ഇവരുടെ പഠനപ്രകാരം ടെലിവിഷൻ-മൊബൈൽ സ്ക്രീനുകൾക്കോ അല്ലെങ്കിൽ പുസ്തക വായനയ്ക്കായോ അധിക സമയം ചിലവഴിക്കുന്ന കുട്ടികൾക്ക് ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഹ്രസ്വ ദൃഷ്ടി ബാധിക്കുന്നവര്‍ വളര്‍ന്നു വരുമ്പോൾ നേത്ര പ്രശ്നങ്ങൾ വർധിക്കാനും ചിലപ്പോള്‍ അന്ധത തന്നെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.
Also Read-ചക്കക്കുരു ചോക്കലേറ്റ് മുതൽ കറാച്ചി ഹൽവ വരെ; 'സന്തോഷത്തിന്റെ പെട്ടി' നിറയെ ദീപാവലി മധുരം
ഇത്തരത്തിലുള്ള കേസുകൾ കൂടി വരുന്നതിനാൽ ഈ അവസ്ഥയ്ക്ക് 'സ്കൂൾ മയോപ്പിയ' എന്ന വിശേഷണം നല്‍കണമെന്നും വിദഗ്ധർ പറയുന്നു. ഒൻപത് വയസ് പ്രായമുള്ള 8568 കുട്ടികളെയായിരുന്നു പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഉദാസീനമായ ജീവിതചര്യകള്‍ ഈ നേത്രപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും ഇവർ പഠനത്തിൽ കണ്ടെത്തി.
advertisement
പഠനവും വീടിനുള്ളിൽ തന്നെ സമയം ചിലവഴിക്കുന്നതുമാണ് നേത്രവൈകല്യങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ഡോ.ക്വിഖ്ലി പറയുന്നത്. മയോപ്പിയ അഥവ ഹ്രസ്വദൃഷ്ടി ജനിതക പ്രശ്നമായാണ് പറയപ്പെട്ടിരുന്നതെങ്കിലും ചെറിയ സ്ഥലത്തിനുള്ളിൽ നടക്കുന്നവായന, പഠനം, ഹോം വർക്ക് ചെയ്യല്‍, എഴുത്ത്, കമ്പ്യൂട്ടര്‍ ഉപയോഗം എന്നിവയൊക്കെയും ഹ്രസ്വദൃഷ്ടിയിലേക്ക് നയിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
