TRENDING:

മധ്യവര്‍ഗ കുടുംബങ്ങളിലെ വിവാഹത്തിന് 15 മുതൽ 25 ലക്ഷം രൂപ വരെ; 60% സ്ത്രീകൾക്ക് സ്വന്തം ചെലവിൽ വിവാഹം നടത്താൻ ആഗ്രഹം

Last Updated:

2023 ഒക്ടോബറിനും നവംബറിനും ഇടയ്ക്കാണ് റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള സര്‍വേ നടത്തിയത്. 1200 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ വിവാഹ ബജറ്റുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും തങ്ങളുടെ വിവാഹത്തിന്റെ ചെലവുകള്‍ സ്വയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പറയുന്നു. വിവാഹം തങ്ങളുടെ ചെലവില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം സ്ത്രീകളും പറഞ്ഞത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇന്ത്യാലെന്‍ഡ്‌സ് (IndiaLends) ആണ് ഈ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. wedding spends report 2.0 എന്ന തലക്കെട്ടിലാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവാഹരീതികളിലെ മാറ്റങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

2023 ഒക്ടോബറിനും നവംബറിനും ഇടയ്ക്കാണ് റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള സര്‍വേ നടത്തിയത്. 1200 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. 25നും 40നും ഇടയില്‍ പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ 20 നഗരങ്ങളില്‍ നിന്നുള്ളവരാണ് ഈ സര്‍വേയുടെ ഭാഗമായത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വിവാഹ ചെലവുകള്‍ മാതാപിതാക്കളുടെ തലയിലിടുന്ന രീതി ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ്. വിവാഹത്തിന്റെ ചെലവുകള്‍ വ്യക്തികള്‍ സ്വയം ഏറ്റെടുക്കണമെന്ന് ഈ വിഭാഗം പറയുന്നു.

advertisement

യുവതലമുറയുടെ സാമ്പത്തിക സ്ഥിതിയും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്.

വിവാഹ ബജറ്റ്

ഏകദേശം 5-10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള 73 ശതമാനം വ്യക്തികളും തങ്ങളുടെ വിവാഹത്തിനായി 7 മുതല്‍ പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കുന്നുവെന്നാണ് സര്‍വേയില്‍ തെളിഞ്ഞത്. ഇന്ത്യയിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ വിവാഹങ്ങള്‍ക്കായി ചെലവാക്കുന്നത് 15 മുതല്‍ 25 ലക്ഷം രൂപയാണെന്നും സര്‍വേയിലൂടെ കണ്ടെത്തി.

വിവാഹത്തിന് സ്വയം പണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന വധുവരന്‍മാരില്‍ 41.2 ശതമാനം പേര്‍ തങ്ങളുടെ സമ്പാദ്യം ഇതിനായി ഉപയോഗിക്കുന്നു. 26.1 ശതമാനം പേര്‍ ചെലവുകള്‍ക്കായി ലോണുകള്‍ എടുക്കാന്‍ പദ്ധതിയിടുന്നു. ബാക്കിയുള്ള 27.7 ശതമാനം പേര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

വിവാഹത്തിനായി 1 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയെടുക്കാനാണ് ഒരു വിഭാഗം പദ്ധതിയിടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങളെപ്പറ്റിയും സര്‍വ്വേ പഠനം നടത്തിയിരുന്നു. അതില്‍ ഭൂരിഭാഗം പേരും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തിയുള്ള വിവാഹാഘോഷത്തിനാണ് മുന്‍ഗണന കൊടുത്തത്. 58.8 ശതമാനം പേരാണ് ലളിതമായ രീതിയിലുള്ള ഇത്തരം വിവാഹങ്ങളെ പിന്തുണയ്ക്കുന്നത്.

"ഇന്ത്യയിലെ യുവതലമുറയുടെ കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റം കൈവന്നിരിക്കുകയാണ്. വിവാഹ ചെലവുകള്‍ സ്വയം ഏറ്റെടുക്കുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പുതിയ മാതൃകകള്‍ അവര്‍ സൃഷ്ടിക്കുന്നു. 26 ശതമാനം പേരും വിവാഹത്തിനായി വായ്പയെടുക്കുന്ന രീതിയെ പിന്തുണയ്ക്കുന്നതായി'' ഇന്ത്യലെന്‍ഡ്‌സ് സിഇഒ ഗൗരവ് ചോപ്ര പറഞ്ഞു.

advertisement

''വിവാഹച്ചെലവുകളോടുള്ള യുവതലമുറയുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നിരിക്കുന്നതായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മനസ്സിലാകും. മെട്രോ നഗരങ്ങളിലേയും സാധാരണ നഗരങ്ങളിലേയും സ്ത്രീകളുടെ കാഴ്ചപ്പാടിലും ഈ മാറ്റം പ്രകടമാണ്. വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്നത്തെ തലമുറ എടുക്കുന്നത്'' ഇന്ത്യലെന്‍ഡ്‌സിന്റെ മാര്‍ക്കറ്റിംഗ് ഓഫീസര്‍ അങ്കിത് ഖുരാന പറഞ്ഞു.

വിവിധ പ്രായത്തിലുള്ളവരെയാണ് സര്‍വേയില്‍ പഠനവിധേയമാക്കിയത്. 25നും 28നും ഇടയില്‍ പ്രായമുള്ള 34.1 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 29നും 35നും ഇടയില്‍ പ്രായമുള്ള 30 ശതമാനം പേരും സര്‍വേയില്‍ പങ്കെടുത്തു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പേരും പുരുഷന്‍മാരായിരുന്നു. 35 ശതമാനം സ്ത്രീകളാണ് സര്‍വ്വേയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

advertisement

സര്‍വേയില്‍ പങ്കെടുത്ത 32.5 ശതമാനം പേരുടെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയാണ്. 47.5 ശതമാനം പേരുടെ വാര്‍ഷിക വരുമാനം 3 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ്. 11 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ എണ്ണം വെറും 12 ശതമാനം മാത്രമാണ്. എട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് 21 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
മധ്യവര്‍ഗ കുടുംബങ്ങളിലെ വിവാഹത്തിന് 15 മുതൽ 25 ലക്ഷം രൂപ വരെ; 60% സ്ത്രീകൾക്ക് സ്വന്തം ചെലവിൽ വിവാഹം നടത്താൻ ആഗ്രഹം
Open in App
Home
Video
Impact Shorts
Web Stories