TRENDING:

ബോസിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചില്ല; ഓഫീസിലെ ജീവിതം കുഴഞ്ഞുമറിഞ്ഞെന്ന് ഇന്ത്യക്കാരിയായ ടെക്കി

Last Updated:

വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കാത്തിതനാല്‍ ശമ്പളം വൈകിപ്പിച്ചു, അധികമായി ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലി സ്ഥലത്തെ പ്രണയം അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും കമ്പനിയ്ക്കും ചിലപ്പോള്‍ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ചിലര്‍ അതിനെ തികച്ചും വ്യക്തിപരമായ ഒരു കാര്യമായി കണ്ടേക്കാം. എന്നാല്‍ അത്തരം ബന്ധങ്ങള്‍ ഓഫീസിനുള്ളില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഉത്പാദന ക്ഷമത കുറയ്ക്കുകയും ലൈംഗിക പീഡനപരാതികള്‍ പോലെയുള്ള നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇപ്പോഴിതാ ഓഫീസില്‍ തന്റെ മാനേജറില്‍ നിന്ന് നേരിട്ട ദുരനുഭവം വിവരിക്കുകയാണ് ഇന്ത്യക്കാരിയായ ടെക്കി. വിവാഹിതനും വിദേശിയുമായ മാനേജര്‍ നല്‍കിയ പരോക്ഷ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ജോലിസ്ഥലത്ത് വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അവര്‍ വിവരിച്ചു. മാനേജര്‍ തന്നോട് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഒരു യൂറോപ്യന്‍ കമ്പനിയില്‍ റിമോട്ട് ജോലി ചെയ്യുകയാണ് അവര്‍. എന്നാല്‍ മനേജറുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാന്‍ വൈകുകയാണെന്നും ഓഫീസില്‍ താന്‍ അമിതമായി നിയന്ത്രിക്കപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു.

"ഈ വര്‍ഷം മാര്‍ച്ചില്‍ വിദേശിയായ കമ്പനി ഉടമ നേരിട്ട് നടത്തിയ ഒരു ഫോണ്‍ കോളില്‍ പരോക്ഷമായി തന്റെ വിവാഹാഭ്യര്‍ത്ഥന നടത്തി. വിവാഹിതനായതിനാല്‍ ഞാന്‍ അയാളെ അതിനായി പ്രോത്സാഹിപ്പിച്ചില്ല. അയാള്‍ അടുത്തു വിവാഹമോചനം നേടുമെന്നാണ് പറഞ്ഞ്. എനിക്ക് അക്കാര്യത്തെപ്പറ്റി കൃത്യമായി അറിയില്ല. എന്നാല്‍ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യയെ കുട്ടികളുമായി അയാളില്‍ നിന്ന് പിരിഞ്ഞാണ് താമസിക്കുന്നത് തുടങ്ങിയ ചില കാര്യങ്ങള്‍ കേട്ടിരുന്നു. എന്നാല്‍, വിവാഹാഭ്യര്‍ത്ഥനയോട് പ്രതികരിക്കാത്തതിനാല്‍ മാനേജര്‍ തന്നോട് ദേഷ്യത്തോടെ പെരുമാറാന്‍ തുടങ്ങിയെന്നും" യുവതി പറഞ്ഞു.

advertisement

"ഓഫീസിലെ പുരുഷന്മാരായ മറ്റ് സഹപ്രവര്‍ത്തകരുമായി ഞാന്‍ സംസാരിക്കുമ്പോള്‍ അയാള്‍ക്ക് അസൂയയോ അസ്വസ്ഥതയോ തോന്നി. ഓഫ്‌ലൈനിലായിരിക്കുമ്പോള്‍ എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോയെന്നും സുഖമായിരിക്കുന്നുവോ എന്നും അന്വേഷിക്കും. ഇത് എന്നെ ഇടയ്ക്കിടയ്ക്ക് ഓണ്‍ലൈനില്‍ കാണുന്നതിന് വേണ്ടിയാണ്. വിചിത്രമായ വൈകാരിക പ്രകടനമാണിത്," അവര്‍ പറഞ്ഞു.

അനന്തരഫലം

"വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കാത്തിതനാല്‍ എന്റെ ശമ്പളം അയാള്‍ വൈകിപ്പിച്ചു. അധികമായി ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. ഉത്തരവാദിത്വങ്ങള്‍ ശരിയായി പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞ് ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പരസ്യമായി എന്നെ കുറ്റപ്പെടുത്തി. തന്റെ വേദനയും നീരസവും പ്രകടിപ്പിക്കാന്‍ അയാള്‍ എന്നെ ജോലി ഉപയോഗിക്കുന്നതായി തോന്നുന്നു," ടെക്കി കൂട്ടിച്ചേര്‍ത്തു.

advertisement

പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജോലി മാറുന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് അവര്‍ പറഞ്ഞു. "ഇത് റിമോട്ട് ജോലിയാണ്. അതിനാല്‍ വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ അവസരമുണ്ട്. കൂടാതെ, സാമ്പത്തികമായി നേട്ടം നല്‍കുന്നുണ്ട് (കുറഞ്ഞ നികുതി മുതലായവ)," ടെക്കി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ സാധനങ്ങള്‍ എടുത്ത ഉടന്‍ തന്നെ കമ്പനി വിടാന്‍ ഒരാള്‍ യുവതിയെ ഉപദേശിച്ചു. അപ്പോള്‍ മാനസികാരോഗ്യം മെച്ചപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. എന്റെ അവസാന ജോലിസ്ഥലത്ത് ഇത്തരത്തില്‍ സംഭവിച്ചു. എന്തായാലും അവര്‍ എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. സമ്മര്‍ദത്തില്‍ നിന്ന് സ്വയം രക്ഷിക്കൂ, മറ്റൊരാള്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ബോസിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചില്ല; ഓഫീസിലെ ജീവിതം കുഴഞ്ഞുമറിഞ്ഞെന്ന് ഇന്ത്യക്കാരിയായ ടെക്കി
Open in App
Home
Video
Impact Shorts
Web Stories