നായ്ക്കുരണ ലൈംഗികശേഷി വർധിപ്പിക്കും; കഞ്ചാവ് കുറയ്ക്കും; ലൈംഗികശേഷി കൂട്ടാൻ ഇവ സഹായിക്കും
ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ചില ഭക്ഷ്യവസ്‌തുക്കള്‍ക്കു സാധിക്കും. മസ്‌തിഷ്‌കം, രക്തം, ഹോര്‍മോണ്‍ എന്നിവയെ സ്വാധീനിച്ചാണ് ഇവ ഗുണഫലങ്ങളുണ്ടാക്കുന്നത്.

- News18 Malayalam
- Last Updated: November 28, 2020, 5:02 PM IST
ലൈംഗിക ജീവിതം കൂടുതല്‍ സുന്ദരമാക്കണമെന്ന ചിന്തക്കു മനുഷ്യരാശിയുടെ ഉല്‍ഭവത്തോളം തന്നെ പഴക്കമുണ്ടാവും. പുരുഷ ലൈംഗികതയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രൈമറി സെക്‌സ് ഹോര്‍മോണ്‍ ആയ ടെസ്റ്റാസ്റ്റെറോണ്‍ വൃഷ്‌ണങ്ങളിലാണ് ഉല്‍പ്പാദിക്കപ്പെടുന്നത്. ശരീരത്തിലെ ഈ ഹോര്‍മോണിന്റെ ഏറ്റകുറച്ചിലുകള്‍ ലൈംഗികതൃഷ്‌ണയെ ബാധിക്കും. മനുഷ്യരുടെ ലൈംഗിക, പ്രത്യുല്‍പ്പാദന പ്രക്രിയയില്‍ സിങ്ക് എന്ന ധാതുവിനും നിര്‍ണായക പങ്കുണ്ട്. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ചില ഭക്ഷ്യവസ്‌തുക്കള്‍ക്കു സാധിക്കും. മസ്‌തിഷ്‌കം, രക്തം, ഹോര്‍മോണ്‍ എന്നിവയെ സ്വാധീനിച്ചാണ് ഇവ ഗുണഫലങ്ങളുണ്ടാക്കുന്നത്.
അശ്വഗന്ധ അശ്വഗന്ധ എന്നറിയപ്പെടുന്ന അമുക്കുരം ഇന്ത്യന്‍ ജിന്‍സെങ് എന്നും വിളിക്കുന്നു. അ്വഗന്ധ പുരുഷ ബീജത്തിന്റെ അളവും ഗുണവും വര്‍ധിപ്പിക്കുമെന്നു ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തെയും മസ്‌തിഷ്‌കത്തെയും നാഡികളെയും ഉത്തേജിപ്പിക്കുന്ന അശ്വഗന്ധ ലൈംഗികതയെ തടയുന്ന മാനസിക സമ്മര്‍ദ്ദം കുറക്കാനും സഹായിക്കുന്നു. ഇതിന്റെ വേര് ഒടിക്കുമ്പോള്‍ കുതിരയുടെ ഗന്ധമുണ്ടാവുന്നതാണ് അശ്വഗന്ധയെന്ന പേര് ലഭിക്കാന്‍ കാരണം. സ്‌ത്രീകളിലെ വെള്ളപോക്ക് പോലുള്ള രോഗങ്ങള്‍ക്കും ചികിത്സയായി അമുക്കുരം ഉപയോഗിക്കുന്നു.

