കോവിഡ് 19, രാജ്യത്തെ ജനങ്ങളുടെ വരുമാന സ്രോതസ്സുകളെ ബാധിക്കുകയും വിദ്യാലയങ്ങള്‍ അടച്ചിടുകയും ചെയ്ത അവസ്ഥ വന്നതോടുകൂടി, പല കുട്ടികളും ചൂഷണത്തിലേക്കും ദാരിദ്ര്യത്തിലേക്കും എടുത്തെറിയപ്പെട്ട അവസ്ഥ ഉണ്ടായി.അത്തരത്തില്‍ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് 13കാരനായ അനിലിന്റെ ജീവിതം.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയിലേക്ക് താമസം മാറിയത്. അവര്‍ അങ്ങനെ സ്ഥലം മാറി മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറിയതിന്റെ ഏറ്റവും കൂടുതല്‍ തിക്തഫലങ്ങള്‍ അനുഭവിച്ചത് അനിലിന്റെ അമ്മയാണ്. വിഭിന്ന ശേഷിക്കാരിയായ ഇവര്‍ക്ക്, മറ്റൊരു സംസ്ഥാനത്തിലേക്ക് താമസം മാറിയത് കൊണ്ട് പ്രാദേശിക സര്‍ക്കാരുകള്‍ അനുവദിക്കുന്ന സബ്സിഡികള്‍ക്ക് അയോഗ്യ ആയി. അതുപോലെ തന്നെ വിധവാ പെന്‍ഷനും വിഭിന്ന ശേഷിക്കാര്‍ക്കായുള്ള പെന്‍ഷനും ഇവര്‍ക്ക് ലഭ്യമായില്ല. അത്തരമൊരു അവസ്ഥയില്‍ മഹാമാരിയുടെ പ്രഹരം കൂടിയായപ്പോള്‍ കുടുംബത്തിന്റെ ചുമതല അനിലില്‍ നിക്ഷിപ്തമായി. ഇളയ നാല് സഹോദരങ്ങളും അമ്മയും അടക്കം ആറു പേരാണ് അനിലിന്റെ കുടുംബത്തില്‍ അടങ്ങുന്നത്. അടുത്ത കാലത്താണ് അനിലിന്റെ അച്ഛന്‍ മരണമടഞ്ഞത്. പഠിയ്ക്കാന്‍ അനിലിന് ആഗ്രഹമുണ്ടെങ്കിലും ജീവിത സാഹചര്യങ്ങള്‍ അവന് അനുകൂലമല്ല.
advertisement
ഉന്തു വണ്ടിയില്‍ പച്ചക്കറികല്‍ വിറ്റാണ് അവന്‍ തന്റെ കുടുംബത്തെ പോറ്റുന്നത്.ദീപിക എന്ന 15കാരി തന്റെ പഠനം പാതി വഴിയ്ക്ക് ഉപേക്ഷിച്ചു, കാരണം സാമ്പത്തിക പ്രതിസന്ധി. ദീപികയുടെ അമ്മയുടെ മരണത്തോടെയാണ് അവള്‍ ജീവിത പ്രതിസന്ധികളില്‍ ഉഴലാന്‍ തുടങ്ങിയത്. തന്റെ ഇളയ സഹോദരിമാരെയും അച്ഛനെയും നോക്കുന്നതിനായാണ് അവള്‍ പഠനം ഉപേക്ഷിച്ചത്.പാനിപ്പത്ത് സ്വദേശിനിയാണ് 15 വയസ്സുകാരിയായ നൂറാനി. തന്റെ ആറംഗ കുടുംബത്തിനെ സംരക്ഷിക്കുന്നതിന് വിവിധ തരത്തിലുള്ള തയ്യല്‍പ്പണികളാണ് ഇവള്‍ ചെയ്യുന്നത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അമ്മ മരിച്ചതോട് കൂടിയാണ് നൂറനിയ്ക്ക് തന്റെ പഠനം പാതി വഴിയ്ക്ക് നിര്‍ത്തേണ്ടി വന്നത്. ഇവളുടെ അച്ഛന്‍ ജീവനോടെ ഉണ്ടെങ്കിലും, മദ്യപാനിയായ ഇയാള്‍ ജോലിയ്ക്ക് പോകാറില്ല.ഈ കുട്ടികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരേയൊരു നല്ല കാര്യം, കുറച്ച് സന്നദ്ധ സംഘടനകള്‍ എന്നും ഇവരുടെ രക്ഷയ്ക്കായി എത്താറുണ്ട് എന്നതാണ്.
ഹ്യൂമന ഇന്ത്യ എന്ന സന്നദ്ധ സംഘടന, അനിലിന്റെ സഹോദരീ-സഹോദരന്മാരെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സഹായിച്ചു. എന്നാല്‍ തന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ അനില്‍ ഇപ്പോഴും കൈകാര്യം ചെയ്യേണ്ടതായുണ്ട്. ഈ സന്നദ്ധ സംഘടന ദീപികയെയും അവളുടെ കുടുംബത്തെയും ബന്ധപ്പെട്ടിരുന്നു. അവളുടെ അച്ഛനെ, പെണ്‍കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.കോവിഡ് 19 അടച്ചിടല്‍ ബാലവേലയ്ക്ക് വലിയ കളം ഒരുക്കിയെന്നു വേണം കരുതാന്‍. കാരണം, വിദ്യാലങ്ങളും മറ്റും അടച്ചിട്ട അവസ്ഥ ഉണ്ടായതോടെ മാതാപിതാക്കള്‍ക്ക് അവരെ തങ്ങളുടെ കൂടെ നിര്‍ബന്ധമായി ജോലിയെടുപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുന്നതായി, സന്നദ്ധ സംഘടന ന്യൂസ്18നെ അറിയിച്ചു.
''തങ്ങളുടെ ജോലികള്‍ പല വന്‍കിട കമ്പനികളും പുറത്തുള്ള ചെറിയ കമ്പനികള്‍ക്ക് ഔട്ട്സോഴ്സിങ്ങ് വഴി വീതിച്ച് നല്‍കാറുണ്ട്. ഇത്തരം ചെറിയ കരാര്‍ കമ്പനികളില്‍ ഈ പ്രവണത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള മിക്കവാറും കമ്പനികളും രജിസ്റ്റര്‍ ചെയതവയല്ല, അതിനാല്‍ തന്നെ ഇവിടങ്ങളിലൊന്നും കൃത്യമായി ഓഡിറ്റ് നടക്കാറുമില്ല.''അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒ നടത്തിയ ഒരു സര്‍വ്വേ വിവരങ്ങള്‍ പറയുന്നത്, ഇന്ത്യയിലെ 4500000ത്തിലധികം കുട്ടികള്‍ ഇപ്പോഴും ബാലവേല ചെയ്യുന്നവരാണെന്നാണ്. 2011ല്‍ പുറത്തു വന്ന സെന്‍സസ് റിപ്പോര്‍ട്ടിന് പുറകെയാണ് ഈ സര്‍വ്വേ ഫലം പുറത്തെത്തിയത്. ഇതില്‍ വിരോധാഭാസം എന്തെന്നാല്‍, ഇന്ത്യാ രാജ്യം തന്റെ യുവജനങ്ങളെ ഒരു സ്വത്തായി കണക്കാക്കുന്നവരാണ്.
കൂടാതെ നാം ശക്തമായി വിശ്വസിക്കുന്നത്, ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ധാരാളം അവസരങ്ങളും മാനവ വിഭവശേഷിയും ഉണ്ടെന്നാണ്. ഒരു ശരിയായ വസ്തുതാ പരിശോധന നടത്തിയാല്‍ ഒരുപക്ഷേ ഈ കാഴ്ചപ്പാടില്‍ കാര്യമായ മാറ്റം സംഭവിച്ചേക്കാം.ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൂടു വിട്ട് കൂടുമാറി ജീവിയ്ക്കുന്ന ഒരു കൂട്ടം കുടുംബങ്ങളിലുള്ള രണ്ട് കുട്ടികളാണ് വിഷ്ണുവും റോഹനും. അവര്‍ തെരുവുകളില്‍ പ്രാദേശിക ആളുകള്‍ക്കായി വിനോദ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. പാനിപ്പട്ട് ആസ്ഥാനമായ ഒരു സന്നദ്ധ പ്രവര്‍ത്തന സംഘടനയിലെ അംഗമായ സുധ ഝായാണ് ഇത്തരത്തിലുള്ള കുട്ടികളെക്കുറിച്ച് ന്യൂസ്18ന് വിവരം നല്‍കിയത്. ഇവര്‍ തങ്ങളുടെ കുടുംബവുമൊത്ത് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് തുടര്‍ച്ചയായി യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. ക്രമേണ ഇത്തരത്തിലുള്ള കുട്ടികള്‍ സ്ഥിരമായി ബാലവേല ചെയ്യുന്ന കുട്ടികളുടെ വിഭാഗത്തിലേക്ക് ചേര്‍ക്കപ്പെടുന്നു.
ഒരു സ്ഥലത്ത് സ്ഥിരമായി ജോലി ചെയ്യുന്ന കുട്ടികളേക്കാള്‍ ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവരാണ് ഇവര്‍. ഇവര്‍ക്ക് പ്രാദേശിക കാര്യങ്ങളെക്കുറിച്ച് നല്ല അറിവും പ്രകടിപ്പിക്കാറുണ്ട്. അതു പോലെ പൊതു കാര്യങ്ങളെക്കുറിച്ചും ഇവര്‍ക്ക് അത്യാവശ്യം നല്ല അവഗാഹം ഉണ്ട്. തങ്ങളുടെ കുടുംബത്തിന്റെ നാടോടി പാരമ്പര്യം നിലനിര്‍ത്തുന്നതിനായാണ് ഇവര്‍ ഇത്തരത്തില്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പല നാടുകളിലായി സഞ്ചരിച്ച് ജോലി ചെയ്ത് മുന്നോട്ട് പോകുന്നത്.ഗ്രാമീണ മേഖലകളിലെ ആളുകളുടെയിടയില്‍ അവബോധ കാമ്പെയിനും മറ്റുമാണ് പ്രധാനമായി സുധയുടെ കര്‍മ്മ മേഖലകള്‍. അവരുടെ അഭിപ്രായത്തില്‍ ഇത്തരം കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസവും കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള പരിശീലനവും നല്‍കേണ്ടത് അത്യന്താപേക്ഷികമാണ്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇതിന് അനുമതി നല്‍കാറില്ല. അവര്‍ ആഗ്രഹിക്കുന്നത്, തങ്ങളുടെ കാലശേഷം കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി ഇവര്‍ 'നാട് കാ ഖേല്‍' പിന്തുടരണമെന്നാണ്. അതിനാല്‍ ഒരു സ്ഥലത്തു തന്നെ സ്ഥിരമായി താമസിച്ചു കൊണ്ട് പഠനവും പരിശീലനും നേടുക എന്ന കാര്യം ഇവര്‍ക്ക് അസാധ്യമായ കാര്യമാണ്. ഈ കുട്ടികള്‍ പകലന്തിയോളം തെരുവുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ കുടുംബത്തിന് ആവശ്യമായ തുച്ഛമായ വരുമാനം ഉണ്ടാക്കാന്‍ കഷ്ടപ്പെടുകയാണ്.
