ഉറക്കത്തിലെ സംസാരത്തിനുള്ള കാരണങ്ങള്‍?
ഉറക്കത്തില്‍ കുട്ടികള്‍ സംസാരിക്കുന്നതിന് യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരുപദ്രകാരികളാണ് ഈ പ്രതിഭാസം. സമ്മര്‍ദ്ദം, പനി, ഉറക്കത്തിലെ വ്യതിയാനങ്ങള്‍, കൃത്യമല്ലാത്ത ഉറക്കസമയം എന്നിവയെല്ലാം ഈ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നേസല്‍ സെപ്റ്റത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിന് കാരണമായേക്കാം. ഈ വ്യതിയാനം കാരണം ശരിയായ രീതിയില്‍ മൂക്കിലൂടെ ശ്വാസമെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അലര്‍ജി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിലും ഈ സ്ഥിതിയ്ക്ക് കാരണമാകാറുണ്ട്. തല്‍ഫലമായി കുട്ടികള്‍ വായിലൂടെ ശ്വാസമെടുക്കാന്‍ തുടങ്ങും. ഇതിന്റെ ഭാഗമായി ഉറക്കത്തില്‍ സംസാരിക്കാനും തുടങ്ങും.
advertisement
ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ സാധിക്കില്ല. ഇവയെപ്പറ്റി ഇനിയും ഗവേഷണം നടത്തേണ്ടതുണ്ട്. നേസല്‍ കാവിറ്റിയെ രണ്ടായി വിഭജിക്കുന്ന നേര്‍ത്ത ഭാഗമാണ് നേസല്‍ സെപ്റ്റം. ചില കുട്ടികളില്‍ നേസല്‍ സെപ്റ്റത്തിന്റെ ആകൃതിയില്‍ ചില വ്യതിയാനങ്ങളുണ്ടായിരിക്കും. ജനന സമയത്ത് തന്നെ ചില കുട്ടികളില്‍ ഈ വ്യതിയാനം പ്രകടമാകും. ചില അപകടങ്ങളിലൂടെയോ മറ്റോ നേസല്‍ സെപ്റ്റത്തില്‍ വ്യതിയാനം സംഭവിക്കാനും സാധ്യതയുണ്ട്.
എന്താണ് ഉറക്കത്തിലെ സംസാരം കൊണ്ട് അര്‍ത്ഥമാക്കുന്നത്?
കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്. നിരുപ്രദവകാരികളാണിവ. deviated nasal septum കാരണവും കുട്ടികള്‍ ഉറക്കത്തില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട്. നേസല്‍ സെപ്റ്റത്തിന്റെ വ്യതിയാനം മൂലം കുട്ടികള്‍ക്ക് ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരുന്നു. ഇത് അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. തുടര്‍ന്ന് ഇക്കൂട്ടര്‍ കൂര്‍ക്കം വലിക്കാനും വായിലൂടെ ശ്വസിക്കാനും തുടങ്ങും. നേസല്‍ സെപ്റ്റത്തിന്റെ വ്യതിയാനം കാരണം കുട്ടിയ്ക്ക് ഉറക്കം ശരിയായി ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. നേസല്‍ സെപ്റ്റത്തിന് എത്രമാത്രം വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നത് അടിസ്ഥാനമാക്കിയായിരിക്കും ചികിത്സ. ചിലപ്പോള്‍ നേസല്‍ സലൈന്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നതിലൂടെ കുട്ടിയ്ക്ക് ആശ്വാസം ലഭിച്ചേക്കാം. ഗുരുതരമായ കേസുകളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുണ്ട്.
ഉറക്കത്തില്‍ കുട്ടികള്‍ സംസാരിക്കുന്നത് വളരെ സാധാരണമായ പ്രതിഭാസമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മൂലവും ഇത് സംഭവിച്ചേക്കാം. ചിലപ്പോള്‍ അവരുടെ ഉള്ളിലുള്ള ചിന്തകളും വികാരങ്ങളും പ്രകടമാകുന്നത് ഈ ശീലത്തിലൂടെയായിരിക്കും. എന്നാല്‍ നേസല്‍ സെപ്റ്റത്തിന്റെ വ്യതിയാനം കാരണമാണ് ഇവ സംഭവിക്കുന്നതെങ്കില്‍ വിദഗ്ധ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.
ചികിത്സ
കുട്ടിയുടെ ചിന്ത, മാനസിക നില എന്നിവയെപ്പറ്റി സൂചന നല്‍കാനും ഉറക്കത്തിലെ സംസാരത്തിന് കഴിയും. അങ്ങനെയെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിക്കാവുന്നതാണ്. അദ്ദേഹം ക്ലീന്‍ ചിറ്റ് നല്‍കി ഒരു ഇഎന്‍ടി വിദഗ്ധനെ കാണിക്കണം എന്ന് പറഞ്ഞാല്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടതില്ല. കുട്ടിയ്ക്ക് ഉടന്‍ തന്നെ ഇഎന്‍ടി വിദഗ്ധന്റെ ചികിത്സ ഉറപ്പാക്കേണ്ടതാണ്. നേസല്‍ സെപ്റ്റത്തിന്റെ വ്യതിയാനം മാറ്റാനുള്ള ചികിത്സ ഇഎന്‍ടി വിദഗ്ധന് നല്‍കും. ഗുരുതരമായ കേസുകളില്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
(തയ്യാറാക്കിയത്: ഡോ. വികാസ് അഗര്‍വാള്‍, ഇഎന്‍ടി സര്‍ജന്‍)