പഴയ ചില സർട്ടിഫിക്കറ്റുകൾക്കിടയിൽ നിന്നും പിതാവ് എഴുതിയ ഈ മാർക്ക് ഷീറ്റ് താൻ കണ്ടെത്തിയെന്നും അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും അതിരുകളില്ലെന്നും അതിനെ ഒന്ന് കൊണ്ടും പകരം വയ്ക്കാനാവിലെന്നും ഗോയൽ പറഞ്ഞു. പിതാവ് മരണപ്പെട്ടുവെങ്കിലും ഇപ്പോഴും അദ്ദേഹം തനിയ്ക്കൊപ്പം ഉണ്ടെന്നും സമൂഹത്തെ സേവിക്കാനുള്ള തന്റെ ഈ ദൗത്യത്തിലും അദ്ദേഹം വഴികാട്ടിയായി കൂടെ ഉണ്ടെന്നും ഗോയൽ പറയുന്നു. എവിടെയാണെങ്കിലും എപ്പോഴും സന്തോഷവാനായിരിക്കണമെന്നും ഒപ്പം ഞങ്ങളെ അനുഗ്രഹിക്കണമെന്നും പിതാവിന്റെ ഓർമ്മയിൽ ഗോയൽ പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ വർഷമായിരുന്നു ഗോയലിന്റ പിതാവ് മരിച്ചത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 18, 2024 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'അച്ഛനാണ് എന്റെ വഴികാട്ടി'; പിതാവിന്റെ കൈപ്പടയിലുള്ള പഴയ യുപിഎസ് സി മാർക്ക് ഷീറ്റ് പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ
