"ഒരു കിവിയിൽ ഒരു മുതിർന്ന വ്യക്തിയുടെ ദൈനംദിന വൈറ്റമിൻ സി ആവശ്യകതയുടെ 80% അല്ലെങ്കിൽ അതിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. കൂടാതെ രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകൾ ഇതിലുണ്ട്" എന്ന് ഡോ. പാസ്രിച.
വൈറ്റമിൻ ഇ, കെ എന്നിവയാൽ സമ്പന്നമായ ഇവ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുന്ന ആക്ടിനിഡിൻ എന്ന സവിശേഷ എൻസൈം എന്നിവയാൽ സമ്പുഷ്ടമാണ് കിവി. കുടലിന്റെ ആരോഗ്യത്തിന് ഒരു പവർഹൗസാണ് കിവി. ഇതിന്റെ പുറംതൊലി കഴിക്കേണ്ട ആവശ്യമില്ലെങ്കിലും, ഉള്ളിലെ പഴം ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു.
advertisement
2022-ൽ നടത്തിയ ഒരു പഠനത്തിൽ, നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി പഴങ്ങൾ കഴിച്ച വ്യക്തികൾക്ക് മെച്ചപ്പെട്ട ദഹനവും കുടലിന്റെ ആരോഗ്യവും അനുഭവപ്പെട്ടതായി കണ്ടെത്തി. ചില ആളുകൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പൂർണ്ണമായ തോതിൽ മലവിസർജ്ജനം ഉണ്ടായി. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക്, വയറുവേദന കുറയുക, ആയാസം കുറയുക, ദഹനക്കേടിന്റെ ലക്ഷണങ്ങൾ കുറയുക എന്നിവയാണ് ഗുണങ്ങൾ.
2023 ജൂണിൽ ദി അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണം ഈ കണ്ടെത്തലുകളെ കൂടുതൽ പിന്തുണയ്ക്കുന്നു. മലബന്ധവും IBS-Cയും (മലബന്ധത്തോടുകൂടിയ ഇറിറ്റബിൾ ബവൽ സിൻഡ്രോം) ഉള്ള വ്യക്തികളിൽ, ദിവസേനെ കിവി കഴിക്കുന്നത് മെച്ചപ്പെട്ട ദഹനം, മലവിസർജ്ജനത്തിന്റെ ആവൃത്തി വർദ്ധിപ്പിക്കൽ, മൊത്തത്തിലുള്ള ദഹന സുഖം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം കണ്ടെത്തി.
ദഹനത്തിനപ്പുറം, കിവി നിങ്ങളുടെ പൊതുവായ ആരോഗ്യത്തെയും സഹായിച്ചേക്കാം. ഏപ്രിൽ 5-ന് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ, അനസ്‌തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ്, ആന്റിഓക്‌സിഡന്റ് പ്രദാനം മുതൽ ദഹനസഹായം വരെയുള്ള ഈ പഴത്തിന്റെ നിരവധി ആരോഗ്യ ഗുണങ്ങൾ എടുത്തുകാണിച്ചു കൊണ്ട്, ഇത് ദൈനംദിന ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണെന്ന് വിശേഷിപ്പിച്ചു.
ദിവസവും രണ്ട് കിവി വീതം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യവും, മൊത്തത്തിലുള്ള ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള എളുപ്പവും രുചികരവുമായ ഒരു മാർഗം വാഗ്ദാനം ചെയ്യും. അതിനാൽ, സപ്ലിമെന്റുകൾ ആവശ്യമില്ല.
Summary: What are the health benefits of the fruit kiwi. Know how it helps in digestion and other health-related gains