ബോള്‍പോയിന്റ് പേന ഉപയോഗിച്ചാണ് നാദമുനി തന്റെ വാക്വം ക്ലീനര്‍ നിര്‍മിച്ചത്. പ്ലാസ്റ്റിക്കും ലോഹവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നാല് വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോട്ടറും ഒരു ചെറിയ ഫാനും ഇതിനുള്ളില്‍ ഉണ്ട്. 20,000 രൂപയാണ് ഇത് നിര്‍മിക്കുന്നതിന് ചെലവായ തുക.
.65 സെന്റീമീറ്ററാണ് ഈ വാക്വം ക്ലീനറിന്റെ നീളം. 2022ല്‍ ഈ വിഭാഗത്തില്‍ ലോകറെക്കോഡ് നേടിയ വാക്വം ക്ലീനറിനേക്കാള്‍ രണ്ട് മില്ലീമീറ്റര്‍ വലുപ്പം കുറവാണ് തപാല നിര്‍മിച്ച വാക്വം ക്ലീനറിനെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ അറിയിച്ചു. ഹാന്‍ഡിലിന്റെയും പവര്‍ കോര്‍ഡിന്റെയും അളവുകള്‍ അന്തിമ അളവെടുപ്പില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
advertisement
1.76 സെന്റീമിറ്റര്‍ നീളമുള്ള വാക്വം ക്ലീനര്‍ ഉപയോഗിച്ച് 2020ല്‍ തപാല നാദമുനി ഇതേ റെക്കോഡ് നേടിയിരുന്നു. 2022ല്‍ ഈ റെക്കോഡ് മറ്റൊരാള്‍ സ്വന്തമാക്കി. തുടര്‍ന്ന് തന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. രണ്ടുതവണ ഈ ശ്രമം പരാജയപ്പെട്ടെങ്കിലും ഒടുവില്‍ അദ്ദേഹത്തിന്റെ ലക്ഷ്യം ഫലം കണ്ടു.
തന്റെ വാക്വം ക്ലീനര്‍ ലോകറെക്കോഡ് സ്വന്തമാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാദമുനി 50 സ്‌കീമാറ്റിക് ഡയഗ്രമുകള്‍ തയ്യാറാക്കി പരീക്ഷിച്ചിച്ചിരുന്നു. തികച്ചും പുതിയ ഡിസൈനാണ് ഇതിനായി അദ്ദേഹം തയ്യാറാക്കിയത്. ''എന്റെ കോളേജിലെ എല്ലാ വിദ്യാര്‍ഥികളും ഈ ചെറിയ വാക്വം ക്ലീനര്‍ കണ്ട് അത്ഭുതപ്പെട്ടു. തങ്ങള്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മനോഹരമായ സൃഷ്ടിയാണ് ഇതെന്ന് എന്റെ അധ്യാപകര്‍ എന്നോട് പറഞ്ഞു,'' നാദമുനി ഗിന്നസ് വേള്‍ഡ് അധികൃതരോട് പറഞ്ഞു.
കെട്ടിടങ്ങളും വീടുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് വാക്വം ക്ലീനര്‍. വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.