TRENDING:

Health Tips | മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിചരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങളുടെ കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെങ്കിൽ, സ്വാഭാവികമായും അവരുടെ പരിചണത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്ക തോന്നിയേക്കാം. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് സാധാരണ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിൽ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ല, പക്ഷേ, ചില കാര്യങ്ങളിൽ കരുതൽ കൂടുതൽ വേണമെന്നു മാത്രം. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ശരീരോഷ്മാവ് കൃത്യമായ അളവിലാണോ എന്നറിയുക (The correct temperature)

നിങ്ങളുടെ കുട്ടിയുടെ ശരീരത്തിൽ ചൂട് നിലനിർത്തുക എന്നതാണ്. ഇതിന് ഏറ്റവും ഫലപ്രദമായ മാർഗം പല ലയറായി, ഒന്നിലധികം വസ്ത്രങ്ങൾ ധരിപ്പിക്കുക. ആവശ്യമുള്ളപ്പോൾ മാത്രം അവ നീക്കം ചെയ്യുക എന്നതാണ്. കുഞ്ഞിന് താങ്ങാൻ കഴിയാത്തത്ര ഉയർന്ന താപനിലയാണെങ്കിൽ പുതപ്പു കൊണ്ട് മൂടേണ്ട ആവശ്യമില്ല. ഒരു ഡിജിറ്റൽ തെർമോമീറ്റർ വാങ്ങി കുഞ്ഞിന്റെ താപനില പരിശോധിക്കുക. കുട്ടിയുടെ ശരീരത്തിൽ 36.5 മുതൽ 37.3 ഡി​ഗ്രി സെൽഷ്യസ് (97.6 – 99.1 ഫാരൻഹീറ്റ്) വരെ താപനില നിലനിർത്തുക. മുറിയിലെ താപപനില 20 ഡി​ഗ്രി സെൽഷ്യസിനും 23 ഡി​ഗ്രി സെൽഷ്യസിനും ഇടയിൽ നിലനിർത്തുക.

advertisement

കുഞ്ഞ് നന്നായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക (Helping your baby sleep)

ശാന്തമായ മുറിയിൽ ആവശ്യത്തിന് താപനിലയും വെളിച്ചവും ക്രമീകരിച്ചുകൊണ്ട് നിങ്ങളുടെ കുഞ്ഞിനെ നന്നായി ഉറങ്ങാൻ സഹായിക്കുക. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് രാത്രിയിൽ വിശപ്പ് കൂടാൻ സാധ്യതയുണ്ട്. കുഞ്ഞിന്റെ ശരീര ഭാരം കുറവാകും തോറും അവർക്ക് കൂടുതൽ തവണ ഭക്ഷണം നൽകേണ്ടതുണ്ട്.

കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക (Bathing your baby safely)

കുളിപ്പിക്കുന്ന വെള്ളം അധികം ചൂടായിരിക്കരുത്, അത് ഇളം ചൂടുള്ള വെള്ളം ആയിരിക്കാൻ ശ്രദ്ധിക്കുക. മുടി സാധാരണ വെള്ളത്തിൽ കഴുകുക. കുളിക്കുന്ന വെള്ളത്തിൽ ലിക്വിഡ് ക്ലെൻസറുകൾ ചേർക്കരുത്. ആദ്യത്തെ മാസത്തിൽ, വെള്ളം മാത്രം ഉപയോ​ഗിച്ച് കുളിപ്പിക്കുന്നതാണ് കുഞ്ഞിന്റെ ചർമത്തിന് നല്ലത്. കുഞ്ഞ് 2.5 കിലോ എത്തുന്നതുവരെ സ്പോഞ്ച് ബാത്തിങ്ങ് (sponge bathing) ചെയ്യുക. കുഞ്ഞ് കുറഞ്ഞത് ഒരു മാസം ആകുന്നതു വരെ ഏതെങ്കിലും ലോഷനുകളോ എണ്ണകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക

advertisement

•സഡൺ ഡെത്ത് സിൻഡ്രോമിനെതിരെ ജാ​ഗ്രത പാലിക്കുക (Sudden Infant Death Syndrome(SIDS)) തടയൽ

കുഞ്ഞുങ്ങൾ ഉറക്കത്തിൽ മരിക്കുന്നതിനെയാണ് സഡൺ ഡെത്ത് സിൻഡ്രോം എന്നു വിളിക്കുന്നത്. സാധാരണയായി ആദ്യത്തെ ആറു മാസത്തിനുള്ളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഈ അപകടസാധ്യത കൂടുതലാണ്. സഡൺ ഡെത്ത് സിൻഡ്രോമിന്റെ കാരണമെന്താണെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. എങ്കിലും താഴെ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ ഇത് ഒരു പരിധി വരെ ഒഴിവാക്കാം.

advertisement

1. കുഞ്ഞിനെ ഒരിക്കലും കമിഴ്ന്നു കിടന്ന് ഉറങ്ങാൻ അനുവദിക്കരുത്

2. കുഞ്ഞിനെ വശം ചെരിഞ്ഞു കിടക്കാൻ അനുവദിക്കരുത്

3. കുഞ്ഞിന് ഒരു വയസെങ്കിലും ആകുന്നതു വരെ തലയിണകളോ പുതപ്പുകളോ സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ ബെഡിൽ വെയ്ക്കാതിരിക്കുക.

4. രാത്രി കുഞ്ഞിന്റെ അടുത്തു കിടക്കുന്നത് (co-sleeping) കഴിയുന്നതും ഒഴിവാക്കുക.

5. കഴിയുന്നിടത്തോളം മുലപ്പാൽ കൊടുക്കുക. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ ഫോർമുല കുടിക്കുന്ന കുട്ടികളേക്കാൾ കൂടുതൽ ഇടവേളകളിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും. അതിനാൽ തന്നെ, മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ സഡൺ ഡെത്ത് സിൻഡ്രോമിലൂടെ മരിക്കാനുള്ള സാധ്യത കുറവാണ്. മുലയൂട്ടുന്നവർ പുകവലിക്കുകയോ മദ്യം കഴിക്കുകയോ ചെയ്യരുത്. ഇതും സഡൺ ഡെത്ത് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

advertisement

(ഡോ. ശ്രീനാഥ് മണികാന്തി, സീനിയർ കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റ്, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂർ)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health Tips | മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിചരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories