TRENDING:

Premature Birth | ഗർഭിണികൾ ഷുഗർ ഫ്രീ ച്യുയിങ്ഗം ചവയ്ക്കുന്നത് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

Last Updated:

ഗർഭാവസ്ഥയുടെ 37 ആഴ്ചകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രസവിക്കുന്നതിനെയാണ് മാസം തികയാതെയുള്ള പ്രസവം എന്ന് പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗർഭകാലത്ത് ഷുഗർ ഫ്രീ ച്യുയിങ്ഗം ചവയ്ക്കുന്നത് (Sugar-Free Gum) മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത (Premature Birth) കുറയ്ക്കുമെന്ന് പഠനം (Study). ച്യുയിങ്ഗം ചവയ്ക്കുന്നത് മാസം തികയാതെ കുഞ്ഞുങ്ങൾ ജനിക്കാനുള്ള സാധ്യത 20 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ (American Journal of Obstetrics & Gynecology) പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഗവേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, ഗം ചവക്കുന്ന ഗർഭിണികളിലെ മാസം തികയാതെയുള്ള പ്രസവങ്ങൾ ഗം ചവയ്ക്കാത്തവരെ അപേക്ഷിച്ച് നോക്കുമ്പോൾ 24 ശതമാനത്തിനടുത്ത് കുറവായിരുന്നു.

ഗർഭാവസ്ഥയുടെ 37 ആഴ്ചകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രസവിക്കുന്നതിനെയാണ് മാസം തികയാതെയുള്ള പ്രസവം എന്ന് പറയുന്നത്. ഇങ്ങനെയുള്ള പ്രസവങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ്. ഇതിനൊരു പരിഹാരമെന്നോണം മലാവിയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗം ചവയ്ക്കുന്നത് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.

advertisement

മലാവിയിലെ എട്ട് കേന്ദ്രങ്ങളിൽ നിന്നുള്ള 10,000ലധികം സ്ത്രീകളെ അവർ ഗർഭിണിയാകുന്നതിന് മുമ്പോ ഗർഭാവസ്ഥയുടെ ആരംഭത്തിലോ ഗവേഷകർ പഠനത്തിന്റെ ഭാഗമാക്കി. പരീക്ഷണത്തിന്റെ ഭാഗമായി ഗർഭധാരണത്തെ കുറിച്ചും മാസം തികയാതെയുള്ള പ്രസവം തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഗവേഷകർ സ്ത്രീകൾക്ക് നൽകി. അതിനുശേഷം ഈ സ്ത്രീകളിൽ പകുതി പേർക്ക് ച്യുയിങ്ഗം നൽകി.

വായയുടെ ആരോഗ്യവും മാസം തികയാതെയുള്ള പ്രസവവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്ന മുൻകാല പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരീക്ഷണം നടത്തിയത്. അതിനായി സ്ത്രീകൾക്ക് നൽകിയ ഗമ്മിൽ സാധാരണ പഞ്ചസാരയ്ക്ക് പകരം വായുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന സൈലിറ്റോൾ എന്ന രാസവസ്തുവാണ് ചേർത്തത്. ഈ ഗം ചവയ്ക്കുന്നത് ശീലമാക്കിയ 4,349 ഗർഭിണികളിൽ 12.6 ശതമാനം അഥവാ 549 പേർ മാത്രമാണ് മാസം തികയാതെ പ്രസവിച്ചത്. ച്യുയിങ്ഗം നൽകാതിരുന്ന 5321 ഗർഭിണികളിൽ 878 പേർ മാസം തികയാതെ പ്രസവിച്ചു.

advertisement

ആരോഗ്യത്തോടെയുള്ള തലമുറയെ വാർത്തെടുക്കുന്നതിന് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയാണ് ജനിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. പുതിയ ഗവേഷണത്തിലെ കണ്ടെത്തൽ ഇതിന് സഹായകമാകുന്നതാണ്. ഗമ്മിന്റെ ഉപയോഗം മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടാക്കിയത് കൂടാതെ വായയിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചു.

5 വയസ്സിന് താഴെയുള്ള ശിശുമരണത്തിന്റെയും കുട്ടികളിൽ ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് മാസം തികയാതെയുള്ള പ്രസവം. ഏകദേശം പത്ത് ലക്ഷം കുട്ടികൾ ഓരോ വർഷവും മാസം തികയാതെ പ്രസവിക്കുന്നത് മൂലമുള്ള സങ്കീർണതകൾ കാരണം മരിക്കുന്നതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: What happens when pregnant women chew sugar free chewing gum? Results from a new study

മലയാളം വാർത്തകൾ/ വാർത്ത/Life/
Premature Birth | ഗർഭിണികൾ ഷുഗർ ഫ്രീ ച്യുയിങ്ഗം ചവയ്ക്കുന്നത് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories