TRENDING:

പതിവായി വായ്പ്പുണ്ണ് വരാറുണ്ടോ? നിസാരമാക്കരുത്; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോ​ഗലക്ഷണമാകാം

Last Updated:

വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് വിളിക്കുന്നത്. അധികകാലം നീണ്ടു നില്‍ക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള്‍ ഗൗരവത്തില്‍ എടുക്കാറില്ല.
advertisement

എന്നാല്‍ വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. വായ്പ്പുണ്ണിനെ തുടര്‍ന്നുണ്ടാകുന്ന വേദന സഹാക്കാത്തവര്‍ ചുരുക്കമായിരിക്കും. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം.

വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില്‍ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.

advertisement

എന്താണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്. പാരമ്പര്യ ജീനാണ് ക്രോൺസ് രോഗത്തിന് കാരണമാകുന്നതെങ്കില്‍ ഗോതമ്പ്, ബാർലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളർച്ച, ക്ഷീണം, ഓക്കാനം, ഛർദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍.ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും ശ്രദ്ധിക്കണം. വേദനയും രക്തം ബ്ലീഡ് ചെയ്യുന്നതുമായി അവസ്ഥകള്‍ ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം. കൂടാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഇരുമ്പിന്‍റെയും കുറവ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിന് കാരണമാകാം.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
പതിവായി വായ്പ്പുണ്ണ് വരാറുണ്ടോ? നിസാരമാക്കരുത്; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോ​ഗലക്ഷണമാകാം
Open in App
Home
Video
Impact Shorts
Web Stories