TRENDING:

കര്‍ശനനിബന്ധനകൾ ഉണ്ടായിട്ടും മുംബൈയിലെ ട്രസ്റ്റ് ഗുരുവായൂരപ്പന് ആനയെ നടയ്ക്കിരുത്തിയത് എങ്ങനെ?

Last Updated:

ഗുരുവായൂര്‍ അമ്പലത്തില്‍ ആനകളെ നടയ്ക്കിരുത്തുന്നത്  2011ൽ അവസാനിപ്പിച്ചിരുന്നു. എന്നാല്‍...

advertisement
കർശന നിബന്ധനകൾ ഉണ്ടായിട്ടും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലവൈ ശ്രീ മഹാദേവേന്ദ്ര സരസ്വതി ശങ്കരാചാര്യ ട്രസ്റ്റ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തി. ശ്രീ കാഞ്ചി കാമകോടി പീഠത്തിന്റെ 69ാമത് ശങ്കരാചാര്യരായിരുന്ന പരേതനായ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളുടെ സ്മരണയ്ക്കായാണ് ജൂലൈ 10ന് ഗുരുപൂര്‍ണിമയോടനുബന്ധിച്ച് ആനയെ നടയ്ക്കിരുത്തിയത്.
ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
advertisement

ഗുരുവായൂര്‍ അമ്പലത്തില്‍ ആനകളെ നടയ്ക്കിരുത്തുന്നത്  2011ൽ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ്  'ജൂനിയര്‍ വിഷ്ണു' എന്ന് പേരിട്ട ആനയെ പത്ത് ലക്ഷം രൂപ നല്‍കി ദത്തെടുത്ത് ഗുരുവായൂര്‍ അമ്പലത്തില്‍ നടയ്ക്കിരുത്തുകയായിരുന്നു.

ഇതെങ്ങനെ ?

2011ല്‍ അയ്യപ്പന്‍ എന്ന ആനയെ നടയ്ക്കിരുത്തിയതിന് ശേഷമാണ് അധികാരികള്‍ 'നടക്കിരുത്തൽ' എന്ന ആചാരം നിർത്തലാക്കിയത്. ആനയുടെ ഉടമസ്ഥാവകാശം ട്രസ്റ്റ് ഏറ്റെടുക്കുമ്പോള്‍ 'ജൂനിയര്‍ വിഷ്ണു' ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആന സങ്കേതത്തില്‍ അംഗമായിരുന്നുവെന്നതാണ് രസകരമായ വസ്തുത.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പുന്നത്തൂര്‍ കോട്ട എന്ന പഴയ കൊട്ടാരവളപ്പിലാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആനക്കോട്ട എന്ന ആനസങ്കേതം. അവിടെ പരിപാലിച്ചു വരുന്ന 36 ആനകളില്‍ നിന്നാണ് 'ജൂനിയര്‍ വിഷ്ണുവിനെ' ട്രസ്റ്റ് അധികാരികള്‍ തിരഞ്ഞെടുത്തത്. സ്വാമികളുടെ ഗുരുവായൂര്‍ ക്ഷേത്രവുമായുള്ള അടുത്ത ബന്ധമാണ് ആനയെ നടയ്ക്കിരുത്താന്‍ കാരണം.

advertisement

മുമ്പ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പനും മറ്റ് ഉപദേവതകൾക്കും സ്വര്‍ണക്കിരീടം, പാദഗോളക അഥവാ സ്വര്‍ണം പൂശിയ ദൈവത്തിന്റെ കാല്‍പാദം, സ്വര്‍ണ ഓടക്കുഴല്‍, മറ്റ് ആഭരണങ്ങള്‍ എന്നിവ കാഞ്ചി മഠാധിപതി വഴിപാടായി നൽകിയിട്ടുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി ബി ശ്രീധര്‍ വെളിപ്പെടുത്തി.

ആനയെ എങ്ങനെ നടക്കിരുത്താം ?

"ആനയെ നടക്കിരുത്താൻ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതു  ഭക്തനും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സങ്കേതത്തില്‍ നിന്ന് ഒരു ആനയെ കണ്ടെത്തി 10 ലക്ഷം രൂപയ്ക്ക് നടക്കിരുത്തൽ വഴിപാട് നടത്താവുന്ന ഒരു പദ്ധതി ക്ഷേത്രം പ്രഖ്യാപിച്ചിട്ടുണ്ട്," പുനത്തൂര്‍ കോട്ടയിലെ മാനേജർ പറഞ്ഞതായി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: How a Mumbai Trust managed to donate an elephant to the Sree Krishna temple in Guruvayur while there are stricter norms in place

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
കര്‍ശനനിബന്ധനകൾ ഉണ്ടായിട്ടും മുംബൈയിലെ ട്രസ്റ്റ് ഗുരുവായൂരപ്പന് ആനയെ നടയ്ക്കിരുത്തിയത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories