ഗവേഷണം കൗതുകകരമായ മറ്റൊരു കാര്യവും കണ്ടെത്തിയിട്ടുണ്ട്. ദുഃഖ സാഹചര്യങ്ങളിൽ മനുഷ്യർക്ക് ഒരു പ്രത്യേക ഉണർവ് അനുഭവിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ പങ്കെടുത്തവർ പറയുന്നത്. ലൈംഗികത എന്നത് വൈകാരികമായ ശൂന്യത നികത്തുന്നതിനുള്ള ഒരു ഉപാധി എന്നതിന് പുറമേ ഒരാൾ കടന്നുപോകുന്ന വേദനയിൽ നിന്ന് അവരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനും കഴിയും. അതായത് “ഹാപ്പി ഹോർമോൺ” എന്നറിയപ്പെടുന്ന എൻഡോർഫിനുകൾ റിലീസ് ചെയ്യാൻ ഇത് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുമാത്രമല്ല, പ്രായപൂർത്തിയായവരിൽ 65 ശതമാനവും ആദ്യമായി ഡേറ്റിംഗിന് പോകുമ്പോൾ ഗർഭനിരോധന ഉറകൾ കൊണ്ടുപോകാറുണ്ടെന്നും പഠനം കണ്ടെത്തി. 90കളിൽ ജനിച്ച നാല് പേരിൽ ഒരാൾ വീതം തങ്ങളുടെ ഹൈസ്‌കൂൾ റീയൂണിയനുകൾക്ക് പോകുമ്പോൾ കോണ്ടം കൊണ്ടുപോകുന്നതായും പഠനം കണ്ടെത്തി.
advertisement
18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ 77 ശതമാനം ആളുകളും ലൈംഗികബന്ധത്തിലെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതായും ഇക്കാര്യത്തിൽ ആണിനും പെണ്ണിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. പ്രായപൂർത്തിയായവരിൽ 78 ശതമാനവും തങ്ങളുടെ പങ്കാളിയെ മറ്റ് ജനനനിയന്ത്രണ മാർഗങ്ങൾക്ക് വിധേയമാക്കുന്നതിനേക്കാൾ നല്ലത് കോണ്ടം പോലുള്ള സുരക്ഷാമുൻകരുതലുകൾ ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും അവകാശപ്പെട്ടു. കൂടാതെ 52 ശതമാനം സ്ത്രീകളും അവർ ഗുളികകൾ കഴിക്കുന്നതിനുപകരം തങ്ങളുടെ പങ്കാളി കോണ്ടം ധരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിശ്വസിക്കുന്നു.
52 ശതമാനം വരുന്ന മുതിർന്നവരിൽ ഭൂരിഭാഗവും ബെഡ്‌സൈഡ് ടേബിളിൽ കോണ്ടം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നതായും പഠനം കണ്ടെത്തി. രസകരമെന്നു പറയട്ടെ പഠനത്തിൽ പങ്കാളികളായ 57 ശതമാനം സ്ത്രീകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറുവശത്ത് 52 ശതമാനം പുരുഷന്മാർക്കും കോണ്ടം തങ്ങളുടെ വാലറ്റിൽ സൂക്ഷിക്കാനാണ് താത്പര്യം.
Summary: Study finds men in the US carry condoms while attending funerals