ഈജിപ്ഷ്യൻ മരുഭൂമികൾ മുതൽ യൂറോപ്യൻ പീറ്റ് ബോഗുകളിൽ (Peat Bog) നിന്നു വരെ കണ്ടെത്തിയ മസ്‌തിഷ്കങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ചിലതിന് 12,000 വർഷത്തിലധികം പഴക്കമുള്ളതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. 1300 ഓളം അസ്ഥികൂടങ്ങളിൽ മൃദുവായ കലകളായാണ് ഇവ കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. കൂടാതെ മനുഷ്യന്റെ പരിണാമം, ആരോഗ്യം അവരെ ബാധിച്ചിരുന്ന രോഗങ്ങൾ എന്നിവയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ കൂടുതൽ പഠനങ്ങളിൽ കണ്ടെത്താൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
മരുഭൂമികൾ മുതൽ മല നിരകളിൽ വരെ വിവിധ കാലാവസ്ഥകളിലായി 213 പ്രദേശങ്ങളിലായാണ് മസ്തിഷ്കങ്ങൾ ഗവേഷകർ കണ്ടെത്തിയത്. മസ്‌തിഷ്കങ്ങളിൽ നിന്നും ബയോമോളിക്യൂളുകൾ കണ്ടെത്തിയതായും നമ്മുടെ പൂർവ്വികരുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നും അലെക്സാന്ദ്ര പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ എങ്ങനെ മസ്‌തിഷ്കം സംരക്ഷിച്ചു വയ്ക്കാമെന്ന് മനസ്സിലാക്കാൻ കണ്ടെത്തലുകൾ സഹായിച്ചുവെന്ന് ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര വിഭാഗം പ്രൊഫസറായ എറിൻ സോപ് അഭിപ്രായപ്പെട്ടു.
advertisement
