TRENDING:

സ്ത്രീകളിലെ വന്ധ്യതയ്ക്ക് മുഖ്യകാരണമായി ലോഹ മലിനീകരണം മാറുന്നതായി പഠനം

Last Updated:

പഠനത്തിന്‍റെ ഭാഗമായി 22 ലോഹങ്ങളുടെ സ്വാധീനമാണ് പരിശോധിച്ചത്. ഇതിൽ എട്ട് ലോഹങ്ങൾ (പ്രത്യേകിച്ച് ചെമ്പ്, ക്രോമിയം) പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീകളുടെ വന്ധ്യതാനിരക്ക് കൂടാൻ ലോഹ മലിനീകരണം പ്രധാന കാരണമായി മാറുന്നതായി പഠനറിപ്പോർട്ട്. ഇക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെൻ്റൽ സേഫ്റ്റി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമത കുറയാൻ ചില ലോഹങ്ങൾ കാരണമാകുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
വന്ധ്യത
വന്ധ്യത
advertisement

180 പങ്കാളികളെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തിന്‍റെ ഭാഗമായി 22 ലോഹങ്ങളുടെ സ്വാധീനമാണ് പരിശോധിച്ചത്. ഇതിൽ എട്ട് ലോഹങ്ങൾ (പ്രത്യേകിച്ച് ചെമ്പ്, ക്രോമിയം) പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തി. അതേസമയം, സിങ്ക് വന്ധ്യതയെ ബാധിക്കുന്നില്ലെന്നും കണ്ടെത്തി. ആഗോളതലത്തിൽ വന്ധ്യതാനിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ പഠന ഫലം ചികിത്സാരംഗത്ത് പുതിയ ദിശ നൽകുന്നതാണെന്ന് പറയപ്പെടുന്നു.

ലോഹങ്ങൾ, പ്രത്യേകിച്ച് കനത്ത ലോഹങ്ങൾ, ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-ഗോണാഡൽ ആക്സിസിൽ (HPG) സ്വാധീനം ചെലുത്തി സ്ത്രീകളിൽ എൻഡോക്രൈൻ തടസ്സങ്ങൾക്ക് കാരണമാകുന്ന ഏറ്റവും വിഷലിപ്തമായ പരിസ്ഥിതി മലിനീകരണമാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (യുഎസ്) ടോക്‌സിക് സബ്‌സ്റ്റൻസസ് ആൻഡ് ഡിസീസ് രജിസ്‌ട്രി (എടിഎസ്‌ഡിആർ) കനത്ത ലോഹങ്ങളെ 'ഏറ്റവും അപകടകകാരിയായ രാസവസ്തുക്കൾ' എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

advertisement

ഐക്യരാഷ്ട്രസഭ വേൾഡ് ഫെർട്ടിലിറ്റി ആൻഡ് ഫാമിലി പ്ലാനിംഗ് (2020) റിപ്പോർട്ട് അനുസരിച്ച് 1990 നും 2019 നും ഇടയിലുള്ള 30 വർഷത്തിനുള്ളിൽ, സ്ത്രീകളിലെ വന്ധ്യതാനിരക്ക് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വരുംവർഷങ്ങളിൽ വന്ധ്യതാനിരക്ക് ഇനിയും ഉയരുമെന്നും മുന്നറിയിപ്പ് നൽകുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
സ്ത്രീകളിലെ വന്ധ്യതയ്ക്ക് മുഖ്യകാരണമായി ലോഹ മലിനീകരണം മാറുന്നതായി പഠനം
Open in App
Home
Video
Impact Shorts
Web Stories