ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് തൈറോയ്ഡ് രോഗമുണ്ട്. കഴുത്തിൽ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഹോർമോൺ ആവശ്യമായ അളവിൽ കൂടുതലോ കുറവോ ഉത്പാദിപ്പിക്കപ്പെടുമ്പോൾ അത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ലോക തൈറോയ്ഡ് ബോധവൽക്കരണ ദിനത്തിന്റെ ചരിത്രം
2007-ലെ തൈറോയ്ഡ് ഫെഡറേഷൻ ഇന്റർനാഷണലിന്റെ വാർഷിക പൊതുയോഗത്തിലാണ് (എജിഎം) ഈ ദിനാചരണം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. യൂറോപ്യൻ തൈറോയ്ഡ് അസോസിയേഷന് ആരംഭം കുറിച്ച മെയ് 25ന് എല്ലാ വർഷവും ലോക തൈറോയ്ഡ് ദിനമായി ആചരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
advertisement
മീറ്റിംഗിലെ തങ്ങളുടെ പ്രദർശന വേദിയിൽ ‘മേയ് 25 ലോക തൈറോയ്ഡ് ദിനം’ എന്ന് സൂചിപ്പിക്കുന്ന ഒരു ചെറിയ പോസ്റ്റർ ETA പ്രദർശിപ്പിച്ചു. ഇതിനുശേഷം അവർ ഒരു ലോഗോ രൂപകൽപ്പന ചെയ്യുകയും ആദ്യത്തെ ലോക തൈറോയ്ഡ് ദിനം 2008ൽ ആചരിക്കുകയും ചെയ്തു.
Weightloss | ഭാരം കുറയ്ക്കണോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഇപ്പോഴേ നിർത്തിക്കോ
തൈറോയ്ഡ് രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ അപകടകരമല്ലെന്ന് തോന്നുമെങ്കിലും അവഗണിച്ചാൽ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തൈറോയ്ഡ് ഗ്രന്ഥിയുടെ പൊതുവായ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ലോക തൈറോയ്ഡ് ദിനത്തിന്റെ ലക്ഷ്യം. തൈറോയ്ഡ് ബാധിതർക്കും അതുപോലെ തന്നെ തൈറോയ്ഡ് രോഗങ്ങളുടെ ആഗോള പഠനത്തിനും ചികിത്സയ്ക്കുമായി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ് ഈ ദിവസം.
വിവിധതരം തൈറോയിഡ് രോഗങ്ങളും ലക്ഷണങ്ങളും
- ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും ഉൾപ്പെടുന്ന രണ്ട് തരം തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ട്.
- തൈറോയ്ഡ് ഗ്രന്ഥി സാധാരണ നിലയ്ക്ക് മുകളിൽ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നതാണ് ഹൈപ്പർതൈറോയിഡിസം.
- ശരീരഭാരം കുറയൽ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് പോലുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മെറ്റബോളിസത്തെ ഇത് വർദ്ധിപ്പിക്കുന്നു.
- തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്.
- ശരീരഭാരം കൂടുക, ക്ഷീണം, അമിതമായ തണുപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
- പേശികളുടെ ബലഹീനത അല്ലെങ്കിൽ വിറയൽ, അമിത വിയർപ്പ്, അമിതഭാരം അല്ലെങ്കിൽ ശരീരഭാരം കുറയുന്നത്, ക്ഷീണം തുടങ്ങിയവ തൈറോയ്ഡ് രോഗത്തിന്റെ ചില സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
- ആരോഗ്യം നിലനിർത്തുന്നതിന് സമീകൃതമായ ഭക്ഷണക്രമം പിന്തുടരുകയും ആഴ്ചയിലോ മാസത്തിലോ ആരോഗ്യ പരിശോധനകൾ നടത്തുകയും വേണം.
- ഈ രോഗം തടയാൻ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
- അയഡിൻ അസന്തുലിതാവസ്ഥ തൈറോയ്ഡ് പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്നതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ അയോഡിൻ സമീകൃതമായി ഉൾപ്പെടുത്തി കഴിക്കാൻ ശ്രമിക്കുക.
- തൈറോയ്ഡ് രോഗത്തിന് ആന്റി-തൈറോയ്ഡ് മരുന്നുകൾ, റേഡിയോ ആക്ടീവ് അയഡിൻ, ബീറ്റാ ബ്ലോക്കറുകൾ, സർജറി എന്നിങ്ങനെ വിവിധ ചികിത്സകളുണ്ട്.