പവര്‍ യോഗയുടെ അടിസ്ഥാനം 'വിന്യാസ'യിലാണെന്ന് അവർ പറഞ്ഞു. വിന്യാസ എന്നത് ഒരു സംസ്‌കൃത പദമാണ്. ' ഒരു പ്രത്യേക രീതിയില്‍ ബന്ധിപ്പിക്കുക' എന്നാണ് ഈ പദത്തിന് അര്‍ത്ഥം. ചലനത്തിനും ശ്വാസത്തിനും ഇടയിലുള്ള ഒരു നൃത്തമെന്നാണ് പവര്‍ യോഗയില്‍ ഇവയറിയപ്പെടുന്നത്.
ആരോഗ്യമുള്ള ഒരു ശരീരം നിങ്ങള്‍ക്ക് നല്‍കാന്‍ പവര്‍ യോഗയ്ക്ക് സാധിക്കും. ഈ പരിശീലനത്തിലൂടെ ജീവിതത്തിലെ ഓരോ തടസ്സങ്ങളേയും നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ശരീരത്തെ വിവിധ രീതിയില്‍ വഴക്കമുള്ളതാക്കാന്‍ പലരും ആഗ്രഹിക്കുന്നു. അതിനുവേണ്ടിയുള്ള പരിശീലനങ്ങളും പവര്‍ യോഗയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശക്തിയായ ചലനങ്ങളെപ്പറ്റിയല്ല പവര്‍ യോഗയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. മറിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്നതാണ് പവര്‍ യോഗയുടെ ആത്യന്തിക ലക്ഷ്യം.
advertisement
ഓരോ നിമിഷവും ജീവിക്കാനും മറ്റെല്ലാ ആശങ്കകളെയും ഒഴിവാക്കി സുസ്ഥിരമായ ഒരു മനസ്സുണ്ടാക്കിയെടുക്കാനും പവര്‍ യോഗ നിങ്ങളെ പഠിപ്പിക്കുന്നു. അതിലൂടെ ഓരോ ദിവസവും നിങ്ങളുടെ മുന്നിലെത്തുന്ന വെല്ലുവിളികളെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തമാകുന്നു.
പവർ യോഗ പരിശീലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നിങ്ങള്‍ക്ക് അനിയോജ്യമായ പവര്‍ യോഗ ക്ലാസ് തെരഞ്ഞെടുക്കുക. തുടക്കക്കാര്‍ക്ക് അടിസ്ഥാനപരമായ ആസനങ്ങളെപ്പറ്റിയുള്ള ക്ലാസ്സുകളായിരിക്കും നല്‍കുക.
2. നിങ്ങളുടെ പരിമിതികള്‍ എന്താണെന്ന് മനസിലാക്കുക. നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് പോകാന്‍ സ്വയം സമ്മര്‍ദ്ദം കൊടുക്കരുത്. സ്വയം വെല്ലുവിളിയ്ക്കുന്നതും സ്വയം മുറിവേല്‍പ്പിക്കുന്നതും രണ്ടും രണ്ടാണെന്ന ബോധ്യമുണ്ടായിരിക്കണം.
3. പവര്‍ യോഗ എന്നത് ഒരു പരിശീലനമാണ്. അതാണ് ലക്ഷ്യമെന്ന രീതിയില്‍ പെരുമാറരുത്. ഈ ഘട്ടത്തില്‍ ക്ഷമയും അര്‍പ്പണ ബോധവും ആവശ്യമാണ്. യോഗയുടെ ഗുണഫലം ലഭിക്കണമെങ്കില്‍ അതിന് ധാരാളം സമയമെടുക്കും. ഇക്കാര്യങ്ങള്‍ എപ്പോഴും മനസ്സിലുണ്ടായിരിക്കണം.