TRENDING:

പെരിമെനോപോസ്: നാൽപതുകളിലെത്തിയ സ്ത്രീകള്‍ ഊര്‍ജസ്വലതയോടെയിരിക്കാന്‍ വേണ്ട ശീലങ്ങൾ

Last Updated:

സാധാരണയായി സ്ത്രീകൾക്ക് 40 വയസ്സ് പിന്നിടുമ്പോൾ, അല്ലെങ്കിൽ 50-കളുടെ തുടക്കത്തിൽ ശരീരത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ , ഹോർമോണുകളുടെ മാറ്റം തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങും. ഇത് ആർത്തവവിരാമം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലയളവായ പെരിമെനോപോസിന്റെ സൂചനകൾ ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ പലപ്പോഴും ആർത്തവചക്രവുമായി ബന്ധപ്പെട്ട് നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നുണ്ട്. സാധാരണയായി സ്ത്രീകൾക്ക് 40 വയസ്സ് പിന്നിടുമ്പോൾ, അല്ലെങ്കിൽ 50-കളുടെ തുടക്കത്തിൽ ശരീരത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ , ഹോർമോണുകളുടെ മാറ്റം തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങും. ഇത് ആർത്തവവിരാമം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലയളവായ പെരിമെനോപോസിന്റെ സൂചനകൾ ആണ്. പോഷകാഹാര വിദഗ്ധയായ കാസി ഫാർലോ ഈ കാലയളവിൽ സ്ത്രീകൾക്കുണ്ടാകുന്ന അമിതമായ ക്ഷീണത്തിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement

ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഈ ക്ഷീണത്തിന് പ്രധാന കാരണമെന്ന് അവർ പറയുന്നു. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഉറക്കത്തെയും ശരീരത്തെയും ബാധിക്കുമെന്ന് ഫാർലോ പറയുന്നു.

ഹോർമോണുകളുടെ ഈ അസന്തുലിതാവസ്ഥ കാരണം ഉറക്കമില്ലായ്മ, രാത്രികാലങ്ങളിൽ പതിവിലുമധികം വിയർക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും പകൽ സമയം ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

ശരീരത്തിലെ വെള്ളത്തിന്റെ അളവും ഇതിനൊരു പ്രധാന കാരണമായി അവർ എടുത്തു കാട്ടി . "രാത്രിയിലെ അമിതമായ വിയർപ്പു നിർജ്ജലീകരണത്തിന് കാരണമാകും. നേരിയ തോതിലുള്ള നിർജ്ജലീകരണം പോലും ശരീരത്തിനു ക്ഷീണമുണ്ടാക്കും''.

advertisement

ഈ അമിതമായ ക്ഷീണത്തിനുള്ള മറ്റൊരു പ്രധാന കാരണം പോഷകങ്ങളുടെ കുറവാണ്. പെരിമെനോപോസ് കാലയളവിൽ സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കുമെന്ന് ഫാർലോ വിശദീകരിക്കുന്നു. ഇരുമ്പ്, വിറ്റാമിൻ ഡി തുടങ്ങിയവയുടെ കുറവും ക്ഷീണത്തിനു കാരണമായേക്കാം.

ഈ ലക്ഷണങ്ങൾ ഒഴിവാക്കാനാവാത്തതാണെങ്കിലും, അവ നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും വഴികളുണ്ട്.

പെരിമെനോപോസ് കാലത്തുണ്ടാകുന്ന ക്ഷീണം തടയാൻ കാസി ഫാർലോ നൽകുന്ന മൂന്നു നിർദ്ദേശങ്ങൾ ഇവയാണ്:

ഒന്നാമതായി, ഉറക്കത്തിന് മുൻഗണന നൽകണം. ദിവസവും കൃത്യമായി ഒരേ സമയം തന്നെ ഉറങ്ങാൻ കിടക്കുന്നുവെന്നു ഉറപ്പു വരുത്തണം. ഉറങ്ങുന്നതിനു മുൻപ് മൊബൈൽ ഫോണിൽ അധികം സമയം ചിലവഴിക്കാതിരിക്കുക . നിങ്ങൾ കിടക്കുന്ന മുറിയിൽ ആവശ്യത്തിന് തണുപ്പ് ഉണ്ടായിരിക്കണം. മുറിയിൽ വെളിച്ചം കുറവാണെങ്കിൽ ഉറക്കം കൂടുതൽ സുഖപ്രദമാകും.

advertisement

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന തരം ഭക്ഷണങ്ങൾ കഴിക്കുക. ഇലക്കറികൾ,  ബദാം, കൊഴുപ്പുള്ള മത്സ്യം തുടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ കഴിക്കുക. ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ പോലെ നിലനിർത്താൻ സഹായിക്കും.

ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടതും പ്രധാനമാണ്. നിങ്ങൾ രാത്രിയിൽ നല്ലപോലെ വിയർക്കുന്ന പ്രകൃതമാണെങ്കിൽ എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കുക . ഹെർബൽ ടീയും , ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
പെരിമെനോപോസ്: നാൽപതുകളിലെത്തിയ സ്ത്രീകള്‍ ഊര്‍ജസ്വലതയോടെയിരിക്കാന്‍ വേണ്ട ശീലങ്ങൾ
Open in App
Home
Video
Impact Shorts
Web Stories