ചൈനീസ് മഷ്‌റൂം
പാരമ്പര്യ ചൈനീസ് ചികിത്സയില്‍ മഷ്‌റൂം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യുവാക്കളിലും മധ്യവയസ്‌കരിലും ടെസ്‌റ്റാസ്‌റ്റെറോണ്‍ ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇത് സഹായിക്കുന്നു. ശരീരക്ഷീണം കുറക്കുന്ന ഇവ രക്തത്തെയും ശുദ്ധീകരിക്കുന്നു. സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികോത്തേജനമുണ്ടാക്കുന്ന ഇവക്ക് ലോകവിപണിയില്‍ വലിയ ഡിമാന്റുണ്ട്.
നായ്ക്കുരണ
കേരളത്തിലധികം വ്യാപകമായി കാണപ്പെടുന്ന പയര്‍വര്‍ഗത്തില്‍ പെടുന്ന സസ്യമാണ് മ്യുകാന പ്യൂറിയന്‍സ് എന്ന നായ്ക്കുരണ. മികച്ച വാജീകരണ ഔഷധമാണിത്. ആയുര്‍വേദത്തില്‍ മര്‍ക്കടി, കുലക്ഷയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനാല്‍ ഹെര്‍ബല്‍ വയാഗ്ര എന്നറിയപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റാസ്റ്റെറോണ്‍ ബൂസ്‌റ്ററുകളില്‍ ഒന്നാണിത്.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

മാക്ക
തെക്കേ അമേരിക്കയില്‍ 3000 വര്‍ഷത്തിലധികമായി കൃഷി ചെയ്യുന്ന ഒരു സസ്യമാണ് മാക്ക. സ്‌ത്രീ-പുരുഷ ലൈംഗിക അവയവങ്ങള്‍ക്ക് ഏറെ ഗുണകരമാണ് ഇവയുടെ ഉപയോഗം. മാക്കയുടെ വേര് ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്. മാക്ക ലെംഗികതൃഷ്‌ണയും ശേഷിയും വര്‍ധിപ്പിക്കുന്നതായി ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.

ജിന്‍സെങ്
ചൈനീസ് ഔഷധ സസ്യമായ ജിന്‍സെങ് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. സ്‌ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ ഗുണം ചെയ്യുന്ന ഇത് ലൈംഗികതൃഷ്‌ണയും ശേഷിയും പ്രത്യുല്‍പ്പാദന കഴിവും വര്‍ധിപ്പിക്കുന്നു. സാധാരണ ഗതിയില്‍ ചവച്ചാണ് കഴിക്കാറെങ്കിലും ചായയായും കഴിക്കാം.

അവൊക്കാഡോ
രൂപത്തില്‍ സെക്‌സിയല്ലെങ്കിലും സ്‌ത്രീപുരുഷ ലൈംഗികതക്ക് ഏറെ ഗുണം ചെയ്യുന്ന പഴമാണ് അവൊക്കാഡോ. ഇതിലെ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ലൈംഗികാരോഗ്യത്തെ മൊത്തത്തില്‍ ഗുണകരമായി സ്വാധീനിക്കും.
ആല്‍മണ്ട്
ആല്‍മണ്ടില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ആണ് ഗുണം ചെയ്യുക.
മാതള നാരകം
പ്രണയത്തിന്റെ ഭക്ഷണം എന്നറിയപ്പെടുന്ന നാതളനാരകം ടെസ്റ്റാസ്റ്റെറോണ്‍ ഉള്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ഇത് സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കും. കുരുവടക്കം കഴിക്കണം. അല്ലെങ്കില്‍ ജ്യൂസ് ആക്കി കുടിക്കണം.

ഓയ്‌സറ്റര്‍
സിങ്ക് ധാരാളമടങ്ങിയ ഓയ്‌സ്‌റ്റര്‍ വന്ധ്യതസാധ്യത കുറക്കാനും ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കാനും കാരണമാവും. ലെംഗിക അവയവങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനു വേണ്ട അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
പഴവര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ലിംഗോദ്ധാരണവുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ 14 ശതമാനം കുറച്ചതായി 2016ലെ പഠനം പറയുന്നു. ആപ്പിള്‍, സ്‌ട്രോബെറി, ബ്ലൂ ബെറി, ഇരുണ്ട മുന്തിരി എന്നിവ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.
ലൈംഗികശേഷി കുറയ്ക്കാൻ കാരണമാകുന്ന ചില വസ്തുക്കൾ കൂടിയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കള്‍
ഡയറ്റ് സോഡ
മൈക്രോ വേവ് പോപ്‌കോണ്‍
കഞ്ചാവ്
പുകയില
മദ്യം
പഞ്ചസാര
മിന്റ്
പ്ലാസ്റ്റിക്ക് കുപ്പി വെള്ളം
അശ്വഗന്ധ