നമ്മുടെ ഭൂതകാലത്തിലെ പ്രിയപ്പെട്ട ചില നിമിഷങ്ങളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകാനും ചില വൈകാരിക ഇഴയടുപ്പങ്ങൾ വീണ്ടും ഓർമപ്പെടുത്താനുമൊക്കെ സുഗന്ധങ്ങൾക്കാകും. നമ്മുടെ ഘ്രാണവ്യവസ്ഥ (olfactory system) തലച്ചോറിലെ ലിംബിക് സിസ്റ്റവുമായി (limbic system) ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഓർമ, വികാരങ്ങൾ എന്നിവയിലും പ്രതിഫലിക്കുന്നുന്നു. നമ്മുടെ ഓർമകളിലും വികാരങ്ങളിലും സുഗന്ധത്തിന്റെ സ്വാധീനം എങ്ങനെയാണെന്ന് കൃത്യമായി മനസിലാക്കാം.
1. ഘ്രാണവ്യവസ്ഥ (The Olfactory Pathway)
നമ്മുടെ ഘ്രാണവ്യവസ്ഥ നമ്മുടെ ഓർമകളിലേക്കും വികാരങ്ങളിലേക്കുമുള്ള നേരിട്ടുള്ള ഒരു പാതയായി പ്രവർത്തിക്കുന്നു എന്നു തന്നെ പറയാം. നാം ഒരു സുഗന്ധം അനുഭവിക്കുമ്പോൾ, അത് നമ്മുടെ നാസികാദ്വാരങ്ങളിലെ പ്രത്യേക റിസപ്റ്ററുകളുമായി ഇടപഴന്നു. ഈ റിസപ്റ്ററുകൾ ഓൽഫാക്ടറി ബൾബിലേക്ക് സിഗ്നലുകൾ അയക്കുന്നു. ഇവ തലച്ചോറിലെ ലിംബിക് സിസ്റ്റവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് നമ്മുടെ ഓർമകളും വികാരങ്ങളും ഉണരുന്നത്.
advertisement
2. ഗൃഹാതുരത്വം (Nostalgia)
നമ്മുടെ ഉള്ളിലെ ഗൃഹാതുര സ്മരണകളെ ഉണർത്താൻ സുഗന്ധങ്ങൾക്ക് അസാധാരണമായ കഴിവുണ്ടെന്ന് ഫ്രാഗ്രൻസ് ബ്രാൻഡ് ആയ റോസ്‌മൂറിന്റെ ഡയറക്ടർ റിധിമ കൻസാൽ പറയുന്നു. ”ചിലപ്പോൾ ഒരു പ്രത്യേക പുഷ്പത്തിന്റെ സുഗന്ധം നമ്മുടെ കുട്ടിക്കാലത്തെക്കുറിച്ചും പ്രിയപ്പെട്ടവരിലേക്കുമുള്ള ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. കാപ്പിയുടെ ഗന്ധം പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിച്ച നല്ല പ്രഭാതങ്ങളുടെ ചില ഓർമകൾ ഉണർത്തും”, റിധിമ കൻസാൽ കൂട്ടിച്ചേർത്തു.
3. വൈകാരിക ബന്ധങ്ങളെ ഉണർത്തുന്നു (Evoke Emotional Connections)
”സുഗന്ധങ്ങൾക്ക് ഗൃഹാതുരത്വം ഉണർത്താൻ മാത്രമല്ല, വൈകാരിക ബന്ധങ്ങൾ രൂപപ്പെടുത്താനുള്ള ശക്തിയും ഉണ്ട്. നമ്മൾ പലപ്പോഴും ചില സുഗന്ധങ്ങളെ പ്രധാനപ്പെട്ട ജീവിത സംഭവങ്ങളുമായി അല്ലെങ്കിൽ നമ്മിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളുമായി ബന്ധപ്പെടുത്തുന്നു. പ്രിയപ്പെട്ട ഒരാളുടെ പെർഫ്യൂമിന്റെ സുഗന്ധം അവർ നമുക്കു സമ്മാനിച്ച സ്നേഹം, ആശ്വാസം, എന്നിവയുടെയെല്ലാം പര്യായമായി മാറും. ഈ രീതിയിൽ നോക്കിയാൽ, സുഗന്ധങ്ങൾ നമ്മിലെ വികാരങ്ങളുടെ പ്രതീകാത്മക വാഹകരാണ് എന്നു തന്നെ പറയാം. ഇത് നമ്മുടെ മുൻകാല അനുഭവങ്ങളുമായും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയ ആളുകളുമായും ബന്ധപ്പെട്ടിരുന്നു”, കൻസാൽ പറയുന്നു.
4. സുഗന്ധവും ആരോഗ്യവും (Fragrance for Well-being)
”നമ്മുടെ ഓർമകളിലും വികാരങ്ങളിലും സുഗന്ധത്തിനുള്ള സ്വാധീനം ആരോഗ്യ രംഗത്തും പ്രാവർത്തികമാക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് അരോമാതെറാപ്പി (aromatherapy). വൈകാരിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സുഗന്ധങ്ങളുടെ ശക്തിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. പോസിറ്റീവ് വികാരങ്ങൾ ഉണർത്താനും നെഗറ്റീവ് വികാരങ്ങൾ കുറക്കാനും സുഗന്ധങ്ങൾക്കാകും. ഇതിനായി സ്പാകൾ പോലെയുള്ള ചില രീതികളുമുണ്ട്”, ദി ഫ്രാഗ്രൻസ് ഫോർ പീപ്പിൾ (The Fragrance People) എന്ന കമ്പനിയുടെ സ്ഥാപകനായ ഡോ ജെയിൻ പറഞ്ഞു.