപ്പെടുത്താനും ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ഉറങ്ങരുതെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

advertisement

‘ഈ പഠനം ഉച്ചമയക്കത്തിന്റെ ദൈർഘ്യം പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെറിയ മയക്കം മികച്ച നേട്ടങ്ങൾ നൽകുമോ എന്ന ചോദ്യം ഉയർത്തികാട്ടുകയും ചെയ്യുന്നു. തൊഴിൽ ഉൽപ്പാദനക്ഷമതയ്ക്കും പൊതുവായ ആരോഗ്യത്തിനും ഗുണകരമാകുന്ന ചെറുമയക്കത്തിന്റെ പ്രയോജനങ്ങൾ ഇന്ന് പല സ്ഥാപനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ ബ്രിഗാമിന്റെ സ്ലീപ്പ് ആന്റ് സർക്കാഡിയൻ ഡിസോർഡേഴ്സ് ഡിവിഷനിലെ മെഡിക്കൽ ക്രോണോബയോളജി പ്രോഗ്രാമിലെ മുതിർന്ന ന്യൂറോ സയന്റിസ്റ്റും സഹ-ലേഖകനുമായ ഫ്രാങ്ക് സ്‌കീർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ദീര്‍ഘനേരമുള്ള ഉച്ചമയക്കം ആരോഗ്യത്തിന് നല്ലതല്ല; മുന്നറിയിപ്പുമായി ഗവേഷകർ
Open in App
Home
Video
Impact Shorts
Web Stories