TRENDING:

കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല

Last Updated:

സെക്‌സിന്‌ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ടെന്നാണ്‌ പ്രായഭേദമന്യേ സ്‌ത്രീകള്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രായം കൂടുന്തോറും സ്‌ത്രീകള്‍ക്ക്‌ സെക്‌സില്‍ താല്‍പര്യം നഷ്ടപ്പെടുമെന്ന വിശ്വാസം കേവലം അന്ധവിശ്വാസം മാത്രം. പതിനഞ്ചു വര്‍ഷമെടുത്ത്‌ 3200ത്തിലധികം സ്‌ത്രീകളില്‍ നടത്തിയ സര്‍വെയിലാണ്‌ കണ്ടെത്തല്‍. സെക്‌സിന്‌ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ടെന്നാണ്‌ പ്രായഭേദമന്യേ സ്‌ത്രീകള്‍ പറഞ്ഞതെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ഡോ. ഹോളി തോമസ്‌ പറയുന്നു.
advertisement

പ്രായം കൂടിയ സ്‌ത്രീകളും ഇക്കാര്യം സമ്മതിക്കുന്നു. സ്‌ത്രീകള്‍ക്കു പങ്കാളികളുമായി തുറന്നു സംസാരിക്കാനും ആനന്ദകരമായി സെക്‌സില്‍ ഏര്‍പ്പെടാനും കഴിയുന്നുണ്ടെങ്കില്‍ പ്രായം കൂടി വരുമ്പോഴും അവര്‍ സെക്‌സിന്‌ പ്രാധാന്യം നല്‍കുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലിൽ ഒന്ന് സ്ത്രീകളും സെക്‌സിന് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് പറയുന്നു.

You may also like:നായ്ക്കുരണ ലൈംഗികശേഷി വർധിപ്പിക്കും; കഞ്ചാവ് കുറയ്ക്കും; ലൈംഗികശേഷി കൂട്ടാൻ ഇവ സഹായിക്കും

advertisement

പ്രായമാവുമ്പോള്‍ ലൈംഗികതാല്‍പര്യം സ്‌ത്രീകള്‍ക്ക്‌ നഷ്ടപ്പെടുമെന്ന പരമ്പരാഗത വിശ്വാസങ്ങള്‍ക്ക്‌ എതിരാണ്‌ പുതിയ കണ്ടെത്തല്‍. സര്‍വെയില്‍ പങ്കെടുത്ത 28 ശതമാനം പേരും സെക്‌സിനെ സംബന്ധിച്ച പരമ്പരാഗതമായി ചിന്തിക്കുന്നവരാണ്‌. 8 ശതമാനം പേർ മധ്യവയസില്‍ അവര്‍ സെക്‌സിന്‌ വലിയ പ്രാധാന്യം നല്‍കുന്നവരല്ല. സര്‍വെയില്‍ പങ്കെടുത്ത 27 ശതമാനം പേര്‍ സെക്‌സിന്‌ 40,50,60 വയസുകളില്‍ വലിയ പ്രാധാന്യം നല്‍കിയവരാണ്‌.

You may also like:കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

advertisement

അവരിലെ സെക്‌സ്‌ മറ്റെന്തെങ്കിലും തരത്തിലുമാവാം. 20ാം വയസില്‍ സെക്‌സ്‌ അനുഭവിച്ച പോലെയല്ല 40ാം വയസില്‍ അനുഭവിക്കുക. 60വയസിലും 80 വയസിലും ഇത്‌ വ്യത്യസ്തമാവും. പങ്കാളിയുമായി ആരോഗ്യകരമായ ബന്ധമുള്ളവർ ലൈംഗികതയ്ക്കും പ്രധാന്യം നൽകുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉന്നത വിദ്യഭ്യാസം ലഭിച്ചവരും സാമ്പത്തിക ശേഷിയുള്ളവരും മാനസിക സമ്മര്‍ദ്ദം കുറവുള്ളവരും മധ്യവയസിനു മുമ്പ്‌ നല്ല ലൈംഗിക സംതൃപ്‌തി ലഭിച്ചവരുമാണ്‌ ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യത്തില്‍ ഊന്നുന്നവര്‍. 40കളില്‍ ലൈംഗിക സംതൃപ്‌തി അനുഭവിച്ച സ്‌ത്രീകള്‍ വയസാവുമ്പോഴും സെക്‌സിന്‌ പ്രാധാന്യം നല്‍കുന്നു.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല
Open in App
Home
Video
Impact Shorts
Web Stories