TRENDING:

രണ്ടു മണിക്കൂർ തുടർച്ചയായി ഇരിക്കുന്നത് സിഗരറ്റ് വലിക്കുന്നതുപോലെ ശരീരത്തിന് ഹാനികരം

Last Updated:

ജോലിക്കിടെ ഇടയ്ക്ക് എഴുന്നേറ്റു നടക്കുകയും ചെറു വ്യായാമങ്ങളും ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്ന് ഡോ. പ്രിയങ്ക പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാറിയ ജീവിതശൈലി കാരണം ശരീരത്തിന് മതിയായ വ്യായാമം ലഭിക്കാത്ത അവസ്ഥയാണുള്ളത്. തുടർച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് ഇതിനോടകം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കംപ്യൂട്ടറിൽ മണിക്കൂറുകളോളം ജോലി ചെയ്യുമ്പോൾ, ഇടയ്ക്ക് ഒന്നു എഴുന്നേൽക്കാനോ നടക്കാനോ പോലും ആരും മെനക്കെടാറില്ല. രണ്ടു മണിക്കൂർ തുടർച്ചയായി ഒരു കസേരയിൽ ഇരുന്നാൽ, അത് അസ്ഥികൾക്ക് തകരാർ വരുത്തുകയും സങ്കൽപ്പിക്കാൻ കഴിയാത്ത നിരവധി അവസ്ഥകളിലേക്ക് ശരീരത്തെ നയിക്കുമെന്ന കാര്യം എത്രപേർക്ക് അറിയാം.
advertisement

രണ്ടു മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ശരീരഘടനയെ തകരാറിലാക്കുമെന്നും ഇത് പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ബംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർ പ്രിയങ്ക റോത്തഗി പറയുന്നു.

രണ്ട് മണിക്കൂർ കസേരയിൽ ഇരിക്കുന്നത് സിഗരറ്റ് പോലെ തന്നെ ദോഷകരമാണെന്ന് ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ റോത്തഗി പറഞ്ഞു. ഇത് മുഴുവൻ ശരീരത്തിന്റെയും സിരകളിൽ കാഠിന്യം കൊണ്ടുവരുന്നു, അസ്ഥി ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കഴുത്തിലും പുറകിലും വേദന അനുഭവപ്പെടുന്നു. കംപ്യൂട്ടറിൽ ഒരേ ഭാവത്തിൽ തുടർച്ചയായി നോക്കിയിരിക്കുന്നവരിൽ പേശികളോട് ചേർന്നിരിക്കുന്ന ഞരമ്പുകൾ ദൃഢമാകുമെന്നും പ്രിയങ്ക പറഞ്ഞു.

advertisement

ഒരേസമയം രണ്ട് മണിക്കൂർ കസേരയിൽ ഇരുന്നാൽ നമ്മുടെ ശരീരത്തിലെ ഊർജം ശരിയായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം എന്നാൽ പോഷകങ്ങൾ ശരീരത്തിൽ എത്തിയിട്ടുണ്ടെങ്കിലും അത് ഉപയോഗിച്ചിട്ടില്ല എന്നാണ്. കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല വസ്തുക്കളും ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട്, ഇതെല്ലാം കരളിൽ അടിഞ്ഞുകൂടാൻ തുടങ്ങുകയും, ഫാറ്റി ആസിഡ് ഓക്സിഡേഷൻ, പ്രോട്ടീൻ തകർച്ച, പ്രോട്ടീൻ സിന്തസിസ് എന്നിവയുടെ പ്രവർത്തനം ശരിയായി നടക്കാതെയും വരുന്നു. ഇവയിൽ നിന്നുള്ള അധിക ഗ്ലൂക്കോസ് അല്ലെങ്കിൽ ഊർജ്ജം ഫാറ്റി ലിവർ വർദ്ധിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് ശരീരത്തിൽ മെറ്റബോളിസം യാന്ത്രികമായി ദുർബലമാകും.

advertisement

കമ്പ്യൂട്ടറിൽ ജോലി ചെയ്തു ഏറെ നേരം ഇരിക്കുമ്പോൾ, നമ്മുടെ ശ്വാസകോശം സാവധാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു, അതിനാൽ നമ്മുടെ ശ്വസന ശേഷി കുറയാൻ തുടങ്ങുന്നു. ഇതുമൂലം, കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ശ്വാസകോശത്തിന്റെ ശേഷി കുറയാൻ തുടങ്ങുന്നു. ആളുകൾ അവരുടെ ശ്വാസകോശത്തിന്റെ പകുതി ശേഷി ഉപയോഗിക്കുന്നതോടെ അതിന്റെ ശേഷി ക്രമേണ കുറയുമെന്ന് പ്രിയങ്ക പറഞ്ഞു. ഇതുമൂലം ശ്വാസകോശവും ദുർബലമാകാൻ തുടങ്ങുന്നു. ആത്യന്തികമായി, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ആരംഭിക്കുകയും നിരവധി തരം സ്ട്രെസ് ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ വർദ്ധിക്കുകയും ചെയ്യുന്നു.

advertisement

എന്നാൽ ജോലിക്കിടെ ഇടയ്ക്ക് എഴുന്നേറ്റു നടക്കുകയും ചെറു വ്യായാമങ്ങളും ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്ന് ഡോ. പ്രിയങ്ക പറയുന്നു. ഇരിക്കുന്ന ജോലി എന്തായാലും ഓരോ മണിക്കൂറിലും കസേരയിൽ നിന്ന് എഴുന്നേൽക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ, കസേരയിൽ ഇരുന്നു തന്നെ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക. എന്നാൽ ഓരോ രണ്ട് മണിക്കൂറിലും, രണ്ട് മൂന്ന് മിനിറ്റെങ്കിലും കസേരയിൽ നിന്ന് നർബന്ധമായും എഴുന്നേൽക്കണം.

advertisement

ഓരോ മണിക്കൂറിലും രണ്ടോ മൂന്നോ മിനിറ്റ് വ്യായാമം ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാനാകും. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവർ എല്ലാ ദിവസവും രാവിലെ അരമണിക്കൂറെങ്കിലും ശാരീരിക വ്യായാമം ചെയ്യുന്നതാണ് നല്ലത്. പ്രഭാത വ്യായാമമാണ് ഏറ്റവും പ്രധാനം. ഒന്നോ രണ്ടോ മണിക്കൂർ തുടർച്ചയായി കസേരയിൽ ഇരിക്കരുത്. 80-2 എന്ന നിയമം പിന്തുടരുക. 80 മിനിറ്റ് ജോലി ചെയ്ത് 2 മിനിറ്റ് ചുറ്റിക്കറങ്ങുക.

ഓഫീസ് കെട്ടിടത്തിലെ ലിഫ്റ്റ് ഒഴിവാക്കി പടികൾ കയറുന്നത് ശീലമാക്കണമെന്നും ഡോ. റോത്തഗി ഉപദേശിച്ചു. ജോലി സമയത്ത് ചിപ്‌സ്, ബിസ്‌ക്കറ്റ്, പിസ്സ, ബർഗർ എന്നിവ കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു.

(Disclaimer: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ചില പഠനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ നിർബന്ധമായും ആരോഗ്യമേഖലയിലെ വിദഗ്ധരുമായി ബന്ധപ്പെടുക.)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
രണ്ടു മണിക്കൂർ തുടർച്ചയായി ഇരിക്കുന്നത് സിഗരറ്റ് വലിക്കുന്നതുപോലെ ശരീരത്തിന് ഹാനികരം
Open in App
Home
Video
Impact Shorts
Web Stories