TRENDING:

കാൻസർ രോഗം തുടങ്ങുന്നതിന് മുമ്പേ തടയുന്ന 'സൂപ്പർ വാക്സിൻ' വികസിപ്പിച്ചെടുത്തു

Last Updated:

ഈ ഗവേഷണത്തിലെ ഏറ്റവും ആവേശകരമായ കണ്ടെത്തലുകളിൽ ഒന്ന്, വാക്സിൻ പുതിയ ട്യൂമറുകൾ തടഞ്ഞത് മാത്രമല്ല, കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്തു എന്നതാണെന്ന് ഗവേഷകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാൻസറിനെ തോൽപ്പിക്കുന്നതിൽ നിർണായകമായേക്കാവുന്ന സൂപ്പർ വാക്സിൻ വികസിപ്പെടുത്ത് യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് ആംഹേഴ്സ്റ്റിലെ ശാസ്ത്രജ്ഞർ. ഈ വാക്സിൻ എലികളിൽ പരീക്ഷിച്ചപ്പോൾ രോഗം രൂപപ്പെടുന്നത് പൂർണമായും തടഞ്ഞു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒരു പ്രത്യേക ഫോർമുലയുടെ കരുത്തോടെ പ്രവർത്തിക്കുന്ന ഈ പരീക്ഷണ വാക്സിൻ, കാൻസർ കോശങ്ങൾ ട്യൂമറുകളായി വളരുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ മൃഗങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിച്ചു. പരീക്ഷണങ്ങളിൽ, വാക്സിൻ നൽകിയ മിക്ക എലികളും മാസങ്ങളോളം ആരോഗ്യത്തോടെ തുടർന്നു. എന്നാൽ വാക്സിൻ നൽകാത്തവയ്ക്ക് കാൻസർ പിടിപെട്ടു. ഈ കണ്ടുപിടിത്തം, കാൻസർ തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ തടയുന്ന ഒരു നല്ല ഭാവിയിലേക്കുള്ള പുതുവാതിൽ തുറക്കുമെന്ന് ഗവേഷകർ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കാൻസറായി മാറിയേക്കാവുന്ന അസാധാരണ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചുകൊണ്ടാണ് ഈ പുതിയ വാക്സിൻ പ്രവർത്തിക്കുന്നത്. ഇത് ഒരുതരം കാൻസറിനെ മാത്രം ലക്ഷ്യമിടുന്നതിനു പകരം, മെലനോമ, പാൻക്രിയാറ്റിക് കാൻസർ, സ്തനാർബുദം ഉൾപ്പെടെയുള്ള നിരവധി ആക്രമണകാരികളായ കാൻസറുകൾക്കെതിരെ സംരക്ഷണം നൽകുമെന്നാണ് വിവരം. ആദ്യഘട്ട പരിശോധനകളിൽ, വാക്സിൻ നൽകിയ മിക്ക എലികളിലും ട്യൂമറിന്റെ ലക്ഷണങ്ങൾ കാണിച്ചില്ല, ഇത് കാൻസർ ഉണ്ടാകുന്നതിനുമുമ്പ് തന്നെ അതിനെ ചെറുക്കാൻ ശരീരത്തെ 'പഠിപ്പിക്കാൻ' കഴിയുമെന്ന് സൂചനയാണെന്ന് ഗവേഷകർ പറയുന്നു.

advertisement

ഈ ഗവേഷണത്തിലെ ഏറ്റവും ആവേശകരമായ കണ്ടെത്തലുകളിൽ ഒന്ന്, വാക്സിൻ പുതിയ ട്യൂമറുകൾ തടഞ്ഞത് മാത്രമല്ല, കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് (മെറ്റാസ്റ്റാസിസ്) തടയുകയും ചെയ്തു എന്നതാണ്. ശ്വാസകോശം, കരൾ പോലുള്ള സുപ്രധാന അവയവങ്ങളിലേക്ക് രോഗം പടരുമ്പോഴാണ് പലപ്പോഴും കാൻസർ സംബന്ധമായ മരണങ്ങൾ സംഭവിക്കുന്നത് എന്നതിനാൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യരിലും ഇതേ സംരക്ഷണം നേടാനായാൽ, ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി ഇത് മാറും.

വാക്സിന്റെ പ്രത്യേകത

advertisement

വൈറസുകളിൽ നിന്നോ ബാക്ടീരിയകളിൽ നിന്നോ സംരക്ഷണം നൽകുന്ന പരമ്പരാഗത വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ശരീരത്തിന്റെ സ്വന്തം കോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന കാൻസറിനെതിരെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ്. ഇതിന്റെ പ്രധാന രഹസ്യം, ശാസ്ത്രജ്ഞർ സൂപ്പർ അഡ്ജുവന്റ്' എന്ന് വിളിക്കുന്ന ഒരു അതുല്യമായ ഘടകത്തിലാണ്. ഇത് സാധാരണ വാക്സിൻ ഫോർമുലകളെക്കാൾ വളരെ ശക്തമായി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കാൻസർ കോശങ്ങളെ വേഗത്തിലും കൂടുതൽ ഫലപ്രദമായും കണ്ടെത്താനും നശിപ്പിക്കാനും ഇത് പ്രതിരോധ കോശങ്ങളെ സഹായിക്കുന്നു.

advertisement

പരീക്ഷണ ഫലങ്ങൾ ശ്രദ്ധേയമാണെങ്കിലും ഗവേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഠനം എലികളിൽ മാത്രമാണ് നടത്തിയത്, മനുഷ്യരിൽ സമാനമായ ഒരു വാക്സിൻ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് വർഷങ്ങളുടെ അധിക പരിശോധനകൾ ആവശ്യമാണ്. ശാസ്ത്രജ്ഞർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സുരക്ഷ, ഡോസേജ്, ദീർഘകാല സംരക്ഷണം എന്നിവ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Scientists at the University of Massachusetts Amherst have developed a 'super vaccine' that could be a crucial step in defeating cancer. When the vaccine was tested on mice, it completely prevented the disease from forming. Operating with the power of a special immune-boosting formula, this experimental vaccine helped the animals' immune systems recognize and destroy cancer cells before they could grow into tumors.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
കാൻസർ രോഗം തുടങ്ങുന്നതിന് മുമ്പേ തടയുന്ന 'സൂപ്പർ വാക്സിൻ' വികസിപ്പിച്ചെടുത്തു
Open in App
Home
Video
Impact Shorts
Web Stories