TRENDING:

Health Tips | മൈഗ്രെയ്ന്‍ എങ്ങനെ നേരിടാം? തലവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Last Updated:

നിലവില്‍ രണ്ട് ചികിത്സാരീതികളാണ് മൈഗ്രെയ്‌നിനെതിരെ അനുവര്‍ത്തിച്ച് പോരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിത നിലവാരത്തെ തന്നെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് മൈഗ്രെയ്ൻ. സ്ത്രീകളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കാറുള്ളത്. 3:1 എന്ന അനുപാതത്തിലാണ് രോഗം സ്ത്രീ – പുരുഷന്മാർക്കിടയിൽ കാണപ്പെടുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൈഗ്രെയ്ൻ
മൈഗ്രെയ്ൻ
advertisement

അസഹ്യമായ തലവേദനയ്ക്കൊപ്പം കാഴ്ചാ പ്രശ്‌നങ്ങള്‍, തലകറക്കം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേയ്നിന്റെ പ്രധാന ലക്ഷണങ്ങൾ. കടുത്ത ക്ഷീണം, പെട്ടെന്ന് ദേഷ്യപ്പെടുക, ഏകാഗ്രത നഷ്ടപ്പെടുക എന്നീ അവസ്ഥയും ഇതോടനുബന്ധിച്ച് രോഗികളില്‍ അനുഭവപ്പെടാറുണ്ട്.

മൈഗ്രെയിനിൽ തന്നെ എപിസോഡിക് മൈഗ്രെയ്ന്‍ എന്ന അവസ്ഥയുണ്ട്. ഇടക്കിടെ വിട്ടുമാറാത്ത തലവേദനകള്‍ അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഒരു മാസത്തില്‍ 15 ദിവസത്തില്‍ കൂടുതല്‍ തലവേദന വിട്ടുമാറാത്ത അവസ്ഥയാണിത്.

എന്തുകൊണ്ടാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. വേദന വഹിക്കുന്ന തലയിലെ ട്രൈഡെമിനോ-വാസ്‌കുലാര്‍ ന്യൂറോണുകള്‍ സജീവമാകുമ്പോഴാണ് വേദന കലശലാകുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടരെയുള്ള ഇവയുടെ ആക്ടിവേഷന്‍ നെര്‍വസ് സിസ്റ്റം ഹൈപ്പര്‍ സെന്‍സിറ്റിവിറ്റിയിലേക്ക് നയിക്കുന്നു. ഒരു ഗുരുതര രോഗമായി തന്നെയാണ് മൈഗ്രെയ്‌നിനെ കാണേണ്ടത്. ഈ രോഗത്തിന്റെ ചികിത്സയെപ്പറ്റിയും അസഹ്യമായ വേദനയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെപ്പറ്റിയും രോഗികള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്.

advertisement

നിലവില്‍ രണ്ട് ചികിത്സാരീതികളാണ് മൈഗ്രെയ്‌നിനെതിരെ അനുവര്‍ത്തിച്ച് പോരുന്നത്. അതില്‍ ഒന്ന് അബോര്‍ട്ടീവ് ട്രീറ്റ്‌മെന്റ് ആണ്. അസഹ്യമായ വേദനയുണ്ടാകുമ്പോള്‍ കഴിക്കേണ്ട വേദനസംഹാരികള്‍ അടങ്ങിയതാണ് ഈ രീതി. മറ്റൊന്ന് പ്രിവന്റീവ് ട്രീറ്റ്‌മെന്റ് ആണ്. രോഗത്തിനെതിരെ സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ ഉള്‍പ്പെട്ട ചികിത്സാ രീതിയാണിത്.

ചികിത്സയ്ക്ക് പുറമെ രോഗമുള്ളവര്‍ സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗങ്ങളിലൂടെ വേദന കുറയ്ക്കാന്‍ സാധിക്കും. അതെന്തൊക്കെയാണെന്ന് നോക്കാം.

ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുക: മൈഗ്രെയ്‌നിന്റെ ആദ്യ വേദന ഉണ്ടാകുന്ന നിമിഷം തന്നെ നിങ്ങള്‍ ശാന്തമായ ഒരു ചുറ്റുപാടിലേക്ക് മാറുക. ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ കഴിയുമെങ്കില്‍ നിര്‍ത്തിവെയ്ക്കുക.

advertisement

ഇരിക്കുന്ന സ്ഥലത്തെ ലൈറ്റുകള്‍ ഓഫ് ചെയ്യുക: വെളിച്ചം കൂടുന്നത് മെഗ്രൈയ്‌നിന്റെ വേദന കൂടാന്‍ കാരണമാകും. ഇരുട്ടുള്ള മുറിയില്‍ കുറച്ച് നേരം വിശ്രമിക്കുക. കഴിയുമെങ്കില്‍ നന്നായി ഒന്ന് ഉറങ്ങുക.

ടെംപറേച്ചര്‍ തെറാപ്പി പരീക്ഷിച്ച് നോക്കുക: ചുടുള്ളതോ തണുത്തതോ ആയ വെള്ളം കൊണ്ട് മുഖവും കഴുത്തും തുടച്ചെടുക്കുന്നത് നല്ലതാണ്. ചൂടുള്ള വെള്ളം നിങ്ങളുടെ പേശികൾക്ക് വിശ്രമം നൽകാൻ സഹായിക്കും. സമ്മര്‍ദ്ദവും കുറയ്ക്കും.

കാപ്പി കുടിയ്ക്കുക: ചെറിയ വേദനകളാണ് അനുഭവപ്പെടുന്നതെങ്കില്‍ കാപ്പി കുടിയ്ക്കുന്നത് നല്ലതാണ്. കാപ്പിയിലെ കാഫീന്‍ എന്ന ഘടകം മൈഗ്രെയ്‌നെതിരെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അമിതമായി കാഫീന്‍ കഴിക്കുന്നതും നല്ലതല്ല.

advertisement

നന്നായി ഉറങ്ങുക: രാത്രിയുറക്കം ഈ അവസ്ഥയില്‍ പ്രധാനമാണ്. അതിനാല്‍ നല്ലരീതിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കണം. പകല്‍ സമയം 30മിനിറ്റില്‍ കൂടുതല്‍ കിടന്നുറങ്ങരുത്.

കിടപ്പുമുറിയിലിരുന്ന് ജോലി ചെയ്യുകയോ ടിവി കാണുകയോ ചെയ്യരുത:. കിടക്കുന്നതിന് മുമ്പ് കാഫീന്‍ അടങ്ങിയ പാനീയം, ആല്‍ക്കഹോള്‍, എന്നിവ ഒഴിവാക്കുക.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക: പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ചോക്കലേറ്റ്, കൃത്രിമ മധുരം ചേര്‍ത്ത പലഹാരങ്ങള്‍, എംഎസ്ജി അടങ്ങിയ ഭക്ഷണം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക. കൂടാതെ ഭക്ഷണം കഴിക്കാതെയിരിക്കാനും പാടില്ല. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തണം. ധാരാളം പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

advertisement

സ്ഥിരമായി വ്യായാമം ചെയ്യുക: വ്യായാമം ചെയ്യുമ്പോഴാണ് ശരീരം എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കുന്നത്. തലവേദനയും മറ്റ് ശരീര വേദനകളും ഇല്ലാതാക്കാന്‍ എന്‍ഡോര്‍ഫിന്‍ സഹായിക്കുന്നു. അതിനാല്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്.

എയറോബിക് വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക. കൂടാതെ യോഗ ശീലമാക്കുന്നതും മൈഗ്രെയ്ന്‍ വേദന കുറയ്ക്കാന്‍ സഹായിക്കും.

സമ്മര്‍ദ്ദം കുറയ്ക്കുക: സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ മൈഗ്രെയിനെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും. ജോലിയ്ക്കിടെ അല്‍പ്പസമയം ബ്രേക്ക് എടുക്കുകയോ, മറ്റുള്ളവരുമായി സംസാരിക്കുകയോ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക.

(തയ്യാറാക്കിയത്: ഡോ. സോണിയ ടാംബേ, എംഡി, ഡിഎം (ന്യൂറോളജി), കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്, എപ്പിലപ്‌ടോളജിസ്റ്റ്, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി,ബംഗളൂരു)

മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | മൈഗ്രെയ്ന്‍ എങ്ങനെ നേരിടാം? തലവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories