ആഗോളതലത്തിൽ, കാൻസറിനെ പ്രതിരോധിക്കാ൯ വേണ്ടി എല്ലാവരെയും ഒരുമിച്ചു നിർത്തുക എന്നതാണ് പ്രധാനമായും ലോക കാ൯സർ ദിനത്തിന്റെ ലക്ഷ്യം. ലോകത്തിലെ വിവിധ സർക്കാറുകളെയും, വ്യക്തികളെയും രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാ൯ ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു.
ലോക അർബുദ ദിനത്തിന്റെ സവിശേഷത പ്രധാനമായും, അർബുദ സംബന്ധമായ ബോധവൽക്കരണം പൊതു ജനങ്ങൾക്കിടയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. ആഗോള തലത്തിൽ ഏത് അടിയന്തര ഘട്ടത്തെയും നേരിടാ൯ നമ്മൾ പ്രാപ്തരാണെന്നും, ഈ രോഗത്തെ നിയന്ത്രിക്കാ൯ വേണ്ട നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും ഈ ദിവസം നമ്മളെ പ്രചോദിപ്പിക്കേണ്ടതുണ്ട്. അർബുദത്തെ സംബന്ധിച്ചു നിലനിൽക്കുന്ന തെറ്റുദ്ധാരണ പരത്തുന്ന വിവരങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കലും, കൃത്യമായ ചികിത്സാ വിവരങ്ങൾ കൈമാറലും ഈ ദിനാചരണത്തിലെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതു വഴി മരണ സംഖ്യം ഗണ്യമായി കുറക്കാ൯ സാധിക്കും.
advertisement
കാ൯സർ ദിനത്തിന്റെ ചരിത്രമിങ്ങനെ
- 1993 രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര അർബുദ നിയന്ത്രണ സംഘം (UICC) 2000 ൽ ലോക അർബുദ ദിനം ആചരിക്കാ൯ തീരുമാനിക്കുന്നത്.
- ലോകാരോഗ്യ സംഘടനയും മറ്റു രാജ്യാന്തര സംഘടനകളും ഈ തീരുമാനെത്തെ പിന്തുണച്ചിട്ടുണ്ട്.
- പാരീസിൽ വെച്ചു നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിലാണ് ലോക അർബുദ ദിനം എന്ന ആശയത്തിന് രൂപം കൊള്ളുന്നത്.
- പ്രസ്തുത ഉച്ചകോടിയിൽ സർക്കാർ ഏജ൯സികളും, മറ്റു ലോകോത്തര ക്യാ൯സർ പ്രതിരോധ സംഘടനകളും പത്തു ലേഖനങ്ങൾ ഈ വിഷയത്തിൽ തയ്യാറാക്കിയിരുന്നു. ആഗോള തലത്തിൽ എങ്ങനെ രോഗം പ്രതിരോധിക്കാമെന്നും, എങ്ങനെ രോഗികൾക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കാം എന്നതുമായിരുന്നു പ്രധാനമായും ഈ ലേഖനങ്ങളുടെ ഉള്ളടക്കം. ചാർട്ടർ ഓഫ് പാരീസ് എഗയ്൯സ്റ്റ് കാ൯സർ എന്നാണ് ഇത് അറിയപ്പെടുന്നത്.
എങ്ങനെയാണ് ലോക അർബുദ ദിനം ആചരിക്കപ്പെടുന്നത്?
ലക്ഷക്കണിക്കിന് ആളുകകളെ കാ൯സറിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുഐസിസി രോഗാവബോധത്തിന്റെ ഭാഗമായി നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി വിദ്യാഭ്യാസം സംരംഭങ്ങളും, പൊതു സേവന പ്രവർത്തനങ്ങളും നടന്നു വരുന്നു. കാ൯സർ ദിനം പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും, വെബ്സൈറ്റുകളിലും രോഗ നിവാരണം, പ്രതിരോധം സംബന്ധിച്ച ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും, ഇന്ന് മാർച്ചുകളും, ലേലങ്ങളും, സംഗീത കച്ചേരികളും നടത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണവും നടക്കുന്നുണ്ട്. പല രാജ്യങ്ങളിലും ഈ ആഴ്ചയിലുടനീളം ടിവി, റേഡിയോ പ്രോഗ്രാമുകളും നടക്കും.
ഈ വർഷത്തെ കാ൯സർ ദിന തീം
2017ൽ ‘എനിക്കും കഴിയും, നമുക്ക് കഴിയും’ എന്നതായിരുന്നു ലോക അർബുദ ദിന തീം. രോഗം കണ്ടെത്തൽ, ചികിത്സ, പാലിയേറ്റിവ് കെയർ വഴി രോഗികളിലെ മാനസിക ഭാരം കുറക്കുക എന്നതായിരുന്നു ഈ തീമിന്റെ ഉദ്ദേശം. “അയാം, ആന്റ് ഐ വിൽ’, (ഞാനാണ്, ഞാ൯ ജയിക്കും) എന്നതാണ് ഈ വർഷത്തെ തീം.