TRENDING:

1752ല്‍ ബ്രിട്ടന് കലണ്ടറില്‍ നിന്ന് 11 ദിവസം നഷ്ടമായത് എങ്ങനെ?

Last Updated:

അന്ന് രാജ്യത്തെ ആളുകൾ സെപ്റ്റംബർ 2ന് ഉറങ്ങുകയും സെപ്റ്റംബർ 11ന് ഉണരുകയും ചെയ്തെന്നാണ് റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വർഷങ്ങൾക്കു മുൻപ് നടന്ന വിചിത്രമായ പല സംഭവങ്ങളും സൈബർ ലോകത്ത് വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു രാജ്യത്തിന്റെ കലണ്ടറിൽ നിന്ന് 11 ദിവസം അപ്രത്യക്ഷമായ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1752-ൽ 18-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ബ്രിട്ടനിലാണ് ഈ സംഭവം. അന്ന് രാജ്യത്തെ ആളുകൾ സെപ്റ്റംബർ 2 ന് ഉറങ്ങുകയും സെപ്റ്റംബർ 11ന് ഉണരുകയും ചെയ്തെന്നാണ് റിപ്പോർട്ട്. അതും ഈ 11 ദിവസങ്ങൾക്കിടയിൽ ആരും ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല. വ്യാപാര കരാറുകളോ യുദ്ധമോ ഉണ്ടായിട്ടില്ല. കൂടാതെ ഒരു വിവാഹ ചടങ്ങ് പോലും നടന്നിട്ടില്ല. പിന്നെ ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് പലരെയും അമ്പരപ്പിക്കുന്നത്. ഇതിന് പിന്നിലെ വാസ്തവം എന്താണെന്ന് നമുക്ക് പരിശോധിക്കാം
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അക്കാലത്ത് വിവിധ രാജ്യങ്ങളിലായി ആളുകൾ വ്യത്യസ്ത തരത്തിലുള്ള കലണ്ടറുകൾ ആണ് പിന്തുടർന്ന് വന്നിരുന്നത്. ഇതിൽ ചൈനീസ് കലണ്ടർ, ഗ്രിഗോറിയൻ കലണ്ടർ, ജൂലിയൻ കലണ്ടർ, ഹീബ്രു കലണ്ടർ, ഹിന്ദു കലണ്ടർ, ചാന്ദ്ര കലണ്ടർ, പേർഷ്യൻ കലണ്ടർ, റോമൻ കലണ്ടർ തുടങ്ങിയവ ഉൾപ്പെടുന്നു. 1752-ൽ നടന്ന ഈ സംഭവം കലണ്ടറിൽ വന്ന മാറ്റത്തിന്റെ ഫലമായാണ് ഉണ്ടായത്. അന്ന് ബ്രിട്ടനിലെ ആളുകൾ ജൂലിയൻ കലണ്ടർ ആണ് പിന്തുടർന്ന് വന്നിരുന്നത്. എന്നാൽ അവരുടെ അയൽരാജ്യങ്ങളിലെല്ലാം ഗ്രിഗോറിയൻ കലണ്ടർ ആയിരുന്നു നിലനിന്നിരുന്നത്. തുടർന്ന് ഇതിനൊക്കെ പുറമേ ബ്രിട്ടീഷുകാരാണ് ഒരു പുതിയ കലണ്ടർ കൊണ്ടുവന്നത്.

advertisement

അങ്ങനെ പുതിയ കലണ്ടർ സ്വീകരിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് ഒരു നിയമവും പാസാക്കിയിരുന്നു. ഇത് കലണ്ടർ ന്യൂ സ്റ്റൈൽ ആക്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിന് മുൻപ്, ബിസി 46 -ൽ ജൂലിയസ് സീസർ കൊണ്ടുവന്നതെന്ന് കരുതുന്ന ജൂലിയൻ കലണ്ടറാണ് ബ്രിട്ടീഷുകാർ പിന്തുടർന്നിരുന്നത്. ഈ കലണ്ടർ പ്രകാരം ഓരോ 128 വർഷത്തിലും 1 ദിവസം പിഴവ് സംഭവിക്കുന്നു. അതായത് സൗരവർഷത്തിൽ 11 മിനിറ്റ് അധികമായി വരുന്നു. എന്നാൽ ഈ 11 മിനിറ്റ് ചെറിയ സമയമായിരുന്നെങ്കിലും ഇത് ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്നതോടെ കാലക്രമേണ ദിവസങ്ങൾ കൂടി വരികയായിരുന്നു . തുടർന്ന് പരമ്പരാഗതമായി മാർച്ച് 21ന് ആചരിച്ചിരുന്ന ഈസ്റ്റർ തീയതി മാറാൻ ഇത് കാരണമാവുകയും ചെയ്തു.

advertisement

തുടർന്ന് ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചത്. ഒരു വർഷം 365 ദിവസവും 12 മാസങ്ങളും ഉള്ള കലണ്ടർ ഗ്രിഗോറിയൻ കലണ്ടർ. ഈ കലണ്ടർപ്രകാരം ഒരു മാസം 30 അല്ലെങ്കിൽ 31 ദിവസങ്ങളും ഉണ്ടാകും. ഇതിൽ ഫെബ്രുവരി മാസത്തിൽ മാത്രമാണ് 28 ദിവസങ്ങൾ ഉൾപ്പെടുന്നത്. നാലുവർഷത്തിലൊരിക്കൽ ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരികയും ചെയ്യും. ഇങ്ങനെ ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങൾ വരുന്ന വർഷങ്ങൾ അധിവർഷം എന്നും അറിയപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: How come Britain lost 11 calendar days in 1752

മലയാളം വാർത്തകൾ/ വാർത്ത/Life/
1752ല്‍ ബ്രിട്ടന് കലണ്ടറില്‍ നിന്ന് 11 ദിവസം നഷ്ടമായത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories