കോവിഡ് വാക്സിൻ യുവാക്കൾക്കിടയിലെ മരണ സാധ്യത കൂട്ടുന്നില്ല മറിച്ച് കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പഠനത്തിൽ പറയുന്നു. നവംബർ 16 നാണ് പഠനം പ്രസിദ്ധീകരിച്ചത്. ആരോഗ്യമുള്ളവരായിരുന്നിട്ടും പെട്ടെന്നുള്ള മരണം മൂലം ജീവൻ നഷ്ടപ്പെട്ട 18 നും 45 നും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകള്‍ പഠനത്തിനായി തെരഞ്ഞെടുത്തു.
പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി കാരണങ്ങൾ പഠനത്തിൽ വ്യക്തമായി പറയുന്നുണ്ട്. കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ചരിത്രം, കുടുംബ ചരിത്രം, അമിതമായ മദ്യപാനം, മയക്കുമരുന്നുകളോ മറ്റ് വസ്തുക്കളുടെയോ ഉപയോഗം, കഠിനമായ വ്യായാമ മുറകൾ എന്നിവയെല്ലാം യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണണാകുന്നതായി പഠനം വ്യക്തമാക്കുന്നു.
advertisement
മരിച്ചവരുടെ കുടുംബ ചരിത്രം, കൊറോണ സമയത്തും മുമ്പും ഉണ്ടായിരുന്ന അവസ്ഥകൾ, സിഗരറ്റിന്റെ ഉപയോഗം, മദ്യപാനം, മറ്റ് ലഹരികളുടെ ഉപയോഗം എന്നിവയെല്ലാം ഗവേഷകർ പരിശോധനാ വിധേയമാക്കിയിരുന്നു.
നിരന്തരമുള്ള മദ്യപാനം, ലഹരി ഉപയോഗം എന്നിവയെല്ലാം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് വലിയ കാരണമായിത്തീരാറുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ആരോഗ്യം നോക്കാതെ, നിരന്തരം കഠിനമായ വര്‍ക്കൗട്ടുകൾ ചെയ്യുന്നതും പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.