TRENDING:

കേരളത്തിൽ ജീവനൊടുക്കുന്ന ഡോക്ടര്‍മാർ; മാനസികസംഘര്‍ഷം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി IMA

Last Updated:

ഇതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ മാനസിക ക്ഷേമം ലക്ഷ്യമിട്ട് 'ഐഎംഎ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്' എന്ന പേരില്‍ ഒരു ആപ്പും ആരംഭിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഡോക്ടര്‍മാര്‍ സ്വയം ജീവനൊടുക്കുന്നത് തടയാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). മെഡിക്കല്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 20ലധികം ഡോക്ടര്‍മാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ രംഗത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള നടപടികളെപ്പറ്റി ആലോചിക്കണമെന്ന് ഐഎംഎ നിർദേശിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഡോക്ടര്‍മാര്‍ക്കായി സൗജന്യ മെഡിക്കല്‍ കൗണ്‍സിലിംഗും തെറാപ്പിയും നല്‍കാനുള്ള സംവിധാനം ആരംഭിക്കുമെന്ന് ഐഎംഎ അറിയിച്ചു. ജോലിസ്ഥലത്തും വ്യക്തി ജീവിതത്തിലും ഡോക്ടര്‍മാര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാനുള്ള സംരംഭം ആയിരിക്കുമിതെന്നും ഐഎംഎ പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ മാനസിക ക്ഷേമം ലക്ഷ്യമിട്ട് 'ഐഎംഎ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്' എന്ന പേരില്‍ ഒരു ആപ്പും ആരംഭിച്ചിട്ടുണ്ട്.

'മെഡിക്കല്‍ രംഗത്തെ സഹപ്രവര്‍ത്തകരുടെ മാനസിക ക്ഷേമത്തിന് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും' ഐഎംഎ പ്രതിനിധി അറിയിച്ചു.

മാനസികാരോഗ്യം ഉറപ്പാക്കാനുള്ള സേവനങ്ങള്‍ നല്‍കുന്നതിലൂടെ ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സഹായം തേടാവുന്നതാണ്. തങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡോക്ടര്‍മാര്‍ക്ക് പിന്തുണയാകാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും ഐഎംഎ വ്യക്തമാക്കി.

advertisement

"നിരവധി വെല്ലുവിളികളാണ് ആരോഗ്യവിദഗ്ധര്‍ നേരിടുന്നത്. ഇതെല്ലാം മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്," ഡോ. എംകെ മുനീര്‍ പറഞ്ഞു. ഐഎംഎ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ആപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"മണിക്കൂറുകള്‍ നീണ്ട ജോലി. രോഗികളുടെ നീണ്ട നിര. വ്യക്തിപരവും തൊഴില്‍പരവുമായ സമ്മര്‍ദ്ദം. ഇതെല്ലാം ഡോക്ടര്‍മാരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ അവര്‍ക്ക് കൃത്യസമയത്ത് മാനസിക പിന്തുണ നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്," മുനീര്‍ പറഞ്ഞു.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഐഎംഎയുടെ സൗജന്യ കൗണ്‍സിലിംഗ്, തെറാപ്പി സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ടെലി ഹെല്‍പ്പ്‌ലൈന്‍ സൗകര്യം രാവിലെ എട്ട് മണിമുതല്‍ രാത്രി 8 മണിവരെ ഉണ്ടായിരിക്കും. ഇതിലൂടെ അവര്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ പരിഹരിക്കാനും രോഗികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഡോക്ടര്‍മാരെ പ്രാപ്തമാക്കാനും സാധിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ) 02227546669, സ്നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Life/
കേരളത്തിൽ ജീവനൊടുക്കുന്ന ഡോക്ടര്‍മാർ; മാനസികസംഘര്‍ഷം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി IMA
Open in App
Home
Video
Impact Shorts
Web Stories