TRENDING:

Navy Day 2021 | ഇന്ത്യന്‍ നാവികസേന ദിനം; പാകിസ്ഥാനെ വിറപ്പിച്ച 'ഓപ്പറേഷന്‍ ട്രൈഡന്റ്' സൈനികാക്രമണത്തെ അനുസ്മരിക്കാം

Last Updated:

ഇന്ത്യന്‍ നാവികസേനയുടെ ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ നാല് പടക്കപ്പലുകള്‍ നശിപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ നാവികസേനയുടെ പങ്കിനെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 4നാണ് രാജ്യം നാവികസേന ദിനം ആചരിക്കുന്നത്. 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പാക് നാവികേസേനയ്‌ക്കെതിരെ 'ഓപ്പറേഷന്‍ ട്രൈഡന്റ്' എന്ന സൈനികാക്രമണം നടത്തിയത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം (ഡിസംബര്‍ 4) ഇന്ത്യന്‍ നാവികസേന ദിനമായി ആചരിക്കുന്നത്. ഈ ദിനത്തില്‍ നിരവധി ആഘോഷ പരിപാടികൾ രാജ്യത്ത് നടക്കാറുണ്ട്. ഓരോ വര്‍ഷവും നാവികസേന ദിനം ആഘോഷിക്കാന്‍ വ്യത്യസ്ത തീം (പ്രമേയം) നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. നാവികസേന ദിനത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കൂടുതലറിയാന്‍ വായിക്കുക.
advertisement

ഇന്ത്യന്‍ നാവികസേന ദിനം: ചരിത്രം

1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, ഡിസംബര്‍ 3ന് വൈകുന്നേരം പാകിസ്ഥാന്‍ ഇന്ത്യന്‍ വ്യോമതാവളങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. പാക് ആക്രമണത്തിന് മറുപടിയായി ഇന്ത്യ, നിര്‍ഘാട്ട്, വീര്‍, നിപത് എന്നീ മൂന്ന് മിസൈല്‍ ബോട്ടുകള്‍ കറാച്ചിയിലേക്ക് പരമാവധി വേഗതയില്‍ അയച്ചു. 'ഓപ്പറേഷന്‍ ട്രൈഡന്റ്' എന്ന് വിളിച്ച ഇന്ത്യന്‍ നാവികസേനയുടെ ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ നാല് പടക്കപ്പലുകള്‍ നശിപ്പിച്ചു. ഡിസംബര്‍ നാലിനായിരുന്നു ഇന്ത്യ തിരിച്ചാക്രമണം നടത്തിയത്. തുടര്‍ന്ന് ഈ വിജയാഘോഷത്തിനും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സ്മരിക്കുന്നതിനുമായി ഡിസംബര്‍ നാല് നാവികസേന ദിനമായി ആചരിച്ചു തുടങ്ങി.

advertisement

ഇന്ത്യന്‍ നാവിക ദിനം: പ്രാധാന്യം

1971ലെ യുദ്ധവിജയത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2021ല്‍ 'സ്വര്‍ണിം വിജയ് വര്‍ഷ്' ആയി ആഘോഷിക്കാനാണ് നാവികസേനയുടെ പദ്ധതി. പാകിസ്ഥാനെതിരായ യുദ്ധത്തിന് ശേഷം രാജ്യം മുഴുവന്‍ ഇന്ത്യന്‍ നാവികസേനയുടെ വിജയം ആഘോഷിച്ചു. ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും കുട്ടികളെയും ഇന്ത്യയിലെ പൗരന്മാരെയും ബോധവത്കരിക്കുന്നതിനാണ് ഈ ദിനാചരണം നടത്തുന്നത്.

ഇന്ത്യന്‍ നാവിക സേന

കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രപതി നയിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ നാവിക ശാഖയാണ് ഇന്ത്യന്‍ നേവി. അഡ്മിറല്‍ പദവി വഹിക്കുന്ന നാവിക സേനാ മേധാവി (Chief of Naval Staff) ആണ് നാവിക സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ന്യൂഡല്‍ഹിയിലാണ് നാവിക സേനയുടെ ആസ്ഥാനം. വലിപ്പത്തില്‍ ലോകത്തിലെ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ നാവിക സേന. മൂന്ന് പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങള്‍ (റീജിയണല്‍ കമ്മാന്‍ഡുകള്‍) ഉള്ള ഇന്ത്യയുടെ നാവിക സേനയിൽ 55,000 ഓളം അംഗങ്ങളുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1612ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യന്‍ നാവികസേന സ്ഥാപിച്ചത്. 1932ല്‍ ബ്രീട്ടീഷ് നേതൃത്വത്തില്‍ 'റോയല്‍ ഇന്ത്യന്‍ നേവി' സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം 1950ല്‍ പേര്, 'ഇന്ത്യന്‍ നാവികസേന' എന്നാക്കി മാറ്റി. അതിന് മുമ്പ് ബോംബൈ മറൈന്‍, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളിലാണ് ഇന്ത്യയുടെ കപ്പല്‍പ്പട അറിയപ്പെട്ടിരുന്നത്.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Navy Day 2021 | ഇന്ത്യന്‍ നാവികസേന ദിനം; പാകിസ്ഥാനെ വിറപ്പിച്ച 'ഓപ്പറേഷന്‍ ട്രൈഡന്റ്' സൈനികാക്രമണത്തെ അനുസ്മരിക്കാം
Open in App
Home
Video
Impact Shorts
Web Stories