വിദ്യാര്‍ത്ഥികള്‍ (Students) തങ്ങളുടെ സഹപാഠികളുമായി ഇടപഴകുകയും സ്‌കൂളിന്റെ മുറ്റത്ത് കളിക്കുകയും ചെയ്യുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുമ്പോഴും കാര്യങ്ങള്‍ പഴയതുപോലെ ആയിരിക്കില്ല. കാരണം അവര്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുമ്പോഴും ഒരുമിച്ച് ഇരിക്കുമ്പോഴുമെല്ലാം സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. സ്‌കൂളുകള്‍ അവരുടെ പഠനം ത്വരിതപ്പെടുത്തിക്കൊണ്ട് അക്കാദമിക വിടവ് നികത്താന്‍ ശ്രമിക്കുമെങ്കിലും ഇത്രയും വലിയ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ അവരുടെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Also Read- Potato Milk | പാൽ അലർജി ഉള്ളവർക്ക് ഉരുളക്കിഴങ്ങ് പാൽ; വിപണിയിലെത്തിച്ച് സ്വീഡിഷ് കമ്പനി
advertisement
അതിനാല്‍, ഒറ്റയടിക്ക് പഠനത്തിലേക്ക് കടക്കുന്നതിനു പകരം ആദ്യത്തെ ആഴ്ച കുട്ടികളെ സ്‌കൂളിന്റെ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതാണ് നല്ലത്. വിദ്യാര്‍ത്ഥികളെ അവരുടെ സുഹൃത്തുക്കളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനും സ്‌കൂളുകളില്‍ സുരക്ഷിതത്വ ബോധം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നതിന് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, കായിക വിനോദങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പരമ്പരാഗത മൂല്യനിര്‍ണയങ്ങളേക്കാള്‍ രസകരമായ ക്വിസുകള്‍ കുട്ടികളെ അവരുടെ പഠനവുമായി ക്രമേണ പൊരുത്തപ്പെടാന്‍ സഹായിച്ചേക്കാം.
കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികള്‍ക്ക് ഇത് തീര്‍ച്ചയായും എളുപ്പമായിരുന്നില്ല. മറ്റ് ഔട്ട്‌ഡോര്‍ ആക്ടിവിറ്റികളില്ലാതെ വീട്ടില്‍ ഒതുങ്ങിക്കൂടിയ അവര്‍ക്ക് പ്രതീക്ഷയോടെ കാത്തിരിക്കാന്‍ അവരുടെ മൊബൈലോ ലാപ്‌ടോപ്പോ ഉണ്ടായിരുന്നു. അവര്‍ക്ക് അവരുടെ സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ടാകാം. മാത്രമല്ല, പകര്‍ച്ചവ്യാധി മൂലം അവര്‍ക്ക് ചിലപ്പോള്‍ ഒരു കുടുംബാഗത്തെ നഷ്ടപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. ഗ്രൂപ്പ് സെഷനുകളില്‍ ഈ അനുഭവങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ പിന്തുണാ സംവിധാനം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. കോവിഡ് മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സ്‌കൂളുകള്‍ എല്ലായ്‌പ്പോഴും ഉചിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കണമെന്നും ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. അത്തരം ആദര്‍ശങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഉറ്റുനോക്കുന്നത് അധ്യാപകരെയാണ്.
