നാരങ്ങ
ചര്‍മ്മത്തിലെ പിഎച്ച് നില സന്തുലിതമായി നിലനിര്‍ത്തുവാന്‍ ഇവ സഹായിക്കുന്നു.ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് കക്ഷത്തില്‍ പുരട്ടുക. 10 മിനിറ്റിനു ശേഷം വൃത്തിയാക്കി കളയാം.
വിനാഗിരി
പഞ്ഞിയോ മറ്റോ എടുത്ത് വിയര്‍പ്പുള്ള ഭാഗങ്ങളില്‍ വെള്ളത്തില്‍ മുക്കി വിനാഗിരിപുരട്ടുക. വിനാഗിരി ചര്‍മ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കുന്നതിന് സഹായിക്കുന്നു. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
advertisement
read also- Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി
തക്കാളി
പിഴിഞ്ഞെടുത്ത തക്കാളി നീര് ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളത്തില്‍ കുളിക്കുകയോ അല്ലങ്കില്‍ നീര് വിയര്‍പ്പ് ഉള്ളഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഉണ്ടാക്കി തണുത്തു കഴിഞ്ഞാല്‍ കഴിഞ്ഞാല്‍, ഒരു കോട്ടണ്‍ പഞ്ഞിയില്‍ മുക്കി വിയര്‍പ്പ് ഉള്ളഭാഗങ്ങളില്‍ പുരട്ടുക. ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് ഇവ സഹായിക്കും.
(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
